Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

തെക്കു-കിഴക്കന്‍ ഏഷ്യന്‍ വിപണികള്‍ക്കായി ഒരു പുതിയ സബ് കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. അത് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും എത്തിച്ചേരും. ഇന്തോനേഷ്യയിലുടനീളമുള്ള പരസ്യബോര്‍ഡുകളില്‍ പുതിയ എസ്‌യുവി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

ജാപ്പനീസ് കാര്‍ നിര്‍മ്മാതാവില്‍ നിന്നുള്ള പുതിയ എസ്‌യുവി അടുത്തിടെ ഒരു ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഹോണ്ട എസ്‌യുവി RS കണ്‍സെപ്റ്റ് ആയിരിക്കാനാണ് സാധ്യത. 'വീലിംഗ് സൂണ്‍' എന്ന സന്ദേശം എഴുതിയിരിക്കുന്ന ബില്‍ബോര്‍ഡില്‍ എസ്‌യുവി യുടെ ടീസറില്‍ വരാനിരിക്കുന്ന സബ്-കോംപാക്റ്റ് എസ്‌യുവിയുടെ സിലൗറ്റ് കാണിക്കുന്നു.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

എസ്‌യുവികളുടെ കാര്യത്തില്‍ ഇന്ത്യ ഒരിക്കലും ഹോണ്ടയ്ക്ക് ശക്തമായ വിപണിയായിട്ടില്ല. കയറ്റുമതി കുറയുന്നുവെങ്കിലും ഹോണ്ടയുടെ ആഭ്യന്തര കാര്‍ വില്‍പ്പന സാമാന്യം സ്ഥിരതയുള്ളതാണ്. എങ്കിലും കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ഹോണ്ടയ്ക്ക് ചെറിയ മാര്‍ജിനില്‍ വിപണി നഷ്ടപ്പെടുകയാണെന്നാണ് വെളിപ്പെടുന്നത്. മറ്റ് നിര്‍മ്മാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട 8,714 യൂണിറ്റുകള്‍ വലിയ കാര്യമാക്കാനില്ല.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

ഇന്ത്യയിലെ എസ്‌യുവികളില്‍ ഹോണ്ടയ്ക്ക് ന്യായമായ പങ്ക് ഉണ്ടായിരുന്നു. അവര്‍ മൂന്ന് തലമുറ സിആര്‍-വികള്‍ സമ്മാനിച്ചു. എന്നാല്‍ അതിന് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല. സബ് 4 മീ എസ്‌യുവികള്‍ക്ക് എതിരാളിയായി ഡബ്ല്യുആര്‍വിയെ അവര്‍ കൊണ്ടുവന്നു. ഒപ്പം മാരുതി സുസുക്കി എര്‍ട്ടിഗയെ വെല്ലാന്‍ ബിആര്‍വി / മൊബിലിയോ ക്രോസ്ഓവറുകളും ഇന്ത്യയില്‍ ഇറക്കി. ഡബ്ല്യുആര്‍വി ക്രോസ്ഓവര്‍ മാത്രമാണ് ഇപ്പോഴും ഓഫറിലുള്ളത്. ഇത് മുന്‍ തലമുറ ജാസിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാല്‍ നാലാം തലമുറ ജാസ് അല്ല.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സെപ്റ്റംബറില്‍ 594 യൂണിറ്റ് ഡബ്ല്യുആര്‍വി മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. വിപണിയില്‍ നിലയുറപ്പിക്കാന്‍ ഹോണ്ടയ്ക്ക് എസ്‌യുവികള്‍ ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ഇന്തോനേഷ്യയില്‍ ഒരു പുതിയ RS എസ്‌യുവി അവതരിപ്പിക്കാന്‍ ഹോണ്ട ഒരുങ്ങുന്നത്. അത് ഡബ്ല്യുആര്‍വി RS സബ് 4 മീ എസ്‌യുവി ആയിരിക്കാനാണ് സാധ്യത.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

ഹോണ്ടയില്‍ നിന്നുള്ള എസ്‌യുവി RS കണ്‍സെപ്റ്റ് 2021 ജിഐഐഎഎസില്‍ (ഗൈകിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ) പ്രദര്‍ശിപ്പിച്ചിരുന്നു. RS എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പ് 2022 ജിഐഐഎഎസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ പ്രൊഡക്ഷന്‍-സ്‌പെക്ക് എസ്‌യുവി RS-ന്റെ ഒരു കാമോ പതിപ്പാണ് കാണാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് പുതിയ RS എസ്‌യുവിയുടെ ടീസര്‍ അടങ്ങുന്ന പരസ്യബോര്‍ഡുകള്‍ ഇന്തോനേഷ്യയില്‍ കാണപ്പെട്ടത്.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

റെഡ് ഷേഡിലാണ് എസ്‌യുവി ടീസ് ചെയ്തിരിക്കുന്നത്. ഹോണ്ട ഡബ്ല്യുആര്‍വി RS-ന്റെ മൊത്തത്തിലുള്ള അനുപാതം ഒരു സബ് 4m എസ്‌യുവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മോഡലുകളെ ആശ്രയിച്ച് ഹോണ്ട RS വേരിയന്റുകളെ കാഴ്ചയില്‍ സ്പോര്‍ട്ടി ആക്കിയിട്ടുണ്ട്. ലോവര്‍-സ്‌പെക് വേരിയന്റുകള്‍ക്ക് ഇത് അല്‍പ്പം കുറവായിരിക്കും. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതുപോലെ ഹോണ്ട ഡബ്ല്യുആര്‍വി RS എന്ന പേരിനും സാധ്യതയുണ്ടെന്ന് തോന്നുന്നു.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഹോണ്ട രണ്ട് എസ്‌യുവികള്‍ക്കായി പദ്ധതി തയാറാക്കിയിട്ടുണ്ട്. സബ് 4m എസ്‌യുവിയായ PF2, കോംപാക്റ്റ് എസ്‌യുവിയായ PF2S എന്നിങ്ങനെയാണ് കോഡ് നാമം. ഇന്തോനേഷ്യല്‍ ടീസ് ചെയ്യപ്പെട്ട പുതിയ എസ്‌യുവി RS ഇന്ത്യയിലും എത്താനുള്ള സാധ്യത ഏറെയാണ്. ലോഞ്ച് ടൈംലൈന്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ല.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

സബ് 4 മീ എസ്‌യുവി 2023-ലും കോംപാക്റ്റ് എസ്‌യുവി 2024-ലും ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ ഒരു ഹോണ്ട എസ്‌യുവി നമുക്ക് കാണാന്‍ കഴിഞ്ഞേക്കും.

Honda WR-V പുതു അവതാരത്തിൽ എത്തുന്നു; ബ്രെസയും നെക്‌സോണും ജാഗ്രതൈ...

ഇന്ത്യയില്‍ എത്തിയാല്‍ ഹോണ്ട ഡബ്ല്യുആര്‍വി RS ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, കിയ സോനെറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നീ മോഡലുകള്‍ക്ക് പതിരാളിയാകും. ഇതോടെ ഇപ്പോള്‍ വിപണിയിലുള്ള ഡബ്ല്യുആര്‍വി പിറകോട്ട് മാറുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, October 26, 2022, 12:02 [IST]
English summary
Wr v coming in new avatar honda s new sub compact suv will rival maruti brezza and tata nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X