പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍, വെര്‍ട്ടിസ് എന്ന പേരില്‍ പുതിയൊരു സൊഡാനെ അവതരിപ്പിക്കുന്നത്. ഈ കാര്‍ ഇതിനകം തന്നെ വിപണിയില്‍ വളരെ ജനപ്രിയമായിക്കഴിഞ്ഞുവെന്ന് വേണം പറയാന്‍.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയ്ക്ക് പകരമായിട്ടാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. വാഹനത്തിന്റെ ഡെലിവറി സംബന്ധിച്ചൊരു വാര്‍ത്തായണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം, ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഒരു ഇന്ത്യന്‍ ഡീലര്‍ഷിപ്പ് ഒരു ദിവസം കൊണ്ട് 150 യൂണിറ്റ് വെര്‍ട്ടിസ് ഡെലിവറി ചെയ്തതാണ് വാര്‍ത്തയായിരിക്കുന്നത്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ഒറ്റ ദിവസം കൊണ്ട് ഇത്രയധികം കാറുകള്‍ ഡെലിവര്‍ ചെയ്തതിന് പിന്നാലെ ഡീലര്‍ഷിപ്പ് ഇന്ത്യന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. ബ്രാന്‍ഡിന്റെ കൊച്ചിയിലെ EVM ഡീലര്‍ഷിപ്പാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും വാഹനം ഡെലിവറി ചെയത് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

എല്ലാ ഉടമകളെയും ഒരേസമയം ക്ഷണിച്ചുകൊണ്ട് ഡീലര്‍ഷിപ്പ് ഒരു മെഗാ ഡെലിവറി പരിപാടി തന്നെയാണ് സംഘടിപ്പിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലെ ഉദ്യോഗസ്ഥര്‍ പോലും ചടങ്ങില്‍ പങ്കെടുത്ത് ഡെലിവറികളുടെ എണ്ണം പരിശോധിച്ചിരുന്നു. പിന്നീട്, ഒരേ ദിവസം ഒരേ കാര്‍ മോഡലിന്റെ 150 യൂണിറ്റുകള്‍ വിതരണം ചെയ്തതിന്റെ റെക്കോര്‍ഡ് അവര്‍ ഡീലര്‍ഷിപ്പിന് നല്‍കി.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

മറ്റ് പല ഡീലര്‍ഷിപ്പുകളും ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ഡെലിവറികള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും, ഒരു ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പ് ഇത് ചെയ്യുന്നത് ആദ്യമായാണ്. ഡീലര്‍ഷിപ്പ് അത് പരിശോധിച്ചുറപ്പിക്കുകയും അതിലൂടെ ഇപ്പോള്‍ ഒരു റെക്കോര്‍ഡ് നേടുകയും ചെയ്തിരിക്കുകയാണ്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ഇവന്റ് സമയത്ത് ഉപഭോക്താക്കള്‍ പുതിയ വെര്‍ട്ടിസിന്റെ ഡെലിവറി എടുക്കുന്നത് കാണാന്‍ കഴിയും. വിമാനത്താവളത്തിന് സമീപമുള്ള സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി നിര്‍മാതാക്കള്‍ നടത്തിയത്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക്, സ്‌കോഡ സ്ലാവിയ എന്നിവയ്ക്ക് അടിവരയിടുന്ന MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ വെര്‍ട്ടിസും ഒരുക്കിയിരിക്കുന്നത്. പുതിയ വെര്‍ട്ടിസ് അളവുകളില്‍ സ്ലാവിയയേക്കാള്‍ വലുതാണ്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ലൈനപ്പില്‍ നിന്ന് നിര്‍ത്തലാക്കിയ ജെറ്റയെ ഇത് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. കാറിന്റെ ടോപ്പ് എന്‍ഡ് ജിടി ലൈന്‍ ബൂട്ട് മൗണ്ടഡ് സ്പോയിലര്‍ പോലുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഡൈനാമിക് ലൈന്‍, പെര്‍ഫോമന്‍സ് ലൈന്‍ എന്നിങ്ങനെ രണ്ട് ട്രിം ലൈനുകളില്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നു.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ഇത് ഫോക്‌സ്‌വാഗണ്‍ ടൈഗുണിന് സമാനമാണ്. ഡൈനാമിക് ലൈനിന് കീഴില്‍ മൂന്ന് വകഭേദങ്ങളുണ്ട്. ഡൈനാമിക് ലൈന്‍ വേരിയന്റുകളില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമേ ലഭ്യമാകൂ.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

ടോപ്പ്-ഓഫ്-ലൈന്‍ പെര്‍ഫോമന്‍സ് ലൈനിന് ജിടി പ്ലസ് വേരിയന്റ് മാത്രമേ ലഭിക്കൂ. ഇതിന് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഒരു ഓട്ടോമാറ്റിക് DSG ട്രാന്‍സ്മിഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

സ്‌കോഡ കുഷാക്കിനെയും ടൈഗൂണിനെയും പോലെ, സ്ലാവിയയും വെര്‍ട്ടിസും ധാരാളം ഫീച്ചറുകളും സവിശേഷതകളും പങ്കിടുകയും ചെയ്യുന്നു. എന്നിരുന്നാലും, വെര്‍ട്ടസിന് സ്ലാവിയയേക്കാള്‍ 20 മില്ലിമീറ്റര്‍ നീളമുണ്ട്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

രണ്ട് കാറുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മുന്‍വശത്ത് കാര്യമായ മാറ്റങ്ങളുണ്ട്. സ്ലാവിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് തീര്‍ച്ചയായും സ്പോര്‍ട്ടിയായി കാണപ്പെടുന്നു, പ്രത്യേകിച്ചും ബൂട്ട് മൗണ്ടഡ് സ്പോയിലര്‍ പോലുള്ള അധിക സവിശേഷതകള്‍ കാരണം.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

വെര്‍ടസിനൊപ്പം ഫോക്‌സ്‌വാഗണ്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എന്നിവയില്‍ ലഭ്യമായ അതേ എഞ്ചിനുകള്‍ ഇവയാണ്.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

1.0 ലിറ്റര്‍ TSI എഞ്ചിന്‍ പരമാവധി 115 bhp കരുത്തും 178 Nm ന്റെ പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ ഓപ്ഷനില്‍ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ കാറിന്റെ ജിടി വേരിയന്റുകളില്‍ ലഭ്യമാകും. ഇത് പരമാവധി 150 bhp കരുത്തും 250 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI ഏഴ് സ്പീഡ് DCT-ല്‍ മാത്രമേ ലഭ്യമാകൂ.

പുതിയ റെക്കോര്‍ഡുമായി Volkswagen; കൊച്ചി ഡീലര്‍ഷിപ്പ് ഒറ്റ ദിവസം ഡെലിവറി ചെയ്തത് 150 യൂണിറ്റ് Virtus

1.5 ലിറ്റര്‍ എഞ്ചിന് ഒരു സിലിണ്ടര്‍ നിര്‍ജ്ജീവമാക്കല്‍ സവിശേഷത ലഭിക്കുന്നു. എഞ്ചിനില്‍ കുറഞ്ഞ ലോഡ് ഉള്ളപ്പോള്‍ ഇത് രണ്ട് സിലിണ്ടറുകള്‍ നിര്‍ജ്ജീവമാക്കുന്നു. ഇത് കാറിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Monday, June 20, 2022, 16:43 [IST]
English summary
Volkswagen kochi dealership made new record delivered 150 units of virtus in a single day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X