ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

സ്കോർപ്പിയോ-N ലോഞ്ച് ചെയ്തതിന് ശേഷവും നിലവിലെ തലമുറ സ്കോർപ്പിയോ നിർത്തലാക്കില്ലെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇത് സ്കോർപ്പിയോ ക്ലാസിക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട് സ്കോർപ്പിയോ-N -ന് ഒപ്പം തന്നെ തുടരും.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

പുതിയ മോഡലിനൊപ്പം തന്നെ മഹീന്ദ്ര കുറച്ച് കാലമായി സ്കോർപ്പിയോ ക്ലാസിക്കിനെ പരീക്ഷിച്ചു വരികയായിരുന്നു, ഇപ്പോൾ എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

സ്കോർപ്പിയോ ക്ലാസിക്കിന്റെ വിലയും വകഭേദങ്ങളും നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഇതിന്റെ വില പുതിയ സ്കോർപ്പിയോ N-നേക്കാൾ താഴെയായിരിക്കും എന്ന് വ്യക്തമാണ്. മഹീന്ദ്ര സ്കോർപ്പിയോ ക്ലാസിക്കിന്റെ അടിസ്ഥാന വകഭേദം/ ബേസ് മോഡൽ എന്താണ് നൽകുന്നതെന്ന് നമുക്ക് ഇവിടെ നോക്കാം.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

Yash9w എന്ന യൂട്യൂബ് ചാനലാണ് സ്കോർപ്പിയോ ക്ലാസിക്കിന്റെ ബേസ് മോഡൽ വ്യക്തമാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, സ്കോർപ്പിയോ ക്ലാസിക്കിന്റെ പുറംഭാഗത്തെയും ഇന്റീരിയറിനെയും കുറിച്ച് വ്ലോഗർ സംസാരിക്കുകയും ടോപ്പ് എൻഡ് മോഡലിൽ നിന്ന് ഇത് എത്രമാത്രം വ്യത്യസ്തമാണ് അടിസ്ഥാന മോഡൽ എന്ന് കാണിക്കുകയും ചെയ്യുന്നു.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

മഹീന്ദ്ര സ്കോർപ്പിയോ ക്ലാസിക് രണ്ട് വേരിയന്റുകളിൽ അവതരിപ്പിക്കും. ബേസ് S വേരിയന്റും ടോപ്പ് എൻഡ് S11 വേരിയന്റും വാഹനത്തിന് ഉണ്ടാകും. ബേസ് S വേരിയന്റ് പുറത്ത് വളരെ അടിസ്ഥാനപരമായി കാണപ്പെടുന്നു. ക്രോം ഘടകങ്ങളോ മറ്റേതെങ്കിലും പ്രീമിയം ഫീച്ചറുകളോ ഈ മോഡലിൽ ഇല്ല.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

എസ്‌യുവിയിലെ ഫ്രണ്ട് ഗ്രില്ല് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, എന്നാൽ S11 വേരിയന്റുകൾക്ക് അനുസൃതമായി, വെർട്ടിക്കൽ സ്ലാറ്റുകളിൽ ഇതിന് ക്രോം ഗാർണിഷുകൾ ലഭിക്കുന്നില്ല. ഹെഡ്‌ലാമ്പുകളിൽ എൽഇഡി ഡിആർഎല്ലുകളും ഇല്ല, പ്രൊജക്ടറുകൾക്ക് പകരം ഹാലജനാണ് ലൈറ്റുകൾ.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

