ഇവി കാലത്ത് ഹൈബ്രിഡ് എസ്‌യുവികളുമായി ഇന്ത്യയില്‍; എന്താണാവോ Nissan-ന്റെ മനസ്സിലിരിപ്പ്?
കോവിഡ് മഹാമാരി കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലായതിന് പിന്നാലെ കാര്‍ വില്‍പ്പന കൂടിയിരുന്നു. ഉത്സവകാല വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. സബ്‌സിഡികള്‍ നല്‍കിയും വൈദ്യുതീകരണ റോഡ്മാപ്പ് തയ്യാറാക്കിയും ബദല്‍ ഇന്ധനത്തിലേക്ക് മാറാന്‍ സര്‍ക്കാറുകളും പ്രോത്സാഹനം നല്‍കുന്നു.

എങ്കിലും ഇതിനിടെ നിരവധി ഹൈബ്രിഡ് വാഹനങ്ങളാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. ചില പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഈ സാങ്കേതികവിദ്യയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഇതിന്റെ പിന്നിലെ ഗുട്ടന്‍സ് എന്താണ്?.

ഇന്ത്യയില്‍ സ്‌ട്രോംഗ് ഹൈബ്രിഡുകള്‍ കളത്തിലിറക്കുന്ന ഏറ്റവും പുതിയ ആഗോള വാഹന നിര്‍മ്മാതാവാണ് നിസാന്‍ ഇന്ത്യ. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂടിലിറ്റി വാഹന വിപണി ലക്ഷ്യമിട്ട് കാഷ്‌കായ്, ജൂക്ക്,, X-ട്രെയില്‍ എന്നിങ്ങനെ മൂന്ന് വാഹനങ്ങള്‍ നിസാന്‍ ചൊവ്വാഴ്ച അവതരിപ്പിച്ചത്. മൂന്ന് എസ്യുവികളും സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യും.

ഇതിനകം രാജ്യത്ത് പരീക്ഷണയോട്ടം നടത്തിയ X-ട്രെയിലിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകും. കാഷ്‌കായ്്‌യുടെ പരീക്ഷണം നടക്കുന്നു. ജൂക്ക് ആയിരിക്കും അവസാനമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക. ഹൈബ്രിഡ് വാഹനങ്ങള്‍ ഇന്ധനക്ഷമത നല്‍കുന്നതോടൊപ്പം ഇവികളുമായി ബന്ധപ്പെട്ട അടിയന്തിര വെല്ലുവിളികളില്ലാതെ വൈദ്യുതീകരണത്തിലേക്കുള്ള ഗേറ്റ്വേയും വാഗ്ദാനം ചെയ്യുന്നുണ്ട്.

