മുഖം മിനുക്കി സോനെറ്റ്; 2024 ഫെയ്‌സ്‌ലിഫ്റ്റിൽ വരുന്ന 10 പ്രധാന മാറ്റങ്ങൾ ഇവയെല്ലാം

കിയ ഇന്ത്യ ഒടുവിൽ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്‌യുവി മോഡലായ സോനെറ്റിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും വിപുലമായ നവീകരണം നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. ഇപ്പോൾ, പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്താണ് മാറിയതെന്ന് വേഗത്തിൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ എസ്‌യുവിയിൽ അപ്‌ഡേറ്റ് ചെയ്ത 10 കാര്യങ്ങളുടെ ലിസ്റ്റ് ഇതാ.

പുതിയ ഫ്രണ്ട്, റിയർ എൽഇഡി ലൈറ്റുകൾ: പുതിയ കിയ സോനെറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്, വാഹനത്തിന് പുതിയ സെറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും ലഭിക്കുന്നുണ്ട് എന്നതാണ്. മുൻവശത്തെ എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുൻപത്തേതിനോട് അല്പം സാമ്യം ഉണ്ടെങ്കിലും, പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു.

2024 കിയ സോനെറ്റിന്റെ 10 പ്രധാന അപ്പ്ഡേറ്റുകൾ എന്തെല്ലാം

ഇപ്പോൾ പുതിയ 'L' ആകൃതിയിലുള്ള എൽഇഡി DRL -കൾ ഉൾക്കൊള്ളുന്ന ഒരു എക്സ്റ്റെൻഷനും ഇതിൽ വരുന്നു. സ്ലീക്കർ എൽഇഡി ഫോഗ് ലൈറ്റുകളും കാറിന് ലഭിക്കുന്നു. പിൻഭാഗത്തും, വാഹനത്തിന് പുതിയതും ആധുനികവുമായ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ വരുന്നു. അവയ്ക്ക് ഇപ്പോൾ പുതിയ ഇന്റേണലുകൾക്കൊപ്പം സ്ക്വയർ ഷെയ്പ്പ് ലഭിക്കുന്നു.

പുതിയ ഫ്രണ്ട് ഗ്രില്ല്: മുൻവശത്തെ അപ്‌ഡേറ്റുകളെക്കുറിച്ച് പറയുമ്പോൾ, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഇപ്പോൾ സെൽറ്റോസിന് സമാനമായ വലിയ ടൈഗർ നോസ് ഗ്രില്ല് ലഭിക്കുന്നു. ഇതിന് ഹൈ ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകളും ലഭിക്കുന്നു, ഇത് വളരെ സ്‌പോർട്ടിയും അഗ്രസ്സീവുമായി കാണപ്പെടുന്നു. മെയിൻ ഗ്രില്ലും ബ്ലാക്ക് നിറത്തിലാണ് വരുന്നത്, പ്രത്യേകിച്ച് X-ലൈൻ വേരിയന്റിൽ ഇതൊരു ബോൾഡ് ലുക്ക് നൽകുന്നു.

2024 കിയ സോനെറ്റിന്റെ 10 പ്രധാന അപ്പ്ഡേറ്റുകൾ എന്തെല്ലാം

പുതിയ ഫ്രണ്ട് & റിയർ ബമ്പറുകൾ: ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഏതൊരു വാഹനത്തെയും പോലെ, പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനും പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ നിർമ്മാതാക്കൾ നൽകുന്നു. മുൻവശത്തെ ബമ്പർ കൂടുതൽ ഷാർപ്പും കൂടുതൽ അഗ്രസ്സീവുമാക്കിയിരിക്കുന്നു, കൂടാതെ ഇതിന് പുതിയ സ്ലീക്ക് ലുക്കിംഗ് എൽഇഡി ഫോഗ് ലാമ്പുകളും ലഭിക്കുന്നു. പിൻ ബമ്പറും ട്വീക്ക് ചെയ്‌തിട്ടുണ്ട്, ഇപ്പോൾ ഒരു വലിയ സിൽവർ സ്‌കിഡ് പ്ലേറ്റുമായി ഇത് വരുന്നു, ഒപ്പം കൂടുതൽ അഗ്രസ്സീവ് രൂപവുമുണ്ട്.

16 ഇഞ്ച് അലോയി വീലുകൾ: പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ സൈഡ് പ്രൊഫൈൽ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായി കമ്പനി നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും, പുതിയ 16 ഇഞ്ച് അലോയി വീലുകളുടെ അഡീഷനാണ് ഏറ്റവും വലിയ അപ്ഡേറ്റ്. ഡയമണ്ട് കട്ട് ശൈലി നൽകിയാണ് കമ്പനി അലോയി വീൽ ഡിസൈൻ നവീകരിച്ചിരിക്കുന്നത്. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ ഇത് ഇപ്പോൾ കൂടുതൽ ആകർഷകമായി കാണപ്പെടുന്നു.

