Swift or Baleno? CNG ഓപ്ഷനിൽ ഏതാണ് ബെറ്റർ ചോയിസ്? മാറ്റുരയ്ക്കാം!
ഇന്ത്യയിൽ തുടർച്ചയായി CNG കാറുകൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ നിർമ്മാതാക്കളിൽ ഒന്നാണ് മാരുതി സുസുക്കി. ബ്രാൻഡിന്റെ CNG പോർട്ട്‌ഫോളിയോയിൽ ഇപ്പോൾ 10 -ലധികം മോഡലുകൾ ഉൾപ്പെടുന്നു. ഇവയ്ക്കൊപ്പം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ബലേനോയും XL6 ഉം കൂടി ചേർത്തിരിക്കുകയാണ്.

ഇതോടെ ബ്രാൻഡിന്റെ CNG നിരയിൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ചെറിയ കൺഫ്യൂഷനുകൾക്ക് ഒരു ചാൻസ് ഉടലെടുത്തിരിക്കുകയാണ് എന്ന് പറയാം. ബലേനോയ്ക്കും സ്വിഫ്റ്റിനും ഒരു പൊതു ഹൃദയവും സമാനമായ വിലയുള്ള CNG വകഭേദങ്ങളും സമാനമായ എക്യുമെന്റുകളുടെ ലിസ്റ്റും ഉള്ളതിനാൽ, ഇരു മോഡലുകളും തമ്മിൽ നമുക്കൊന്ന് മാറ്റുരയ്ച്ചു നോക്കാം:

| Price CNG Variant | ||
| Baleno | Swift | Difference |
| Delta ₹8.28 Lakh | VXi ₹7.77 Lakh | +₹51,000 |
| Zetta ₹9.21 Lakh | ZXi ₹8.45 Lakh | +₹76,000 |
ബലേനോയുടെ CNG ട്രിമ്മുകൾക്ക് സ്വിഫ്റ്റ് CNG -യെക്കാൾ 76,000 രൂപ വരെ വില കൂടുതലാണ്. എന്നിരുന്നാലും, അധിക തുക, മാരുതിയുടെ ലൈനപ്പിലെ ബലേനോയുടെ പ്രീമിയം പൊസിഷനിംഗിന്റെ ഭാഗമാണ്, കൂടാതെ ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന അധിക ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബലേനോയ്ക്കും സ്വിഫ്റ്റിനും 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. അതിന്റെ സാങ്കേതിക സവിശേഷതകൾ നോക്കാം:
| Specifications | Baleno | Swift |
| Power | 90PS (Petrol), 77.5PS (CNG) | |
| Torque | 113Nm (Petrol), 98.5Nm (CNG) | |
| Transmission | 5-speed MT | |
| Fuel Efficiency | 30.61km/kg | 30.90km/kg |

രണ്ട് ഹാച്ച്ബാക്കുകളും പെട്രോൾ, CNG രൂപങ്ങളിൽ ഒരേ ഔട്ട്‌പുട്ട് പുറപ്പെടുവിക്കുകയും ഒരേ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ നൽകുമ്പോഴും, അവ അവകാശപ്പെടുന്ന മൈലേജ് കണക്കുകളിൽ ചെറിയ വ്യത്യാസമുണ്ട്.

എക്യുപ്മെന്റുകളിലെ വ്യത്യാസങ്ങൾ:
ബലേനോ (ഡെൽറ്റ, സീറ്റ), സ്വിഫ്റ്റ് (VXi, ZXi) എന്നിവയുടെ സെക്കൻഡ് ഫ്രം ബേസ്, സെക്കൻഡ് ഫ്രം ടോപ്പ് ട്രിമ്മുകളിൽ CNG കിറ്റ് വാഗ്ദാനം ചെയ്യുന്നു. അവയുടെ സവിശേഷതകളുടെ പട്ടികയിൽ ചിലത് കോമണും ചിലത് വ്യത്യസ്തവുമാണ്.

എൽഇഡി ടെയിൽ ലൈറ്റ്, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവ ഇരു മോഡലുകളിലും ഒരു പോലെ വരുന്നു.

ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ സ്വിഫ്റ്റ് CNG -ൽ വരുമ്പോൾ ഫോളോ-മീ ഫംഗ്ഷനുള്ള ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പ്, റിവേഴ്സ് ക്യാമറ, ഫ്രണ്ട് സെന്റർ ആംറെസ്റ്റ് തുടങ്ങിയവ ബലേനോ CNG -യുടെ മികവുറ്റ ഫീച്ചറുകളാണ്.

ബലേനോയുടെയും സ്വിഫ്റ്റിന്റെയും CNG ട്രിമ്മുകൾ ഏതാണ്ട് സമാനമായ സവിശേഷതകളോടെയാണ് വരുന്നത്, ഇത് രണ്ട് ഹാച്ച്ബാക്കുകളുടെയും മൊത്തത്തിലുള്ള പ്രീമിയം എക്സ്പീരിയൻസ് വർധിപ്പിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ കൂടുതൽ വിശാലമായ CNG കാറിനായി തിരയുന്നു എങ്കിൽ, അതിന് പറ്റിയ ചോയിസ് ബലേനോയാണ്.

റിവേഴ്‌സിംഗ് ക്യാമറയും ഫോളോ-മീ-ഹോം ഫംഗ്‌ഷനോടുകൂടിയ ഓട്ടോ-എൽഇഡി ഹെഡ്‌ലൈറ്റുകളും പോലുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ബലെനോ CNG സ്വിഫ്റ്റിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന മറ്റൊരു ഘടകം.


Click it and Unblock the Notifications