സ്കോർപ്പിയോ ക്ലാസിക്കിന്റെ ബേസ് വേരിയന്റിലെ ബമ്പറുകളും ക്ലാഡിംഗുകളും ബോഡി കളറുള്ളതല്ല, അത് കാറിൽ വളരെ ഓഡായി തോന്നുന്നു. ബമ്പറിൽ ഫോഗ് ലാമ്പുകളും ഇല്ല. ഫ്രണ്ട് ഗ്രില്ലിലാണ് പുതിയ മഹീന്ദ്ര ലോഗോ സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം ചില ഗ്ലോസി ബ്ലാക്ക് പാനലുകളും വാഹനത്തിൽ വരുന്നു.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, സ്കോർപ്പിയോ ക്ലാസിക്ക് ബേസ് മോഡലിന് വീൽ ക്യാപ്പുകളില്ലാത്ത 17 ഇഞ്ച് സ്റ്റീൽ റിമ്മുകൾ ലഭിക്കുന്നു. ഫെൻഡറുകളിൽ ഒരു ടേൺ ഇൻഡിക്കേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റിന് പോലും ഫെൻഡറിൽ മാത്രമാണ് ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

ORVM -കൾ വലുതും ഗ്ലോസ് ബ്ലാക്ക് ഫിനിഷിൽ പൂർത്തിയാക്കിയതുമാണ്. ഡോർ ഹാൻഡിലുകൾക്ക് ബോഡി കളർ ലഭിക്കുന്നില്ല. S വേരിയന്റിനൊപ്പം റൂഫ് റെയിൽ പോലും മഹീന്ദ്ര നൽകുന്നില്ല. പിന്നിലേക്ക് വരുമ്പോൾ, കാറിന് ടെയിൽ ഗേറ്റിൽ സ്കോർപ്പിയോ ക്ലാസിക് ബാഡ്ജ് ലഭിക്കുന്നു, മുൻവശത്തെ പോലെ, പിൻ ബമ്പറും ബ്ലാക്ക് നിറത്തിലാണ്.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

ബമ്പറിൽ സിൽവർ സ്‌കിഡ് പ്ലേറ്റുകളും ലഭ്യമല്ല. സ്കോർപ്പിയോ ക്ലാസിക്കിലെ ടെയിൽ ലാമ്പുകൾ കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. മുൻ തലമുറ മോഡലിൽ ഇല്ലാത്ത പില്ലർ ലാമ്പുകളാണ് ഇപ്പോൾ ഇവയ്ക്ക് ലഭിക്കുന്നത്.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

എക്സ്റ്റീരിയർ പോലെ തന്നെ സ്കോർപ്പിയോ ക്ലാസിക്ക് ബേസ് വേരിയന്റിന്റെ ഇന്റീരിയറും വളരെ അടിസ്ഥാനപരമാണ്. ക്യാബിന് കാര്യമായ ഫീച്ചറുകളൊന്നുമില്ല. സ്റ്റിയറിംഗ് വീലിൽ നിയന്ത്രണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ല. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ S11 മോഡലിന് സമാനമല്ല.

ഇൻഫൊടെയിൻമെന്റ് സിസ്റ്റം പോലും ഇല്ലെന്നേ! Scorpio Classic ബേസ് മോഡലിനെ Mahindra ഒരുക്കിയിരിക്കുന്നത് ഇങ്ങനെ

ഫാക്ടറി ഫിറ്റഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇതിൽ ഇല്ല, അതോടൊപ്പം സീറ്റുകൾ എല്ലാം ഫാബ്രിക് ആണ്. എസ്‌യുവിക്ക് മാനുവൽ എസി കൺട്രോളുകൾ ലഭിക്കുന്നു, കൂടാതെ പവർ വിൻഡോ കൺട്രോളുകൾ സെന്റർ കൺസോളിലാണ്.

ഗിയർ ലിവർ റെഗുലർ സ്കോർപ്പിയോയിൽ നിന്ന് വ്യത്യസ്തമാണ്, എഞ്ചിൻ കൂടുതൽ പരിഷ്കരിച്ചതായി വ്ലോഗർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഓഗസ്റ്റ് 12 -ന് മഹീന്ദ്ര സ്കോർപ്പിയോ ക്ലാസിക് ഔദ്യോഗികമായി അവതരിപ്പിക്കും.

More from DriveSpark

Article Published On: Saturday, August 13, 2022, 12:55 [IST]
English summary
What does mahindra scorpio classic base model offers video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X