2024 കിയ സോനെറ്റിന്റെ 10 പ്രധാന അപ്പ്ഡേറ്റുകൾ എന്തെല്ലാം

പുതിയ ബ്ലാക്ക് & ബ്രൗൺ ഷെയ്ഡിലുള്ള ലെതർ അപ്‌ഹോൾസ്റ്ററി: വാഹനത്തിന്റെ ഉള്ളിലെ മാറ്റങ്ങളിലേക്ക് വരുമ്പോൾ, പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ബ്ലാക്ക് & ബ്രൗൺ നിറമുള്ള ലെതർ അപ്‌ഹോൾസ്റ്ററി ലഭിക്കുന്നു. മൊത്തത്തിലുള്ള ക്യാബിൻ ലേയൗട്ട് അതേപടി നിലനിർത്തിയിട്ടുണ്ട്, എന്നാൽ പുതിയ അപ്ഹോൾസ്റ്ററിയിൽ, ഇന്റീരിയർ ഇപ്പോൾ വളരെ സ്പോർട്ടിയായി കാണപ്പെടുന്നു. കൂടാതെ ഡ്രൈവർ സീറ്റ് ഇപ്പോൾ നാല് തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.

എൽഇഡി ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം: സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലെ പുതിയ സവിശേഷതകളിൽ ഒന്ന് എൽഇഡി ആംബിയന്റ് ലൈറ്റുകളുടെ കൂട്ടിച്ചേർക്കലാണ്. കാറിന് ഇപ്പോൾ ഡോർ പോക്കറ്റുകളിലും മറ്റ് ഇടങ്ങളിലും കസ്റ്റമൈസ് ചെയ്യാവുന്ന എൽഇഡി ലൈറ്റുകൾ ലഭിക്കുന്നു, അവ നമ്മുടെ മുൻഗണന അനുസരിച്ച് മാറ്റാം.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ: ഡ്രൈവറുടെ എക്സ്പീരിയൻസ് വർധിപ്പിക്കുന്നതിന്, പുതിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ 10.25 ഇഞ്ച് TFT ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമായി സജ്ജീകരിച്ചിരിക്കുന്നു. ഈ ക്ലസ്റ്റർ ഇപ്പോൾ പ്രധാനപ്പെട്ട വാഹന വിവരങ്ങൾ പ്രദർശിപ്പിക്കുന്.നു കൂടാതെ എന്തെല്ലാം വിവരങ്ങളാണ് ഇതിൽ പ്രദർശിപ്പിക്കേണ്ടത് എന്നത് ഡ്രൈവർക്ക് കോൺഫിഗർ ചെയ്യാവുന്നതുമാണ്.

വോയ്‌സ് ഓപ്പറേറ്റഡ് സൺറൂഫ്: ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പ്, സോനെറ്റിന്റെ നിരവധി വകഭേദങ്ങൾ ഇലക്ട്രിക് സൺറൂഫുമായി വന്നു. എന്നിരുന്നാലും, ഇത്തവണ കമ്പനി ഈ ക്രിയേറ്റർ കംഫർട്ട് ഫീച്ചർ വോയ്‌സ് ഓപ്പറേഷനോട് കൂടി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ ഒറ്റ പാളി ഇലക്ട്രിക് സൺറൂഫ് വോയ്‌സ് കമാൻഡുകളുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാം.

എയർ പ്യൂരിഫയർ: സെൽറ്റോസ് മിഡ് സൈസ് എസ്‌യുവിയിൽ ലഭ്യമായിരുന്ന ആഡംബര ഫീച്ചറുകളിൽ ഒന്നാണ് കിയയുടെ സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ എന്നത്. എന്നിരുന്നാലും, ഇത്തവണ അത് പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. എയർ പ്യൂരിഫയറിന്റെ കൺട്രോളുകൾ പിൻഭാഗത്തെ എസി വെന്റുകൾക്ക് മുകളിലായി സെന്റർ കൺസോളിന്റെ പിറകിലായി സ്ഥാപിച്ചിരിക്കുന്നു.

ആറ് സ്റ്റാൻഡേർഡ് എയർബാഗുകൾ: സുരക്ഷയുടെ കാര്യത്തിൽ, 2023 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്ലൈൻഡ് വ്യൂ മോണിറ്റർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയേല്ലാം ഇതിന് ലഭിക്കുന്നു.

കൂടാതെ ഓൾ സീറ്റ് 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, 360 -ഡിഗ്രി റിവേഴ്സ് ക്യാമറ, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ലെയിൻ-കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവയും ഉൾപ്പെടെ 10 സുരക്ഷാ ഫീച്ചറുകളുള്ള ലെവൽ 1 ADAS ഉം സോനെറ്റിൽ വരുന്നുണ്ട്.

More from DriveSpark

Article Published On: Friday, December 15, 2023, 20:09 [IST]
English summary
10 major updates in 2024 kia sonet facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X