കൂടുതല്‍ ബോള്‍ഡ് ആയി Tiguan; വാര്‍ഷികത്തിന് എക്‌സ്‌ക്ലൂസീവ് എഡിഷനുമായി Volkswagen

ടിഗുവാന്‍ മിഡ്‌സൈസ് എസ്‌യുവിയുടെ ലോഞ്ച് വാര്‍ഷികം ഒരു 'എക്സ്‌ക്ലൂസീവ്' പതിപ്പ് പുറത്തിറക്കിക്കൊണ്ട് ആഘോഷിച്ച് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. ഒരു ബോള്‍ഡ് ലുക്ക് കിട്ടാനായി ഡീലര്‍ തലത്തില്‍ ചില കോസ്‌മെറ്റിക്ക് മാറ്റങ്ങളുമായാണ് കാര്‍ പുറത്തിറക്കുന്നത്. സ്പെഷ്യല്‍ എഡിഷന്റെ വില സാധാരണ പതിപ്പിന് തുല്യമാണ്. 33.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ഇന്ത്യയിലെ 116 നഗരങ്ങളിലായി പരന്ന് കിടക്കുന്ന 155 സെയില്‍സ് ടച്ച് പോയിന്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ സ്വന്തമാക്കാം. ആദ്യം ശ്രദ്ധയില്‍ പെടില്ലെങ്കിലും ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന് സൂക്ഷ്മമായ ചില നവീകരണങ്ങള്‍ ലഭിക്കുന്നു. സ്റ്റേഷണറി 'VW' ലോഗോയുള്ള ഡൈനാമിക് ഹബ്ക്യാപ്പുകള്‍ ഫീച്ചര്‍ ചെയ്യുന്ന പുതിയ സെബ്രിംഗ് 18 ഇഞ്ച് അലോയ് വീലുകളുമായാണ് ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ വരുന്നത്. ഇതിന് റിയര്‍ ലോഡ് സില്‍ പ്രൊട്ടക്ഷന്‍ ഇന്‍സേര്‍ട്ടും ബി-പില്ലറില്‍ 'എക്സ്‌ക്ലൂസീവ്' ബാഡ്ജിംഗും ലഭിക്കുന്നു.

കൂടുതല്‍ ബോള്‍ഡ് ആയി Tiguan; വാര്‍ഷികത്തിന് എക്‌സ്‌ക്ലൂസീവ് എഡിഷനുമായി Volkswagen

ടിഗുവാന്റെ ഏഴ് കളര്‍ ഓപ്ഷകളില്‍ എക്സ്‌ക്ലൂസീവ് എഡിഷന് രണ്ടെണ്ണം മാത്രമേ തിരഞ്ഞെടുക്കൂ. പേള്‍ വൈറ്റ്, ഓറിക്‌സ് വൈറ്റ് നിറങ്ങളിലാണ് ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ഓഫര്‍ ചെയ്യുന്നത്. ''ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഞങ്ങളുടെ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. ഇതിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. കാറിന്റെ ആകര്‍ഷണം കൂടുതല്‍ വര്‍ധിപ്പിക്കുന്ന അധിക ഡിസൈനും ഉപയോഗപ്രദമായ സവിശേഷതകളും സഹിതം ടിഗുവാന്‍ 'എക്സ്‌ക്ലൂസീവ് എഡിഷന്‍' അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ' ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

'ആഗോളതലത്തില്‍ പ്രശംസ നേടിയ MQB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, പ്രീമിയം അനുഭവം, സുരക്ഷ, പ്രവര്‍ത്തനക്ഷമത, ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ എന്നിവയുടെ കുറ്റമറ്റ സംയോജനമാണ് വാഗ്ദാനം ചെയ്യുന്നത്' എന്ന് ആശിഷ് ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഡാഷ്ബോര്‍ഡില്‍ 'എക്സ്‌ക്ലൂസീവ്' ബാഡ്ജിംഗ്, അലുമിനിയം പെഡലുകള്‍, ട്രിം-സ്‌പെസിഫിക് കുഷ്യന്‍ പില്ലോ എന്നിവ ഉപയോഗിച്ച് ക്യാബിന്‍ അലങ്കരിച്ചിരിക്കുന്നു. ആഡംബര അനുഭവത്തിനായി 'വിയന്ന' ലെതര്‍ സീറ്റുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇന്റീരിയറാണ് എസ്‌യുവിയിലുള്ളത്. ഈ നവീകരണങ്ങളെല്ലാം ഡീലര്‍ തലത്തില്‍ നടപ്പാക്കും.

കൂടുതല്‍ ബോള്‍ഡ് ആയി Tiguan; വാര്‍ഷികത്തിന് എക്‌സ്‌ക്ലൂസീവ് എഡിഷനുമായി Volkswagen

ടിഗുവാന്റെ എക്‌സ്‌ക്ലൂസീവ് എഡിഷന് ഒരു ഫീച്ചര്‍ അപ്‌ഗ്രേഡും ലഭിക്കുന്നില്ല. ഇന്ത്യയിലെ മുന്‍നിര ഫോക്‌സ്‌വാഗണ്‍ മോഡല്‍ എന്ന നിലയില്‍ പനോരമിക് സണ്‍റൂഫ്, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ്, എട്ട് സ്പീക്കറുകളുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡായി ഇത് വാഗ്ദാനം ചെയ്യുന്നു. ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസെന്റ് അസിസ്റ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് സിസ്റ്റം എന്നിവയാണ് സുരക്ഷയൊരുക്കുന്നത്.

ഈ പുതിയ ലിമിറ്റഡ് എഡിഷന്‍ ട്രിമ്മില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. 190 bhp പവറും 320 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷനും കരുത്ത് പകരുക. എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, ഇത് AWD സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും ഡ്രൈവ് അയയ്ക്കുന്നു. ടിഗുവാന്‍ ലിറ്ററിന് 12.65 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്നാണ് ARAI അവകാശപ്പെടുന്നത്.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ടിഗുവാന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍, ജെസ്ചര്‍ കണ്‍ട്രോള്‍ ഉള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, ലെതര്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയും നല്‍കും. ടിഗുവാന്‍ എക്സ്‌ക്ലൂസീവ് എഡിഷന്‍ സാധാരണ എസ്‌യുവിയേക്കാള്‍ പ്രീമിയമായി ഒന്നും വഹിക്കുന്നില്ല. മുമ്പത്തെപ്പോലെ തന്നെ മോഡല്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസണ്‍, സിട്രോണ്‍ C5 എയര്‍ക്രോസ് എന്നിവയ്ക്ക് എതിരാളിയായി തുടരും.

2025-ഓടെ തങ്ങളുടെ ഔറംഗബാദ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ഗ്രീന്‍ എനര്‍ജി ഉപയോഗിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ഭീമന്‍മാര്‍ ടാര്‍ഗെറ്റ് ടൈംലൈനിന് മൂന്ന് വര്‍ഷം മുമ്പ് ഔറംഗബാദ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ഗ്രീന്‍ എനര്‍ജി എന്ന ലക്ഷ്യത്തിലേക്ക് എത്തി.
'ഗോ ടു സീറോ' ദൗത്യത്തിന്റെ ഭാഗമായി 2050-ഓടെ കാര്‍ബണ്‍-ന്യൂട്രല്‍ ആകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ഇന്ത്യയില്‍ SAVWIPL ആണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ അഞ്ച് ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത്. ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവ ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Monday, December 5, 2022, 18:53 [IST]
English summary
Volkswagen commemorating first anniversary of tiguan in india with launch of an exclusive edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X