കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

പോളോ ഇനി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കില്ലെന്ന് ഫോക്‌സ്‌വാഗൺ ഔദ്യോഗികമായി അറിയിച്ചു. പ്രഖ്യാപനത്തിനായി, പോളോ എഴുതിയ ഒരു കത്ത് ബ്രാൻഡ് പോസ്റ്റ് ചെയ്തു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ വിപണിയിൽ ഹാച്ച്ബാക്ക് വിൽപ്പനയ്ക്കുണ്ട്. ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകൾ ഈ വർഷം ജൂൺ മുതൽ പോളോയുടെ ബുക്കിംഗ് നിർത്തും.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

പോളോയുടെ വിജയം ആഘോഷിക്കുന്നതിനായി ഫോക്‌സ്‌വാഗൺ പോളോയുടെ ലെജൻഡ് എഡിഷൻ എന്ന ലിമിറ്റഡ് എഡിഷനും അടുത്തിടെ പുറത്തിറക്കി.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

ഫോക്‌സ്‌വാഗൺ ഈ പ്രത്യേക പതിപ്പിന്റെ 700 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കൂ, ഇത് ടോപ്പ് സ്പെക്ക് GT TSI വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഫോക്‌സ്‌വാഗൺ പോളോ ലെജൻഡ് എഡിഷന്റെ എക്സ്-ഷോറൂം വില 10.25 ലക്ഷം രൂപയാണ്.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

പോളോയുടെ നോർമൽ പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ കാറിന് ചില കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബൂട്ടിലേയും ഫ്രണ്ട് ഫെൻഡറിലേയും ലെജൻഡ് ബ്രാൻഡിംഗും മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

ഡോറുകളിൽ ബ്ലാക്ക് നിറത്തിലുള്ള ഡീക്കലുകൾ ഉണ്ട്, ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റേൺൽ റിയർവ്യൂ മിററുകൾ, റിയർ സ്‌പോയിലർ, റൂഫ് എന്നിവ സ്പെഷ്യൽ എഡിഷൻ മോഡലിന് ലഭിക്കുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

മെക്കാനിക്കലായി, ലെജൻഡ് എഡിഷൻ സാധാരണ പോളോയ്ക്ക് സമാനമാണ്. അതിനാൽ, 110 PS പരമാവധി കരുത്തും 175 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രമാണ് ഇത് ഇണചേരുന്നത്. ഇതേ എൻജിനുള്ള ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഫോക്‌സ്‌വാഗൺ വിറ്റിരുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

ഇതുകൂടാതെ, 75 PS പരമാവധി പവറും 95 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിരേറ്റഡ് MPI എഞ്ചിനും ഉണ്ടായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമാണ് ഇത് വാഗ്ദാനം ചെയ്തത്.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

പോളോയുടെ ചരിത്രം

ഫോക്‌സ്‌വാഗൺ 2009 -ലാണ് പൂനെയിലെ ചക്കൻ പ്ലാന്റിൽ പോളോയുടെ ഉത്പാദനം ആരംഭിച്ചത്. 2010 ഓട്ടോ എക്‌സ്‌പോയിലാണ് ഇത് ഇന്ത്യയിൽ അവതരിപ്പിച്ചത്. വർഷങ്ങളോളം, ഫോക്‌സ്‌വാഗൺ ബമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുകയും ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും പരിഷ്‌ക്കരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

എന്നാൽ ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ കാര്യമായ അപ്‌ഡേറ്റ് ഒന്നും വരുത്തിയിട്ടില്ല. എഞ്ചിനുകളിലും ഗിയർബോക്‌സുകളിലും നിരവധി മാറ്റങ്ങൾ ജർമ്മൻ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

വിപണി വിഹിതം നേടുന്നതിനും ബ്രാൻഡ് ബിൽഡ് അപ്പ് ചെയ്യുന്നതിനും സഹായിച്ച ഫോക്‌സ്‌വാഗന്റെ ആദ്യത്തെ മാസ് മാർക്കറ്റ് കാറാണ് പോളോ. പോളോയ്‌ക്ക് മുമ്പ്, ഫോക്‌സ്‌വാഗൺ ഫൈറ്റൺ, ടൂറെഗ്, പസാറ്റ്, ജെറ്റ, ബീറ്റിൽ തുടങ്ങിയ എക്സ്പെൻസീവ് വാഹനങ്ങൾ കൈകാര്യം ചെയ്തിരുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

വർഷങ്ങളായി നിർമ്മാതാക്കൾ പോളോയുടെ രൂപകൽപ്പനയിൽ മാറ്റം വരുത്തിയിരിക്കില്ല, പക്ഷേ അത് ഇപ്പോഴും വിപണിയിലുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ്. മാത്രമല്ല, സെഗ്മെന്റിൽ ഏറ്റവും മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്ന ഹാച്ച്ബാക്കായി ഇത് കണക്കാക്കപ്പെടുന്നു. ഒരു വ്യക്തി ഒരു വാഹന പ്രേമി ആണെങ്കിൽ, തീർച്ചയായും ഒരു പോളോ വാങ്ങാൻ പോകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

പോളോയുടെ നിരവധി പുതിയ തലമുറകൾ അന്താരാഷ്ട്ര വിപണികളിൽ കണ്ടിട്ടുണ്ടെങ്കിലും പോളോയ്ക്ക് പകരക്കാരനെ അവതരിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ഫോക്‌സ്‌വാഗൺ അറിയിച്ചു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

ഇനിയുള്ള കാലത്തേക്ക് തന്റെ പാരമ്പര്യം ബ്രാൻഡിൽ നിന്നും വരുന്ന എസ്‌യുവി, സെഡാൻ സഹോദരങ്ങൾക്കും കൈമാറുന്നു എന്ന് പോളോയുടെ കത്തിൽ പറയുന്നു. അവർ അത് മുന്നോട്ട് കൊണ്ടുപോകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും വ്യക്തമാക്കുന്നു, കത്ത് ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയെയും വരാനിരിക്കുന്ന വിർട്ടസിനെയും സൂചിപ്പിക്കുന്നു.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

പോളോ വിടപറയുന്നതോടെ രാജ്യത്തെ ജനപ്രിയ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ജർമ്മൻ വാഹന നിർമ്മാതാക്കൾക്ക് ഒരു മോഡൽ ഉണ്ടായിരിക്കില്ല. എന്നാൽ പുതിയ സ്ട്രാറ്റജി പ്രകാരം പ്രീമിയം കാർ സെഗ്മെന്റുകളിലാണ് ബ്രാൻഡ് വീണ്ടും ലക്ഷ്യം വയ്ക്കുന്നത്.

കത്തിലൂടെ ഔദ്യോഗികമായി ഇന്ത്യയോട് ഗുഡ് ബൈ പറഞ്ഞ് Polo; Volkswagen ഹാച്ച് ഇനി ചരിത്രം

തമാസിയാതെ തന്നെ വിർട്ടസ് പിരീമിയെ സെഡാൻ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗൺ. വിർട്ടസിനായിട്ടുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Article Published On: Friday, April 8, 2022, 18:58 [IST]
English summary
Volkswagen polo says good bye to india through official letter detials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X