എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

അടുത്തിടെ XMS, XMAS വേരിയന്റുകള്‍ കൂടി കൊണ്ടുവന്ന് ടാറ്റ മോട്ടോര്‍സ് സഫാരി ലൈനപ്പ് വിപുലീകരിച്ചിരുന്നു. യഥാക്രമം 17.97, 19.27 ലക്ഷം രൂപ ആണ് ഈ വേരിയന്റുകള്‍ക്ക് എക്‌സ്-ഷോറൂം വിലവരുന്നത്. നിങ്ങള്‍ എന്തുകൊണ്ട് പുതിയ സഫാരി XMS വകഭേദം വാങ്ങണമെന്നതിനുള്ള 10 കാരണങ്ങള്‍ വിശദീകരിക്കുന്ന ഒരു പുതിയ ടിവി പരസ്യം ടാറ്റ പുറത്തിറക്കി.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

XMS, XMAS വകഭേദങ്ങളിലൂടെ സഫാരി ലൈനപ്പില്‍ വൈവിധ്യം കൊണ്ടുവരാനാണ് ടാറ്റ ശ്രമിക്കുന്നത്. 1.17 ലക്ഷം രൂപ പ്രീമിയത്തില്‍ പുതിയ വേരിയന്റുകള്‍ക്ക് പനോരമിക് സണ്‍റൂഫ്, ഓട്ടോ ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിങ്ങനെയുള്ള ടോപ്പ്-എന്‍ഡ് ട്രിമ്മുകളില്‍ നിന്നുള്ള അധിക ഫീച്ചറുകള്‍ ലഭിക്കും.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

മാനുവല്‍ ട്രാന്‍സ്മിഷന്‍ XMS-ന്റെ വില 17.19 ലക്ഷം രൂപയാണ്. ഓട്ടോമാറ്റിക് XMAS ആണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ 19.27 ലക്ഷം രൂപ നല്‍കണം. നിങ്ങള്‍ പുതിയ സഫാരി XMS വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്ന വീഡിയോ ടാറ്റ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. എന്തൊക്കെയാണ് ടാറ്റ പറയുന്ന ആ പ്രത്യേകതകള്‍ എന്നതാണ് നമ്മള്‍ ഇവിടെ പരിശോധിക്കുന്നത്.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

1. OMEGARC പ്ലാറ്റ്‌ഫോം

JLR-ന്റെ D8 പ്ലാറ്റ്ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്ന OMEGARC (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ സഫാരി നിര്‍മിച്ചിരിക്കുന്നത്. മോണോകോക്ക് നിര്‍മ്മാണത്തിലുള്ള ഇതിന്റെ ഷാസി വളരെ ഭാരം കുറഞ്ഞതാണ്. റൈഡ് ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ എസ്യുവിയുടെ ഈ നിര്‍മാണം പരമോന്നത ഡ്രൈവിംഗ് ഡൈനാമിക്സ് നല്‍കുന്നു. ഇതിന്റെ ഭാരം കുറഞ്ഞ നിര്‍മ്മാണത്തിന്റെ അധിക നേട്ടവും മെച്ചപ്പെടുത്തിയ സുരക്ഷയും തീര്‍ച്ചയായും നിങ്ങള്‍ സഫാരി XMS വേരിയന്റ് പരിഗണിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

2. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍

ടാറ്റ സഫാരി XMS വേരിയന്റില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്. XMAS എന്ന് വിളിക്കപ്പെടുന്ന ഈ AT ഗിയര്‍ബോക്സ്, ടിപ്ട്രോണിക് ഫംഗ്ഷന്‍ ഉപയോഗിച്ച് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതോടൊപ്പം നിങ്ങളുടെ ദൈനംദിന സിറ്റി ഡ്രൈവുകളുടെ എളുപ്പമാക്കും.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

3. Kryotec 170 PS ഡീസല്‍ എഞ്ചിന്‍

170 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് ക്രിയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരി XMS-ന് കരുത്ത് പകരുന്നത്. 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നത്. സഫാരിയിലെ പവര്‍ട്രെയിന്‍ സജ്ജീകരണം എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഓടിക്കാന്‍ തക്കതായ ശക്തി പ്രദാനം ചെയ്യുന്നു.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

