ഹൈപ്പ് ഇളക്കണം വിപണി പിടിക്കണം; Innova Hycross -ന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ
പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) നവംബർ 21 -ന് ലോകമെമ്പാടും അരങ്ങേറ്റം കുറിക്കും, തുടർന്ന് 2022 നവംബർ 25 -ന് വാഹനം ഇന്ത്യയിൽ അനാച്ഛാദനം ചെയ്യും.
ഇതിന് മുന്നോടിയായി തെരഞ്ഞെടുത്ത ടൊയോട്ട ഡീലർമാർ എംപിവിയുടെ പുതിയ മോഡലിന് ഒരു ടോക്കൺ തുകയ്ക്ക് പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഔദ്യോഗിക ബുക്കിംഗ് നവംബർ 25 -ന് ആരംഭിക്കും.

അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ എംപിവിയുടെ വില പ്രഖ്യാപിക്കുമെന്ന് കാർ നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന രണ്ട് ടീസറുകൾ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ തലമുറയിൽ നിന്ന് വ്യത്യസ്തമായി, പുതിയതിന് കൂടുതൽ എസ്‌യുവി-ഇഷ് സ്റ്റാൻസ് ഉണ്ടായിരിക്കും.
കൂടാതെ ലാഡർ ഫ്രെയിം ഷാസിക്ക് പകരമായി മോണോകോക്ക് പ്ലാറ്റ്‌ഫോമിലാവും ഇത് വരുന്നത്. TNGA മോഡുലാർ ആർക്കിടെക്ചർ ലാഡർ ഫ്രെയിം ഷാസിയെക്കാൾ കൂടുതൽ അഡ്വാൻസ്ഡും ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമാണ്. ഫ്രണ്ട് ഫാസിയയിൽ കോൺട്രാസ്റ്റ് ബ്ലാക്ക് ഫിനിഷും ക്രോം സറൗണ്ടുകളുമുള്ള വലിയ ട്രപസോയിഡൽ ഗ്രില്ലും, ഡ്യുവൽ ലെയറുകളുള്ള എൽഇഡി പ്രൊജക്ടർ യൂണിറ്റുകളുള്ള റാപ്പ്എറൗണ്ട് ഹെഡ്‌ലാമ്പുകളും, ഹൊറിസോണ്ടൽ എൽഇഡി ഡിആർഎല്ലുകളും, ഓരോ കോണിലും ഫോക്‌സ് അലുമിനിയം ഘടകങ്ങളുള്ള പുതുതായി രൂപകൽപ്പന ചെയ്‌ത ബമ്പറും വരുന്നു.

വശത്തേക്ക് നീങ്ങുമ്പോൾ, മൂന്ന്-നിര എംപിവിയിൽ ഒരു സെറ്റ് പുതിയ അലോയി വീലുകളും വരുന്നു. ഡോറുകളുടെ നീളത്തിൽ നീണ്ടുകിടക്കുന്ന രണ്ട് ഡിസ്റ്റിംഗ്റ്റീവ് സൈഡ് ക്രീസുകളുണ്ട്, ഇവ റാപ്പ്എറൗണ്ട് ടെയിൽലാമ്പുകളുമായി ലയിക്കുന്നു. 2023 ടൊയോട്ട ഇന്നോവ ഹൈക്രോസ്, ഡ്യുവൽ-പേയിൻ പനോരമിക് സൺറൂഫും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കുകൾ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, പ്രീ കൊളീഷൻ വിത്ത് പെഡസ്ട്രിയൻ ഡിറ്റക്ഷൻ, റോഡ് സൈൻ അസിസ്റ്റ്, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ടൊയോട്ട സേഫ്റ്റി സെൻസ് (TSS) ഇതിന് ലഭിക്കും. പുതിയ ഇന്നോവ ഹൈക്രോസിന്റെ പവർട്രെയിൻ സിസ്റ്റത്തിൽ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 2.0 ലിറ്റർ പെട്രോളും സ്ട്രോംഗ് ഹൈബ്രിഡ് ടെക് യൂണിറ്റും ഉൾപ്പെടും.
രണ്ട് മോട്ടോറുകളുടെയും പവർ, torque കണക്കുകൾ ഇപ്പോഴും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. RWD (റിയർ-വീൽ ഡ്രൈവ്) സജ്ജീകരണത്തിന് പകരം FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) സംവിധാനത്തോടെയാണ് ഇന്നോവ ആദ്യമായി അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ വിപണയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഇന്നോവ ക്രിസ്റ്റയിൽ നിന്ന് പുത്തൻ ഹൈക്രോസ് വ്യത്യസ്തമാണ്.
ഹൈക്രോസിനെക്കുറിച്ച് മനുവിന്റെ അഭിപ്രായം:
നിലവിൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റുകൾക്കാണ് പ്രിയം കൂടുതൽ. ബ്രാൻഡ് വിറ്റഴിച്ച ഡീസൽ മോഡലുകളുടെ എണ്ണം പെട്രോൾ മോഡലുകളേക്കാൾ വളരെയധികം കൂടുതൽ ആയതിനാൽ നിലവിൽ CAFE മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വന്നിരിക്കുകയാണ്. അതിനാൽ ഈ ഒരു പ്രതിസന്ധി തരണം ചെയ്യാൻ പെട്രോൾ മോഡലുകൾ പ്രൊമോട്ട് ചെയ്യുക തന്നെ വേണം. എന്നാൽ നിലവിലെ പെട്രോൾ ഇന്നോവയുടെ മൈലേജ് & പെർഫോമെൻസ് കണക്കുകൾ ഡീസലിനെ അപേക്ഷിച്ച് വളരെ പിന്നിലാണ്. എന്നാൽ ഹൈക്രോസിൽ ഇവ മെച്ചപ്പെട്ടാൽ ടൊയോട്ടയ്ക്ക് വെച്ചടി മുന്നേറാം.


Click it and Unblock the Notifications