Maruti Grand Vitara, Brezza കാത്തിരിപ്പ് കാലയളവ് കൂടി; കാരണം അറിയാം

വിപണിയില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) വര്‍ധിച്ച് വരുന്ന ആവശ്യകത പരിഗണിച്ച് സെഗ്‌മെന്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു. മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡ് സമീപകാലത്ത് പുറത്തിറക്കിയ സബ്‌കോംപാക്റ്റ് എസ്‌യുവി യായ ബ്രെസയും കോംപാക്റ്റ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയും വന്‍ വിജയമായിരുന്നു.

ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണത്തില്‍ അതീവ സന്തുഷ്ടരാണ് മാരുതി സുസുക്കി. നിലവില്‍ മാരുതി സുസുക്കി ബ്രെസയുടെ 73,000 യൂണിറ്റുകളുടെ ഓപണ്‍ ബുക്ക് ഓര്‍ഡറും ഗ്രാന്‍ഡ് വിറ്റാരയുടെ 56,000-ത്തിലധികം തീര്‍പ്പാക്കാനുള്ള ഓര്‍ഡറുകളുമായാണ് നില്‍ക്കുന്നത്. വമ്പിച്ച ബുക്കിംഗ് ലിസ്റ്റിന്റെ ഫലമായി ഈ രണ്ട് എസ്‌യുവികളുടെയും കാത്തിരിപ്പ് കാലയളവ് വളരെയധികം വര്‍ദ്ധിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്. മാരുതി ബ്രെസയുടെ കാത്തിരിപ്പ് കാലാവധി മൂന്നോ നാലോ മാസങ്ങള്‍ക്കിടയിലാണ്.

Maruti Grand Vitara, Brezza കാത്തിരിപ്പ് കാലയളവ് കൂടി; കാരണം അറിയാം

ഡല്‍ഹിയില്‍ മാരുതി ബ്രെസ ലഭിക്കണമെങ്കില്‍ 6 മാസവും കാത്തിരിക്കേണ്ടി വരും. അതുപോലെ ഗ്രാന്‍ഡ് വിറ്റാരക്കായുള്ള കാത്തിരിപ്പ് കാലയളവ് മിക്ക നഗരങ്ങളിലും രണ്ട് മുതല്‍ നാല് മാസങ്ങള്‍ വരെയാണ്. എന്നാല്‍ നോയിഡയിലും ഗാസിയാബാദിലും പരമാവധി ഒമ്പത് മാസത്തെ കാത്തിരിപ്പ് കാലാവധിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച കാത്തിരിപ്പ് കാലയളവിലെ യൂണിറ്റുകളുടെ എണ്ണം നവംബര്‍ ആരംഭം മുതലാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ അതിനിടയില്‍ എണ്ണവും ഉയരാന്‍ സാധ്യതയുണ്ട്.

കൂടാതെ മാരുതി സുസുക്കിക്ക് നിലവില്‍ രാജ്യത്തെ മുഴുവന്‍ മോഡല്‍ ലൈനപ്പിലുമായി മൊത്തം 3.38 ലക്ഷം ഓപ്പണ്‍ ഓര്‍ഡറുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കമ്പനി അടുത്തിടെ തങ്ങളുടെ നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. മാരുതി സുസുക്കിയുടെ കണക്കുകള്‍ അനുസരിച്ച് നവംബര്‍ മാസത്തെ മൊത്തത്തിലുള്ള വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14.4% വര്‍ധിച്ച് 1.59 ലക്ഷം യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ മാസത്തെ വില്‍പ്പന 1.39 ലക്ഷം യൂണിറ്റായിരുന്നു.

Maruti Grand Vitara, Brezza കാത്തിരിപ്പ് കാലയളവ് കൂടി; കാരണം അറിയാം

2022 നവംബറില്‍ ഇന്തോ-ജപ്പാനീസ് വാഹന നിര്‍മ്മാതാവിന്റെ മൊത്തം ആഭ്യന്തര വില്‍പ്പന 2021 നവംബറിലെ 1.17 ലക്ഷം യൂണിറ്റില്‍ നിന്ന് 18.8% വര്‍ധിച്ച് 1.39 ലക്ഷം യൂണിറ്റായി. ബലേനോ, സെലേരിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ S, വാഗണ്‍ആര്‍ തുടങ്ങിയ കോംപാക്റ്റ് സെഗ്മെന്റ് വാഹനങ്ങളുടെ വില്‍പ്പന 57,019 യൂണിറ്റില്‍ നിന്ന് 72,844 യൂണിറ്റായി ഉയര്‍ന്നു. ആള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ മിനി സെഗ്മെന്റ് വാഹനങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചതായി മാരുതി സുസുക്കി അറിയിച്ചു.

2021 നവംബറിലെ 17,473 യൂണിറ്റുകളില്‍ നിന്ന് 2022 നവംബറില്‍ 18,251 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിക്കവെ ഇലക്ട്രോണിക് ഘടകങ്ങളുടെ അഭാവം കാറുകളുടെ, പ്രത്യേകിച്ച് പ്രാദേശിക മോഡലുകളുടെ ഉല്‍പ്പാദനത്തില്‍ ചെറിയ സ്വാധീനം ചെലുത്തിയെന്ന് മാരുതി സുസുക്കി പറഞ്ഞു. അതോടൊപ്പം വിലക്കയറ്റത്തിന്റെ ആഘാതം കുറക്കാന്‍ അടുത്ത മാസം തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നും മാരുതി പ്രഖ്യാപിച്ചിരുന്നു.ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും വിലക്കയറ്റത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാതെ തരമില്ലെന്നുമാണ് കമ്പനി പറയുന്നത്.

ഇതോടൊപ്പം മാരുതി അടുത്തിടെ അവതരിപ്പിച്ച ഗ്രാന്‍ഡ് വിറ്റാര ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായുള്ള വാര്‍ത്തയും പുറത്ത് വന്നു. 2022 നവംബര്‍ 2 മുതല്‍ 28 വരെ നിര്‍മ്മിച്ച പുതിയ ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, XL6, സിയാസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന 9,125 കാറുകളാണ് മാരുതി സുസുക്കി തിരിച്ചുവിളിച്ചത്. മുന്‍നിരയിലെ സീറ്റ് ബെല്‍റ്റുകളുടെ ഉയരം ക്രമീകരിക്കുന്ന അസംബ്ലിക്കാണ് തകരാര്‍. ഇത് സീറ്റ് ബെല്‍റ്റ് വേര്‍പെടുന്നതിലേക്ക് നയിച്ചേക്കാം.

ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ ഈ ഭാഗങ്ങള്‍ പരിശോധിച്ച് നന്നാക്കാന്‍ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. സീറ്റ് ബെല്‍റ്റ് സുരക്ഷയുടെ ഒരു സുപ്രധാന ഘടകമായതിനാലാണ് ഏകദേശം 9,000 മാരുതി സുസുക്കി വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാര, XL6, എര്‍ട്ടിഗ, സിയാസ് എന്നിവയുടെ ഉടമകളെ കമ്പനിയുടെ അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ നിന്ന് ബന്ധപ്പെടുന്നതായിരിക്കും. പരിശോധനയില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് സൗജന്യമായി ശരിയാക്കി നല്‍കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, December 9, 2022, 10:46 [IST]
English summary
Waiting period of maruti grand vitara and brezza increased due to massive booking list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X