CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

വരുന്ന സാമ്പത്തിക വർഷത്തിൽ അര മില്യൺ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച് CNG പോർട്ട്ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതി മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

85 ശതമാനത്തിലധികം വിപണി വിഹിതവുമായി, ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളാണ് നിലവിൽ രാജ്യത്തെ CNG വിഭാഗത്തിൽ മുൻ പന്തിയിൽ. ആൾട്ടോ, ബലേനോ, ബ്രെസ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ CNG പതിപ്പുകൾ കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

മാരുതി ആൾട്ടോ CNG -യും ബ്രെസ CNG -യും പിന്നീട് എത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഈ ദീപാവലി സീസണിൽ മാരുതി ബലേനോ CNG ഷോറൂമുകളിൽ എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

ഫാക്ടറി ഫിറ്റഡ് CNG കിറ്റുമായി കണക്ട് ചെയ്ത 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് മാരുതി ബലേനോ CNG വേരിയന്റിലുള്ളത്. സാധാരണ പെട്രോൾ യൂണിറ്റ് 87 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

ഇത് കിലോഗ്രാമിന് 22 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യുന്നു എന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഹാച്ച്ബാക്കിന്റെ CNG പതിപ്പിന് ഉയർന്ന മൈലേജ് ലഭിക്കും.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

എന്നിരുന്നാലും, അതിന്റെ കരുത്ത് torque കണക്കുകൾ സാധാരണ പെട്രോൾ മോട്ടോറിനേക്കാൾ അല്പം കുറവായിരിക്കും. വെബ്ബിൽ ലീക്കായ വിവരം അനുസരിച്ച് ബലേനോ CNG കിലോഗ്രാമിന് 25 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

മാരുതി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഗ്ലാൻസ ഹാച്ച്ബാക്കിന്റെ CNG പതിപ്പും ടൊയോട്ട കിർലോസ്കർ മോട്ടോർ അവതരിപ്പിക്കും. 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ മോട്ടോറും ഒരു CNG കിറ്റും പായ്ക്ക് ചെയ്ത S, G, V എന്നീ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാകും.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

ഹാച്ചിന്റെ പവർ ഔട്ട്പുട്ട് 6,000 rpm -ൽ 76 bhp ആയിരിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. എല്ലാ ടൊയോട്ട ഗ്ലാൻസ CNG വകഭേദങ്ങളും 1450 കിലോഗ്രാം GVW വഹിക്കും. ബലേനോ CNG -ക്ക് സമാനമായി, ഗ്ലാൻസയും കിലോഗ്രാമിന് 25 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും. ഗ്ലാൻസ CNG വരും ആഴ്ചകളിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ, രണ്ട് കാർ നിർമ്മാതാക്കളും തങ്ങളുടെ കൂട്ടുകെട്ടിന്റെ ഭാഗമായി വികസിപ്പിച്ച ഹൈബ്രിഡ് മിഡ്-സൈസ് എസ്‌യുവികളായ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു.

CNG സെഗ്മെന്റിൽ കൂടുതൽ അഗ്രസ്സീവാകാൻ Maruti പിന്നാലെ Toyota -യും; പുത്തൻ മോഡലുകൾ ഉടൻ

എസ്‌യുവികളുടെ പവർട്രെയിൻ സജ്ജീകരണത്തിൽ e-CVT ഗിയർബോക്‌സിനൊപ്പം 114 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ്, അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം 103 bhp പവർ നൽകുന്ന 1.5 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡും ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Saturday, October 8, 2022, 11:22 [IST]
English summary
Upcoming maruti and toyota cng cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X