കമ്പനി ഹൈബ്രിഡുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിസാന്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊഡക്റ്റ് ഡയറക്ടര്‍ മോഹന്‍ വില്‍സണ്‍. രാജ്യത്തെ ഒരു പ്രമുഖ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ഇവികളുടെ റേഞ്ചിന്റെ കാര്യത്തില്‍ ഉത്കണ്ഠയുണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഇ-പവര്‍ ഹൈബ്രിഡുകളില്‍ ചാര്‍ജിംഗിനെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങള്‍ക്ക് ഒരു ഇവിയുടെ അനുഭവം ലഭിക്കുമെന്ന് വില്‍സണ്‍ പറഞ്ഞു. ഞങ്ങള്‍ 'ആംബിഷന്‍ 2030' എന്നതിലേക്ക് നീങ്ങുകയാണ്. അത് ഞങ്ങളുടെ ആഗോള തന്ത്രമാണ്. അതിന്റെ ഭാഗമായി മുന്നോട്ട് പോകാനുള്ള മാര്‍ക്കറ്റ് നിര്‍ദ്ദിഷ്ട തന്ത്രങ്ങള്‍ ഞങ്ങള്‍ മെനഞ്ഞെടുക്കുകയാണ്. അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് ഇന്ത്യയിലും ഇത് പ്രാവര്‍ത്തികമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈബ്രിഡുകള്‍ ഉപഭോക്താവിന് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നാണ് വില്‍സണ്‍ പറയുന്നത്. നിസാന്റെ ഇ-പവര്‍ വൈദ്യുത മോട്ടോര്‍ നല്‍കുന്ന ശക്തിയിലൂടെ സ്‌ട്രെയിറ്റ് ലൈന്‍ പെര്‍ഫോമന്‍സില്‍ ഇന്‍സ്റ്റന്റ് ആക്‌സിലറേഷന്‍ ലഭിക്കും. ഐസിഇ എഞ്ചിന്‍ വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കാനും ഉയര്‍ന്ന വേഗത നല്‍കാനും സഹായിക്കുന്നു. ഇത് ഉപയോക്താവിന് ഒരു ഇവി അനുഭവം നല്‍കുന്നു. അതേ സമയം ചാര്‍ജിംഗ് പോയിന്റിലേക്ക് പ്ലഗ് ഇന്‍ ചെയ്യേണ്ടതില്ല എന്ന സൗകര്യവുമുണ്ട്.

ഒരു ഹൈബ്രിഡ് സാങ്കേതിക വിദ്യ പരിവര്‍ത്തനം മാത്രമാണെന്നും ശാശ്വതമായ പരിഹാരമല്ല എന്ന് ടാറ്റ മോട്ടോര്‍സിനെ പോലുള്ള വാഹന നിര്‍മ്മാതാക്കള്‍ പറയുമ്പോള്‍ ലീഫ് മോഡലുമായി ലോകത്ത് ഇവികള്‍ അവതരിപ്പിച്ച ആദ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ നിസാന്‍ ഹൈബ്രിഡുകളുമായി ഇന്ത്യയിലെത്താന്‍ തീരുമാനിച്ചത് എന്തിനാണെന്ന കാര്യത്തിലും വില്‍സണിന് ഉത്തരമുണ്ടായിരുന്നു.

'വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന പ്ലാറ്റ്ഫോമിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. വൈദ്യുതീകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവണതയുണ്ട്. സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് അത് കെട്ടിപ്പടുക്കാന്‍ കഴിയും. എന്നാല്‍ ഇവികളിലേക്ക് കടക്കാന്‍ വിപണി അനുയോജ്യമാകുമ്പോള്‍ ഞങ്ങള്‍ അത് ചെയ്യും' -വില്‍സണ്‍ പറഞ്ഞു.

നിരവധി രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗ്രിഡ് വിതരണ നിയന്ത്രണങ്ങളും ചാര്‍ജ് ചെയ്യുന്നതിനാല്‍ ഹൈബ്രിഡ് ഭാവിയില്‍ ഒരു പ്രധാന സാങ്കേതികവിദ്യയായിരിക്കും. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് രണ്ടും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിസാന്‍ ഇന്ത്യയില്‍ ഇവി ലോഞ്ച് ചെയ്യില്ലെന്ന് ഇതിനര്‍ത്ഥമില്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ബിസിനസ്സിന് ഏറ്റവും അനുയോജ്യമായത് ഹൈബ്രിഡാണെന്നാണ് അവര്‍ കരുതുന്നത്. സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉള്ളതിനാല്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും ഗ്രിഡ് വിതരണ സ്രോതസ്സുകളും വര്‍ധിക്കുന്നത് വരെ താങ്ങാനാവുന്ന ഇവികളുടെ വരവ് ചോദ്യചിഹ്നമാകും. ഇലക്ട്രിക് വാഹന വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയ്യടക്കി വെക്കുന്ന ടാറ്റക്ക് നിസാന്റെ വരവ് വൈകുമെന്ന കാര്യം സന്തോഷം പകരും.


Click it and Unblock the Notifications








