12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ജര്‍മ്മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണില്‍ നിന്നും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന രണ്ട് മോഡലുകളാണ് പോളോയും വെന്റോയും. പോളോ ഹാച്ച്ബാക്ക് ശ്രേണിയില്‍ ജനപ്രീയമെങ്കില്‍, വെന്റോ സെഡാന്‍ ശ്രേണിയിലെ ജനപ്രീയ മുഖമാണ്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

വളരെ കാലങ്ങളായി ഇരുമോഡലുകളും ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും നേടിക്കൊടുക്കുന്നു. എന്നാല്‍ ഇപ്പോള്‍ വെന്റോ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുകയാണ് കമ്പനി. വെന്റോയ്ക്ക് പകരമായി വിര്‍ചസ് എന്ന മോഡലിനെ ഈ നിരയിലേക്ക് കൊണ്ടുവരുമെന്നും ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കി കഴിഞ്ഞു.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

മാര്‍ച്ച് 8-ന് ഈ മോഡലിന്റെ അരങ്ങേറ്റം നടക്കുമെന്നും കമ്പനി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോളോ ഹാച്ച്ബാക്കിനെയും വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഇക്കാര്യം കമ്പനി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണെങ്കില്‍, ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ പോളോ ഉത്പാദനം അവസാനിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് 2010 മുതല്‍ മഹാരാഷ്ട്രയിലെ ചക്കനിലുള്ള ബ്രാന്‍ഡിന്റെ പ്ലാന്റിലായിരുന്നു നിര്‍മ്മിച്ചികുന്നത്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ബ്രാന്‍ഡിന്റെ പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ മോഡല്‍ കൂടിയായിരുന്നു ഇത്. പ്രീമിയം ഹാച്ച്ബാക്ക് ഫോക്‌സ്‌വാഗന്റെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്, നാളിതുവരെ 2.5 ലക്ഷം യൂണിറ്റുകള്‍ വിറ്റതായും കമ്പനി അറിയിച്ചിട്ടുണ്ട്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

അപ്പോള്‍, എന്തുകൊണ്ട് ഫോക്‌സ്‌വാഗണ്‍ പോളോ നിര്‍മ്മാണം അവസാനിക്കുന്നു എന്ന ചോദ്യം ഉയരാം. ലളിതമായി പറഞ്ഞാല്‍, തീര്‍ച്ചയായും, അതിന്റെ ഇത്രയും വാര്‍ഷത്തെ ലൈഫ്‌സൈക്കിളും, കുറഞ്ഞുവരുന്ന വില്‍പ്പനയുമാണ്, എന്നാല്‍ വലിയ സ്‌കീമില്‍, ഇത് ഉല്‍പ്പാദനം കാര്യക്ഷമമാക്കുന്ന കാര്യമാണ്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ബ്രാന്‍ഡിന്റെ പഴയ PQ പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള ശേഷിക്കുന്ന മോഡലുകളാണ് വെന്റോയും പോളോയും, ഒരു മോഡലിന് (പ്രതിമാസം ഏകദേശം 1,000 യൂണിറ്റുകള്‍ വില്‍ക്കുന്ന) ഒരു പ്രൊഡക്ഷന്‍ ലൈന്‍ സജീവമായി നിലനിര്‍ത്തുന്നത് പ്രായോഗികമല്ല. ഈ ഉല്‍പ്പാദന ശേഷി ടൈഗൂണിലേക്കും പുതിയ സെഡാനിലേക്കും മാറ്റാനാണ് ഇപ്പോള്‍ കമ്പനി ശ്രമിക്കുന്നത്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

2018-ല്‍ ആഗോളതലത്തില്‍ ഒരു പുതിയ ആറാം തലമുറ മോഡല്‍ മാറ്റിസ്ഥാപിച്ചെങ്കിലും, അഞ്ചാം തലമുറ പോളോ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയില്‍ ജൈത്രയാത്ര തുടരുമ്പോഴും, അതിന്റെ 12 വര്‍ഷത്തിലുടനീളം, ഇത് പ്രസക്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് നിരവധി ചെറിയ അപ്ഡേറ്റുകളും കമ്പനി നല്‍കിയിട്ടുണ്ട്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

കൂടാതെ അതിന്റെ ആയുസ്സ് മുഴുവന്‍ 10 വ്യത്യസ്ത എഞ്ചിനുകളാണ് ഇത് നല്‍കുന്നത്. മികച്ച ബില്‍ഡും മികച്ച ഇന്റീരിയര്‍ ക്വാളിറ്റിയും ഉള്ള ഒരു യൂറോപ്യന്‍ ഫീലിംഗ് പ്രീമിയം ഹാച്ച്ബാക്ക് എന്ന നിലയില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അതിന്റെ സ്വീകാര്യത വളരെ വലുതായിരുന്നു.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

