ടൊയോട്ട ഇന്നോവ ഹൈക്രോസ് Vs ഇന്നോവ ക്രിസ്റ്റ; ആരാണ് കേമന്‍?

മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ രാജാവായ ഇന്നോവയുടെ പുതുതലമുറ പതിപ്പ് ടൊയോട്ട വിദേശ വിപണികളില്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇന്നോവ ഹൈക്രോസ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.

സെനിക്സ് എന്നപേരിലാണ് ഇന്നോവ ഹൈക്രോസ് ടൊയോട്ട ഇന്തോനേഷ്യല്‍ അവതരിപ്പിച്ചത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസും വഴിമാറുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയും അവയുടെ ഡിസൈന്‍, വലിപ്പം, പവര്‍ട്രെയിന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം നടത്തുകയാണ് ഞങ്ങള്‍ ഇവിടെ.

ടൊയോട്ട ഇന്നോവ ഹൈക്രോസ് Vs ഇന്നോവ ക്രിസ്റ്റ; ആരാണ് കേമന്‍?

രൂപകല്‍പ്പനയുടെ കാര്യത്തില്‍ നിന്ന് തന്നെ തുടങ്ങാം. വരാനിരിക്കുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് തന്റെ മുന്‍ഗാമികളായ ഇന്നോവ ക്രിസ്റ്റയെപ്പോലെ രൂപത്തില്‍ സാദൃശ്യമേയില്ല. വാസ്തവത്തില്‍, ടൊയോട്ട ഇന്നോവ ഹൈക്രോസ് അതിന്റെ രൂപകല്‍പ്പനയില്‍ ഒരു എംപിവി എന്നതിലുപരി ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ പോലെ കാണപ്പെടുന്നു.
ഗ്രില്ലിന് വശങ്ങളിലായി എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്‍ ബാറുകളും ഇടംപിടിച്ചിട്ടുണ്ട്. ഇരുവശത്തും വലിയ എയര്‍ വെന്റുകളുള്ള ഫ്രണ്ട് ബമ്പറും മസ്‌ക്കുലറായാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ ഇന്നോവ ഹൈക്രോസിന്റെ വശക്കാഴ്ച്ചയിലാണ് എക്സ്റ്റീരിയറിലെ ഏറ്റവും വലിയ മാറ്റം. എംപിവി സി പില്ലറില്‍ ചരിഞ്ഞ റൂഫ്ലൈന്‍ ഇഫക്‌റ്റോടെയാണ് വരുന്നത്. അത് അതിന്റെ എസ്‌യുവി ലുക്ക് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇരുവശത്തുമുള്ള വലിയ വീല്‍ ആര്‍ച്ചുകള്‍ ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളും വാഹനത്തിന് പുതുരൂപം സമ്മാനിക്കുന്നു. പിന്‍ഭാഗത്ത്, പുതിയ ഇന്നോവ ഹൈക്രോസിന് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്.

താരതമ്യപ്പെടുത്തുമ്പോള്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വളരെ ലളിതമായി കാണപ്പെടുന്നു. കൂടാതെ എല്‍ഇഡി ഡേ റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഒആര്‍വിഎം മൗണ്ട് ചെയ്ത ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ചില ക്രോം ഘടകങ്ങള്‍ എന്നീ ഡിസൈന്‍ ഘടകങ്ങള്‍ കാണാം.വലുപ്പത്തിലേക്ക് വരുമ്പോള്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാള്‍ വലുതാണ് ഹൈക്രോസ്. 4,735 എംഎം നീളവും 1,850 എംഎം വീതിയും 1,795 എംഎം ഉയരവുമാണ് ക്രിസ്റ്റയുടെ അളവുകള്‍. കൂടാതെ, 2,750 എംഎം വീല്‍ബേസുമായാണ് ഇന്നോവ ക്രിസ്റ്റ വരുന്നത്.

ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച ഇന്നോവ സെനിക്സ് മോഡലിന് 4,755 മില്ലീമീറ്റര്‍ നീളവും 1,850 മില്ലീമീറ്റര്‍ വീതിയും 1,795 മില്ലീമീറ്റര്‍ ഉയരവുമുണ്ട്. അതേസമയം പുത്തന്‍ മോഡലിന് 2,850 മില്ലീമീറ്റര്‍ വീല്‍ബേസും 185 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ടെന്നാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്. പവര്‍ട്രെയിനിലേക്ക് വരുമ്പോള്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ 2.7-ലിറ്റര്‍, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായി വരുന്നു. ഇത് 163.7 bhp പീക്ക് പവറും 245 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

ഈ മോഡൽ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആണ് സജ്ജീകരിച്ചിരിക്കുന്നു. മറുവശത്ത് സ്‌ട്രോംഗ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന് കരുത്തേകുന്നത് 2.0 ലിറ്റര്‍, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ്, അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനാണ്. മോണോകോക്ക് ഷാസിയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ തന്നെ ഇതൊരു ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമായിരിക്കും.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഇവി ഇലക്ട്രിക് മോട്ടോറുമായി സംയുക്തമായി പ്രവര്‍ത്തിച്ച് 175 bhp കരുത്തില്‍ 206 Nm ടോര്‍ക്ക് വരെ നല്‍കും. പെട്രോള്‍, ഹൈബ്രിഡ് എഞ്ചിനുകളില്‍ സിവിടി ഗിയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നത്. ഇക്കോ, നോര്‍മല്‍, പവര്‍, ഇവി എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഹൈബ്രിഡ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് രാജ്യത്തെ ഹൈബ്രിഡ് മോഡല്‍ ലൈനപ്പ് കൂടുതല്‍ ശക്തിപ്പെടുത്തും.

കൂടാതെ, ഇന്ത്യയില്‍ 'ഇന്നോവ' നെയിംപ്ലേറ്റിനുള്ള ആവശ്യം കണക്കിലെടുത്ത് ഈ മോഡല്‍ രാജ്യത്ത് ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണത്തെ ഗണ്യമായി ജനപ്രിയമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സുരക്ഷക്കായി അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം കമ്പനി വാഗ്‌ദാനം ചെയ്യുന്ന കാറിനായി ആരാധകർ കാത്തിരിപ്പാണ്. 6,7,8 സീറ്റർ ഓപ്ഷനുകളിൽ ഇന്നോവ സെനിക്‌സ് ഇന്തോനേഷ്യയിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ ടൊയോട്ട നവംബര്‍ 25-നായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോഎക്സ്പോയില്‍ ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപനം ഉണ്ടായേക്കും.

Article Published On: Thursday, November 24, 2022, 13:00 [IST]
English summary
Upcoming toyota innova hycross vs outgoing toyota innova crysta in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X