കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ മുൻനിര എസ്‌യുവിയായ ടിഗുവാന്റെ ഡെലിവറി ആരംഭിച്ചു. 2022 -ന്റെ ആദ്യ ക്വാട്ടറിലേക്കുള്ള (Q1) ടിഗുവാന്റെ എല്ലാ യൂണിറ്റുകളും വിറ്റുതീർന്നതായും നിർമ്മാതാക്കൾ വെളിപ്പെടുത്തി.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ഫോക്‌സ്‌വാഗണിന്റെ ഔറംഗബാദ് ഉത്പാദന കേന്ദ്രത്തിലാണ് എസ്‌യുവി അസംബിൾ ചെയ്യുന്നത്. എലഗൻസ് എന്നറിയപ്പെടുന്ന ഒരൊറ്റ വേരിയന്റിൽ മാത്രമാണ് നിർമ്മാതാക്കൾ ടിഗുവാൻ വാഗ്ദാനം ചെയ്യുന്നത്. 31.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ ടിഗുവാൻ ഉപഭോക്താക്കളിൽ നിന്ന് കാര്യമായ ശ്രദ്ധ ആകർഷിച്ചു എന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

അതിനാൽ തന്നെ മോഡലിന്റെ 2022 Q1 -കാലയളവിലേക്കുള്ള സ്റ്റോക്ക് വിറ്റു തീരുകയും ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം മോഡലിന്റെ ഡെലിവറികൾ ആരംഭിക്കുന്നതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

സ്‌കോഡ കൊഡിയാക്, സിട്രൺ C5 എയർക്രോസ്, ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ് എന്നിവയ്‌ക്കെതിരെയാണ് ടിഗുവാൻ നിലവിൽ മത്സരിക്കുന്നത്. ടിഗുവാൻ ഒരു അഞ്ച് സീറ്റർ എസ്‌യുവിയാണ്, ഏഴ് സീറ്റർ മോഡൽ അല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ഏഴ് നിറങ്ങളിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. നൈറ്റ്ഷെയ്ഡ് ബ്ലൂ, കിംഗ്സ് റെഡ്, റിഫ്ലെക്സ് സിൽവർ, ഡീപ് ബ്ലാക്ക്, ഡോൾഫിൻ ഗ്രേ, ഒറിക്സ് വൈറ്റ്, പ്യുവർ വൈറ്റ് എന്നിവ ഓഫറിലുണ്ട്. നീളം 4,509 mm, വീതി 1,839 mm, ഉയരം 1,665 mm, വീൽബേസ് 2,679 mm എന്നിങ്ങനെയാണ് ടിഗുവാന്റെ അളവുകൾ.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

വളരെ ഉദാരമായ 615 ലിറ്റർ ബൂട്ട് സ്പെയ്സാണ് വാഹനത്തിനുള്ളത്. മാത്രമല്ല, ടെയിൽഗേറ്റിന് ഹാൻഡ്‌സ് ഫ്രീ ഓപ്പറേഷൻ ലഭിക്കുന്നു. അതിനാൽ, നിങ്ങളുടെ പോക്കറ്റിൽ കീ ഫോബ് ഉണ്ടെങ്കിൽ, പിൻ ബമ്പറിന് താഴെ നിങ്ങളുടെ കാൽ വീശുകയാണെങ്കിൽ, ട്രങ്ക് സ്വയം തുറക്കും.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി ഫോക്‌സ്‌വാഗൺ ടിഗുവാനിന്റെ ഡിസൈനും എഞ്ചിനും അപ്‌ഡേറ്റ് ചെയ്തു. ഇത് ഇപ്പോൾ 2.0 ലിറ്റർ ടർബോചാർജ്ഡ് TSI പെട്രോൾ എഞ്ചിനിലാണ് വരുന്നത്. എഞ്ചിൻ പരമാവധി 190 bhp പവറും 320 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

സ്റ്റിയറിംഗ് വീലിന് പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇത് ഇണചേരുന്നു. അതിനാൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഗിയറുകളുടെ മാനുവൽ നിയന്ത്രണം ഏറ്റെടുക്കാം.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ഇക്കോ, നോർമൽ, സ്‌പോർട്‌സ്, ഇൻഡിവിജ്വൽ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ ഓഫറിൽ ഉണ്ട്. കൂടാതെ, വഴുവഴുപ്പുള്ള സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കുന്ന ഫോക്‌സ്‌വാഗണിന്റെ 4MOTION ഓൾ-വീൽ ഡ്രൈവും വാഹനത്തിന് ലഭിക്കുന്നു. ഒരു ഡ്രൈവ് മോഡ് സെലക്ടറും ഓൺ-റോഡ്, ഓഫ്-റോഡ്, ഓഫ്-റോഡ് ഇൻഡിവിജ്വൽ, സ്നോ എന്നീ ഓപ്ഷനുകളും വാഹനത്തിലുണ്ട്.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഡൈനാമിക് മാർഗ്ഗനിർദ്ദേശങ്ങളും നാല് വ്യത്യസ്ത വ്യൂവുകളുമുള്ള റിവേർസിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ആന്റി-സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് സിസ്റ്റം, എഞ്ചിൻ ഡ്രാഗ് torque കൺട്രോൾ എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് വാഹനത്തിന് സ്റ്റോപ്പംഗ് പവർ നൽകുന്നത്.

കാത്തിരിപ്പിന് വിരാമം കുറിച്ച് പുതുതലമുറ Tiguan -നിന്റെ ഡെലിവറി ആരംഭിച്ച് Volkswagen

ഫോക്‌സ്‌വാഗൺ ടിഗുവാനിനൊപ്പം മാന്യമായ ഫീച്ചർ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുവർ വെതർ ലൈറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡൈനാമിക് കോർണിയൻ ലൈറ്റുകൾ, പനോരമിക് സൺറൂഫ്, റിയർ എസി വെന്റുകൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, എട്ട് വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ലംബർ സപ്പോർട്ട്, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും അതിലേറെയും ഓഫറിലുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയടങ്ങിയ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Volkswagen commences delivery of new gen tiguan suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X