വിപണിയില്‍ എത്തിയിട്ട് വെറും 2 മാസം; Virtus സെഡാന്റെ 5,000 യൂണിറ്റുകള്‍ ഡെലിവറി ചെയ്ത് Volkswagen
വെറും രണ്ട് മാസത്തിനുള്ളില്‍ വെര്‍ട്ടിസ് സെഡാന്റെ ഡെലിവറി 5,000-ലധികം യൂണിറ്റ് പിന്നിട്ടെന്ന് വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍. 2022 ജൂണില്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍, കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

സെഗ്മെന്റില്‍ ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവയ്ക്ക് എതിരെയാണ് ഈ ജര്‍മ്മന്‍ മോഡല്‍ മത്സരിക്കുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയുടെ പകരക്കാരനായിട്ടായിരുന്നു വെര്‍ട്ടിസിന്റെ രംഗപ്രവേശനം.

സ്‌കോഡ കുഷാക്കിനും സ്ലാവിയയ്ക്കും അടിവരയിടുന്ന MQB-AO-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് ശേഷം കമ്പനിയുടെ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ് വെര്‍ട്ടിസ്. വലിയ പ്രതീക്ഷകളോടെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്ന ഒരു മോഡല്‍ കൂടിയാണിത്.

''ബിഗ് ബൈ' ഡിസൈനും സവിശേഷതകളും ഉപയോഗിച്ച് ഇന്ത്യയിലെ പ്രീമിയം മിഡ്-സൈസ് സെഡാന്‍ സെഗ്മെന്റില്‍ ശക്തമായ ഒരു ഉല്‍പ്പന്നമാണ് വിര്‍ട്ടിസിലൂടെ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

വെര്‍ട്ടിസിന് തങ്ങളുടെ ഉപഭോക്താക്കള്‍ നല്‍കുന്ന സ്വീകാര്യതയും പ്രശംസയും വളരെ വലുതാണ്, തങ്ങളുടെ മികച്ച ഇന്‍-ക്ലാസ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോഞ്ച് ചെയ്തതിന് ശേഷമുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് രണ്ട് റെക്കോര്‍ഡുകള്‍ നേടിയിരുന്നു- ഇന്ത്യയില്‍ നിന്നുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അതിന്റെ ആദ്യ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചു, അതോടൊപ്പം ഗുജറാത്തില്‍ നിന്നുള്ള ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ആഗോള അംഗീകാരം നേടിയത് ഒരേയൊരു സെഡാന്‍ കൂടിയാണ് വെര്‍ട്ടിസ്. ഒരു ദിവസത്തിനുള്ളില്‍ പരമാവധി ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയത് സെഡാന്‍ എന്ന അംഗികാരമാണ് മോഡലിനെ തേടിയെത്തുന്നത്.

പുതിയ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഇന്ത്യയിലെ 152 സെയില്‍സ് ടച്ച് പോയിന്റുകളില്‍ ലഭ്യമാണ്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 11.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ്പ്-എന്‍ഡ് പതിപ്പിനായി 17.91 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

അടുത്തിടെയാണ്, ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡും അതിന്റെ ഓമ്നി-ചാനല്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ക്ക് കീഴില്‍ വെര്‍ട്ടിസ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഉടമസ്ഥതയിലുള്ള മോഡലുകള്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുന്ന ഫോക്‌സ്‌വാഗണ്‍ സബ്സ്‌ക്രിപ്ഷനും പവര്‍ ലീസിനും കീഴില്‍ വെര്‍ട്ടിസ് ഇപ്പോള്‍ ലഭ്യമാണ്.

ഡൈനാമിക് ആന്‍ഡ് പെര്‍ഫോമന്‍സ് ലൈനിന് കീഴിലാണ് വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് ലൈനില്‍ 7-സ്പീഡ് DSG ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1.5 ലിറ്റര്‍ TSI EVO എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു.

ഇത് 148 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഡൈനാമിക് ലൈനിലെ 1.0 ലിറ്റര്‍ TSI എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, ഇത് 113 bhp കരുത്തും 178 Nm ടോര്‍ക്കുമാണ് നല്‍കുന്നത്.

വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ലെക്സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ വെര്‍ട്ടിസ് വിപണിയില്‍ ലഭ്യമാണ്. 4,651 mm നിളം, 1,507 mm ഉയരം, 1,752 mm വീതി, 2,651 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

ഡിസൈനെ സംബന്ധിച്ചിടത്തോളം, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാര്‍പ്പ് ഹെഡ്‌ലൈറ്റുകളുടെ സാന്നിധ്യം മുന്‍വശത്തെ മനോഹരമാക്കുന്നു. മുന്‍ ഗ്രില്ലില്‍ ക്രോമിന്റെ വലിയ ഉപയോഗവും കാണാന്‍ സാധിക്കും.

ബമ്പര്‍, C ആകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗുകള്‍, മസ്‌കുലര്‍ ബോണറ്റ്, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക് എന്നിവ ഉപയോഗിച്ച് ആഗോള ഫോക്‌സ്‌വാഗണ്‍ മോഡലുകളില്‍ നിന്നുള്ള നിരവധി ഘടകങ്ങള്‍ വെര്‍ട്ടിസിനും ലഭിക്കുന്നു.

ഇലക്ട്രിക് സണ്‍റൂഫ്, പെര്‍ഫോമന്‍സ് ലൈന്‍ ട്രിമ്മില്‍ ബ്ലാക്ക്ഡ് റൂഫും വിംഗ് മിററുകളും, റെഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് 16 ഇഞ്ച് അലോയ് വീലുകള്‍, ഇന്റഗ്രേറ്റഡ് ബ്ലാക്ക് ബൂട്ട് സ്പോയിലര്‍, റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബ്ലാക്ക് ഷാര്‍ക്ക് ഫിന്‍ ആന്റിന, അലുമിനിയം പെഡലുകള്‍, കോണ്‍ട്രാസ്റ്റ്, റെഡ് സ്റ്റിച്ചിംഗ് എന്നിവയാണ് വാഹനത്തിലെ മറ്റ് ഹൈലൈറ്റുകള്‍.

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എട്ട് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, മടക്കാവുന്ന പിന്‍സീറ്റ് ബാക്ക്റെസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളോടെയാണ് ഡൈനാമിക് ലൈന്‍ വരുന്നത്.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂള്‍ഡ് ഗ്ലോവ്ബോക്സ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും ഡ്രൈവര്‍ സീറ്റും, പുഷ്-ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് /സ്റ്റോപ്പ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, നാല് യുഎസ്ബി പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് ഇന്റീരിയറില്‍ ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








