Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ഏറെ പ്രതീക്ഷയോടുകൂടി തങ്ങളുടെ മിഡ്സൈസ് സെഡാനായ വെര്‍ട്ടിസിനെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. വെന്റോയ്ക്ക് പകരക്കാരനായി എത്തുന്ന മോഡലിന്റെ അവതരണ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

മാര്‍ച്ച് മാസത്തിന്റെ അവസാനം തന്നെ വാഹനത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുകയും പിന്നാലെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപമുള്ള ചകന്‍ പ്ലാന്റിലാണ് വെര്‍ട്ടിസിന്റെ ഉത്പാദനം നടക്കുന്നത്. സ്ലാവിയ സ്‌കോഡ റാപ്പിഡിനെ ലൈനപ്പില്‍ നിന്ന് മാറ്റിസ്ഥാപിച്ചതുപോലെ, ഫോക്‌സ്‌വാഗണ്‍ മോഡല്‍ ലൈനപ്പില്‍ നിന്ന് വെന്റോയ്ക്ക് പകരം പുതിയ വെര്‍ട്ടിസ് വിപണിയില്‍ എത്തുക.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2022 ജൂണ്‍ 9-ന് വെര്‍ട്ടിസ് മിഡ്സൈസ് സെഡാന്റെ ലോഞ്ച് നടക്കുമെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഇതിന്റെ പ്രീ-ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡെലിവറിയും ലോഞ്ചിന് പിന്നാലെ ആരംഭിക്കുമെന്ന് വേണം പറയാന്‍.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ജര്‍മ്മന്‍ നിര്‍മാതാക്കള്‍ പുതിയ വെര്‍ട്ടിസിനെ ഒരു ആഗോള മോഡലായിട്ടാകും ഇവിടെ അവതരിപ്പിക്കുന്നത്. കാരണം ചകന്‍ പ്ലാന്റില്‍ നിന്ന് 5 ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യുമെന്ന് ഇതിനോടകം തന്നെ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

പത്ത് വര്‍ഷത്തിലേറെയായി സ്വന്തമായൊരു ആരാധകവൃന്ദം സൃഷ്ടിച്ച വെന്റോയ്ക്ക് പകരമായാണ് വെര്‍ട്ടിസ് എത്തുന്നത്. എന്നാല്‍ രണ്ട് മോഡലുകളും പൊതുവായി ഒന്നും തന്നെ പങ്കിടുന്നില്ലെന്ന് വേണം പറയാന്‍.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

അതേസമയം, സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ സ്ലാവിയയുമായി ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന് ധാരാളം സാമ്യമുണ്ട്, കാരണം ഇവ രണ്ടും ഇന്ത്യ 2.0 പ്രോജക്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകളാണ്. വന്‍തോതില്‍ പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമാണ് വെര്‍ട്ടിസിന് അടിവരയിടുന്നത്.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

സെഗ്മെന്റില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവരോടാണ് വെര്‍ട്ടിസ് മത്സരിക്കുന്നത്. ഇതിന് മൊത്തത്തില്‍ 4,561 mm നീളവും 1,752 mm വീതിയും 1,507 mm ഉയരവുമുണ്ട്, വീല്‍ബേസ് നീളം 2,651 mm ആണ്, ബൂട്ട്സ്പേസ് കപ്പാസിറ്റി 521 ലിറ്ററാണ്.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ഇത് അതിന്റെ ക്ലാസിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അതിന്റെ മിക്ക എതിരാളികളേക്കാളും വലുതുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മിഡ്‌സൈസ് സെഡാനില്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ഇതില്‍ ആദ്യത്തേത് 110 bhp കരുത്തും 175 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സിനൊപ്പം ലഭ്യമാകും. രണ്ടാമത്തേത് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം 150 bhp പരമാവധി പവറും 250 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റിയുള്ള 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോളുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിലെ പ്രധാന സവിശേഷതകള്‍.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ഇവ കൂടാതെ, ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിവേഴ്സിംഗ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ABS, EBD, തുടങ്ങിയ മുന്‍നിര സുരക്ഷാ ഫീച്ചറുകളും ഫോക്‌സ് വാഗണ്‍ വെര്‍ട്ടിസില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

രണ്ട് വകഭേദങ്ങളിലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിനെ അവതരിപ്പിക്കുന്നത്. ഒരു ഡൈനാമിക് ലൈനും പെര്‍ഫോമന്‍സ് ലൈനും ഇതില്‍ ഉണ്ടാകും. ഡൈനാമിക് ലൈന്‍ ഇതിന് കീഴില്‍ മൂന്ന് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിവയും വാഹന ലൈനപ്പില്‍ ഉണ്ടാകും. ഇത് 1.0 TSI-ല്‍ മാത്രമേ നല്‍കൂ. മാത്രമല്ല, ഹൈലൈന്‍, ടോപ്ലൈന്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

പിന്നെ പെര്‍ഫോമന്‍സ് ലൈന്‍ ഉണ്ട്, അതിന് കീഴില്‍ ജിടി വേരിയന്റ് ഉണ്ടാകും. ഇത് 1.5 TSI-ല്‍ മാത്രമേ നല്‍കൂ. പെര്‍ഫോമന്‍സ് ലൈനിന് ചില കോസ്‌മെറ്റിക് മാറ്റങ്ങളും ലഭിക്കും.

Vento-യ്ക്ക് പകരക്കാരനെത്തുന്നു; Virtus സെഡാന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി Volkswagen

ഉദാഹരണത്തിന്, ബ്ലാക്ക്-ഔട്ട് മേല്‍ക്കൂര, അലോയ് വീലുകള്‍, പുറത്തെ റിയര്‍വ്യൂ മിററുകള്‍, റൂഫ്-ലിഡ് സ്പോയിലര്‍, ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍. ഡാഷ്ബോര്‍ഡില്‍ റെഡ് ഇന്‍സേര്‍ട്ടുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് തീമും ഇന്റീരിയറില്‍ ഉണ്ടാകും. കൂടാതെ, സീറ്റുകളില്‍ ചുവന്ന സ്റ്റിച്ചിംഗ്, സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍ എന്നിവയും ഉണ്ടാകും, അലുമിനിയം പെഡലുകളും ലഭിക്കും. ഈ മാറ്റങ്ങളെല്ലാം സെഡാന് കൂടുതല്‍ സ്‌പോര്‍ട്ടി തീം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Article Published On: Tuesday, April 12, 2022, 14:21 [IST]
English summary
Volkswagen planning to launch virtus in india on june 9 read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X