യൂസേർസ് മാനുവൽ ലീക്കായി; അവതരണത്തിന് മുമ്പ് Scorpio N -ന്റെ അളവുകളും കൂടുതൽ വിശദാംശങ്ങളും പുറത്ത്
ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപ്പിയോയ്ക്ക് ഒരു വലിയ അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക വാഹന ഭീമന്മാരായ മഹീന്ദ്ര.

പുത്തൻ അവതാരത്തിൽ സ്കോർപ്പിയോയുടെ പിൻഗാമിക്ക് ഒരു 'N' എന്ന വാലും മഹീന്ദ്ര ചേർത്തിട്ടുണ്ട്. അതിനാൽ പുത്തൻ മോഡൽ മഹീന്ദ്ര സ്കോർപിയോ N എന്നായിരിക്കും ഇതിനെ വിളിക്കുക. സ്കോർപിയോൺ എന്നല്ല, സ്കോർപിയോ N എന്നായിരിക്കും അറിയപ്പെടുക. പുതിയ ലാഡർ-ഫ്രെയിം ഷാസിയിലാണ് വാഹനം സ്ഥാപിച്ചിരിക്കുന്നത്.

6 ക്രോം സ്ലേറ്റുകളുള്ള ഉയരമുള്ള ഗ്രില്ല്, ഗ്രില്ലിന് കുറുകെ കട്ടിയുള്ള ക്രോം സ്ട്രിപ്പ്, സ്റ്റൈലിഷ് ഹെഡ്‌ലാമ്പുകൾ, ഫോക്‌സ് അലുമിനിയം സൈഡ് പ്ലേറ്റ് എന്നിവയുടെ രൂപത്തിൽ നിരവധി എക്സ്റ്റേണൽ അപ്‌ഡേറ്റുകൾ നമുക്ക് കാണാം. പുതിയ ഫ്രണ്ട് ബമ്പർ ഡിസൈൻ, C ആകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ്, C ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ലംബമായി ഘടിപ്പിച്ച ടെയിൽ ലാമ്പുകൾ എന്നിവയും വാഹനത്തിന് ലഭിക്കും.

18 ഇഞ്ച് ഡ്യുവൽ ടോൺ മൾട്ടി സ്‌പോക്ക് അലോയി വീലുകൾ, വീൽ ആർച്ചുകളിൽ ബ്ലാക്ക് ക്ലാഡിംഗ് എന്നിവ എസ്‌യുവിയ്ക്ക് ലഭിക്കുന്നു. ബ്ലാക്ക് ഡോർ സിലുകളും അതോടൊപ്പം പുറംഭാഗത്തിലുടനീളമുള്ള ക്രോം എലമെന്റുകളുടെ വിപുലമായ ഉപയോഗവും വാഹനത്തിന് കൂടുതൽ പ്രീമിയം അപ്പീൽ നൽകുന്നു.

XUV700 -ലും കാണപ്പെടുന്ന പുതിയ 'ട്വിൻ പീക്ക്‌സ്' മഹീന്ദ്ര ലോഗോയാണ് പുതിയ തലമുറ സ്‌കോർപിയോ N -ൽ നിർമ്മാതാക്കൾ നൽകിയിരുകികുന്നത്. ഈ മാസം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി എക്സ്റ്റീരിയറുകളുടെ നിരവധി ഫോട്ടോകൾ ഔദ്യോഗികമായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ലീക്കായ, യൂസേർസ് മാനുവൽ വാഹനത്തിന്റെ അളവുകൾ, ഇന്റീരിയറുകൾ മുതലായവയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ നൽകുന്നു.

പുതിയ തലമുറ 2022 മഹീന്ദ്ര സ്കോർപിയോയ്ക്ക് നിലവിലെ സ്കോർപിയോയേക്കാൾ വലിപ്പം കൂടുതലായിരിക്കുമെന്ന് സ്പൈ ഷോട്ടുകളിൽ നിന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ എത്ര വലുതാണെന്ന് വ്യക്തമായിരുന്നില്ല.