4. പനോരമിക് സണ്‍റൂഫ്

സഫാരിയുടെ ലൈനപ്പിലെ ഏറ്റവും പുതിയ XMS, XMAS വേരിയന്റുകള്‍ക്ക് പനോരമിക് സണ്‍റൂഫ് ലഭിക്കുന്നു. ഇന്ത്യന്‍ കാലാവസ്ഥയില്‍ ഇതിന്റെ ഉപയോഗവും പ്രായോഗികതയും ഒരു വിവാദ വിഷയമാണെങ്കിലും എസ്‌യുവിയിലെ ഈ ഫീച്ചര്‍ പലര്‍ക്കും നന്നായി ഇഷ്ടപ്പെടും.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

5. 8-സ്പീക്കര്‍ സിസ്റ്റം

ടോപ് വേരിയന്റുകളില്‍ കാണപ്പെടുന്ന 8-സ്പീക്കര്‍ സിസ്റ്റം ഇപ്പോള്‍ XMS വേരിയന്റില്‍ ലഭ്യമാണ്. ഇത് നിങ്ങളുടെ പൈസ വസൂലാക്കുന്നു. നിങ്ങളൊരു സംഗീത പ്രേമിയാണെങ്കില്‍ പുതിയ വേരിയന്റിന്റെ മികച്ച ശബ്ദ നിലവാരം തീര്‍ച്ചയായും നിങ്ങളെ ആകര്‍ഷിക്കും.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

6. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ അഭാവമായിരുന്നു ടാറ്റ സഫാരിയുടെ താഴ്ന്ന വേരിയന്റുകളുടെ ഒരു ന്യൂനത. എന്നാല്‍ ഇപ്പോള്‍ XMS വേരിയന്റില്‍ ഈ സവിശേഷത ലഭിക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്ഫോണ് എസ്യുവിയുടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്ക് തടസ്സമില്ലാതെ ബന്ധിപ്പിക്കാം.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

7. മള്‍ട്ടി ഡ്രൈവ് മോഡുകള്‍

XMS വേരിയന്റിന് ലഭിക്കുന്ന മറ്റൊരു ഉപയോഗപ്രദമായ സവിശേഷത മള്‍ട്ടി-ഡ്രൈവ് മോഡുകളാണ്. ഇക്കോ, സിറ്റി, സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ എസ്‌യുവിയുടെ പവര്‍ അളക്കാനും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനും അനുവദിക്കുന്നു.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

8. 7 ഇഞ്ച് ഫ്‌ലോട്ടിംഗ് ഐലന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

XMS വേരിയന്റിലെ 7-ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിലൂടെ ക്യാബിനിനുള്ളില്‍ പുത്തന്‍ സാങ്കേതികവിദ്യ കൊണ്ടുവരുന്നു. സ്‌ക്രീന്‍ വളരെ സ്മാര്‍ട്ടായി കാണപ്പെടുന്നു. മൊത്തത്തില്‍ മികച്ച പ്രകടനവും കാഴ്ചവെക്കുന്നു.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

9. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ

സഫാരിയുടെ താഴ്ന്ന വേരിയന്റുകളില്‍ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ ലഭ്യമല്ലായിരുന്നു. ഇനി റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയുടെ സഹായത്തോടെ നീളം കൂടിയ ടാറ്റയുടെ മുന്‍നിര എസ്‌യുവി ഇടുങ്ങിയ സ്ഥലങ്ങളില്‍ എളുപ്പത്തില്‍ തിരിക്കാനും പാര്‍ക്ക് ചെയ്യാനും സാധിക്കും.

എന്തുകൊണ്ട് പുതിയ സഫാരി XMS വാങ്ങണം; 10 കാരണങ്ങള്‍ പറഞ്ഞ് Tata Motors

10. റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍

റെയിന്‍ സെന്‍സിംഗ് വൈപ്പറുകളാണ് ഏറ്റവും ഉപകാരപ്രദമായ മറ്റൊരു ഫീച്ചര്‍. ഇത് വൈപ്പറുകള്‍ ഓണാക്കുകയോ ഓഫാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ സഹായിക്കുന്നു. മുകളില്‍ വിശദീകരിച്ചതടക്കം ഒരുപിടി സുപ്രധാന ഫീച്ചറുകള്‍ സഫാരിയുടെ XMS വേരിയന്റുകളില്‍ ലഭ്യമാണ്. മുടക്കുന്ന കാഷ് മുതലാകുമെന്ന ഉറപ്പാണ് ടാറ്റ മോട്ടോര്‍സ് ഈ പരസ്യത്തിലൂടെയും നല്‍കുന്നത്.

Most Read Articles

Malayalam
English summary
Why you must buy new safari xms tata motors detailing 10 reasons in new tvc
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X