2010-ല്‍ വിപണിയില്‍ എത്തുമ്പോള്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുമായിട്ടായിരുന്നു പോളോയുടെ അരങ്ങേറ്റം. രണ്ട് എഞ്ചിനുകളും പ്രത്യേകിച്ച് ശക്തമല്ലായിരുന്നുവെന്ന് വേണം പറയാന്‍.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1.6 പെട്രോളിന് പകരം ഒരു ഹൈ-ടെക്, ഡയറക്റ്റ്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, അത്രയും ശക്തിയും എന്നാല്‍ കൂടുതല്‍ ടോര്‍ക്കും, ദ്രുതഗതിയിലുള്ള ഡ്യൂവല്‍-ക്ലച്ച് ഓട്ടോ ഗിയര്‍ബോക്സും സഹിതം കമ്പനി വിപണിയില്‍ എത്തിച്ചു. ഇന്ത്യയിലെ പെട്രോള്‍ ഹെഡ്ഡുകളുടെ മനസ്സില്‍ 'GT TSI' എന്ന അക്ഷരങ്ങള്‍ മായാതെ പതിഞ്ഞതും ഇതിന്റെ വരവോടെയാണ്. അത് ഇന്നും ഏറ്റവും പ്രചാരമുള്ള വേരിയന്റുകളില്‍ ഒന്നായി തുടരുകയും ചെയ്യുന്നു.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

2014 -ലേക്ക് വന്നപ്പോള്‍ 1.2, 1.6 TDI ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരമായി ഒരു പുതിയ തലമുറ 1.5 TDI രണ്ട് ഔട്ട്പുട്ടുകളോടെ കമ്പനി വിപണയില്‍ എത്തിച്ചു. 2020-ല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മുഴുവന്‍ TDI ഡീസല്‍ എഞ്ചിനുകളും ഇന്ത്യയില്‍ നിര്‍ത്തലാക്കി.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ബ്രാന്‍ഡിന്റെ പഴയ പെട്രോള്‍ എഞ്ചിനുകളും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍, അവയും നാച്ചുറലി ആസ്പിറേറ്റഡ് (MPI), ടര്‍ബോചാര്‍ജ്ഡ് (TSI) രൂപങ്ങളില്‍ പുതിയ ത്രീ സിലിണ്ടര്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് മാറ്റി. GT TSI മാത്രമല്ല, താഴ്ന്ന വേരിയന്റുകളിലേക്കും TSI എഞ്ചിന്‍ ചേര്‍ത്തു, മുമ്പത്തെ ഡ്യൂവല്‍ ക്ലച്ചിന് പകരം ഒരു പുതിയ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോയും കമ്പനി വിപണിയില്‍ എത്തിച്ചു.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ഇത്തരത്തില്‍ ഈ 12 വര്‍ഷത്തിനിടെ നിരവധി എഞ്ചിന്‍ ഓപ്ഷനുകളിലൂടെയാണ് പോളോ വന്നുപോയതെന്ന് വേണം പറയാന്‍. വെന്റോയ്ക്ക് പകരം വിര്‍ചസ് എത്തുന്നതുപോലെ പോളോയ്ക്ക് പകരം മറ്റൊരു മോഡലിനെ അവതരിപ്പിക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ വാഹന വിപണിയില്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുകയാണ്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ഫോക്‌സ്‌വാഗണ്‍ നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ MQB-A0-IN-അധിഷ്ഠിത ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അത് വളരെയധികം പ്രാദേശികവല്‍ക്കരിക്കപ്പെടുന്നു, അതായത് ടൈഗൂണ്‍ എസ്‌യുവി, വരാനിരിക്കുന്ന 'പുതിയ ആഗോള സെഡാന്‍' (വിര്‍ചസ്) എന്നിവയിലും കമ്പനി വാഗ്ദാനം ചെയ്യും.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

ബ്രസീല്‍ പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ സമാനമായ പ്ലാറ്റ്ഫോമില്‍ ബ്രാന്‍ഡ് പുതിയ ആറാം തലമുറ പോളോ വില്‍ക്കുന്നുണ്ട്. ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത തങ്ങള്‍ അതിനെ 'വിലയിരുത്തുക'യാണെന്ന് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.

12 വര്‍ഷത്തെ യാത്ര അവസാനിപ്പിക്കാനൊരുങ്ങി Polo; സ്ഥിരീകരിക്കാതെ Volkswagen

എന്നിരുന്നാലും, നികുതി ആനുകൂല്യങ്ങള്‍ക്കായി ഇത് നാല് മീറ്റര്‍ നീളമുള്ള കട്ട്ഓഫിന് കീഴില്‍ കൊണ്ടുവരുന്നതിന് കുറച്ച് റീ-എഞ്ചിനീയറിംഗ് ആവശ്യമാണെന്നും എന്നാല്‍ MQB-A0-IN പ്ലാറ്റ്ഫോമില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, അതിന് കുറച്ച് സമയം ആവശ്യമാണ്. ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്ന ടൈഗൂണ്‍, വിര്‍ചസ് എന്നിവയുടെ വിജയമാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ നിലവിലെ ഹ്രസ്വകാല മുന്‍ഗണന.

More from DriveSpark

Article Published On: Tuesday, February 22, 2022, 11:04 [IST]
English summary
Volkswagen planning to stop polo production in india read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X