ഇപ്പോൾ, ആദ്യമായി, പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോയുടെ ഔദ്യോഗിക അളവുകൾ ലീക്കായ യൂസേർസ് മാനുവൽ വഴി വെളിപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച്, 2022 മഹീന്ദ്ര സ്കോർപിയോയ്ക്ക് 4662 mm നീളവും 1917 mm വീതിയും 1870 mm ഉയരവും 2750 mm വീൽബേസുമുണ്ട്. പുതിയ 2022 സ്കോർപിയോയുടെ ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 200 mm ആയിരിക്കും.

| Dimensions | 2022 Scorpio N | Old Scorpio | XUV700 | Safari |
| Length (mm) | 4662 | 4456 | 4695 | 4661 |
| Width (mm) | 1917 | 1820 | 1890 | 1894 |
| Height (mm) | 1870 | 1995 | 1755 | 1786 |
| Wheelbase (mm) | 2750 | 2680 | 2750 | 2741 |
നിലവിലെ സ്കോർപിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയതിന് 206 mm നീളവും 97 mm വീതിയും 125 mm നീളവും 70 mm വീൽബേസും കൂടുതലാണ്. യഥാർത്ഥത്തിൽ, XUV700 -നെ അപേക്ഷിച്ച് പുതിയ സ്കോർപിയോയ്ക്ക് 33 mm നീളം കുറവാണ്, എന്നാൽ XUV700 -നേക്കാൾ യഥാക്രമം 27 mm ഉം 115 mm ഉം വീതിയും ഉയരവും കൂടുതലാണ് വാഹനത്തിന്.

XUV700 -ന്റെ വീൽബേസും 2750mm ആണ്. ടാറ്റ സഫാരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ 2022 മഹീന്ദ്ര സ്കോർപിയോയ്ക്ക് 1.0 mm നീളവും 23 mm വീതിയും 84 mm ഉയരവും 9 mm വീൽബേസും കൂടുതലുണ്ട്.

ക്യാബിൻ ഏരിയയിലേക്ക് നീങ്ങുമ്പോൾ, പുതിയ മഹീന്ദ്ര സ്കോർപ്പിയോ N -ന് അതിന്റെ നിലവിലെ ജെൻ മോഡലിൽ കാണാത്ത പരിഷ്കരിച്ച സവിശേഷതകളും സാങ്കേതികവിദ്യയും ലഭിക്കുന്നു. AdrenoX AI സംവിധാനമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നു.

ബോർഡിലെ ഫീച്ചറുകളിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൂന്ന് നിരകൾക്കും എസി വെന്റുകൾ, മുൻ നിരയിലെ യാത്രക്കാർക്കുള്ള ഇൻഡിവിജ്വൽ ടെമ്പറേച്ചർ സെറ്റിംഗ്, ഇലക്ട്രിക് സൺറൂഫ് എന്നിവയും ഉൾപ്പെടും. പുതിയ സ്‌കോർപിയോ N -ൽ ADAS ഫീച്ചറുകൾ കമ്പനി നൽകില്ല.

സീറ്റിംഗ് ക്രമീകരണത്തെ സംബന്ധിച്ചിടത്തോളം, 2022 സ്‌കോർപ്പിയോ N -ന് അതിന്റെ നിലവിലെ മോഡലിൽ കാണുന്ന ബെഞ്ച് സീറ്റുകളെ അപേക്ഷിച്ച് മൂന്നാം നിരയിൽ ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ ലഭിക്കും.

ലീക്കായ വിവരമനുസരിച്ച്, 2022 മഹീന്ദ്ര സ്കോർപിയോ N -ന് 170 PS പവർ നൽകുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ യൂണിറ്റ് ലഭിക്കും. 130 PS പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനും ലൈനപ്പിൽ ഉണ്ടാകും.

160 PS നൽകുന്ന, AWD ഉള്ള മുൻനിര വകഭേദങ്ങൾക്കായി ഇതേ എഞ്ചിൻ ഓപ്ഷൻ ഉയർന്ന തലത്തിലുള്ള ട്യൂണിലും വാഗ്ദാനം ചെയ്യും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുന്നു. പുതിയ സ്കോർപിയോയിൽ 4-എക്‌സ്‌പ്ലോർ സംവിധാനമുള്ള AWD വേരിയന്റും മഹീന്ദ്ര വാഗ്ദാനം ചെയ്യും.

പുനെയ്ക്ക് സമീപമുള്ള കമ്പനിയുടെ ചക്കൻ പ്ലാന്റിൽ പുതിയ സ്കോർപിയോ N -ന്റെ ഉത്പാദനം ബ്രാൻഡ് ആരംഭിച്ചു. ജൂൺ 27 -ന് ഇത് ലോഞ്ച് ചെയ്യും, തുടർന്ന് വിലയും പ്രഖ്യാപിക്കും. ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ എന്നിവ ഉൾപ്പടെ കോംപറ്റീഷന്റെ കാര്യത്തിൽ ഇത് കൂടുതൽ അപ്പ് മാർക്കറ്റ് എസ്‌യുവികളെ ലക്ഷ്യമിടുന്നു.
Source: Team BHP


Click it and Unblock the Notifications








