പെട്രോളും ഡീസലും വഴിമാറുന്നു, ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ഇലക്‌ട്രിക് കാറുകളുടെ ലിസ്റ്റ് കണ്ടാൽ കണ്ണുതള്ളും

ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളെയും പോലെ ഇന്ത്യയും മൊബിലിറ്റിയുടെ കാര്യത്തിൽ ഒരു ഇക്കോ-ഫ്രണ്ട്ലി സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ഒരു വിപ്ലവത്തിന്റെ പാതയിലാണ്. പല പ്രമുഖ വാഹന നിർമ്മാതാക്കളും വരുന്ന രണ്ട് വർഷത്തിനുള്ളിൽ 20 -ലധികം പുതിയ ഇവികളാണ് അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത്.

വിശാലമായ കസ്റ്റമർ ബേസ് സൃഷ്ടിക്കുന്നതിനും ഇവികൾ കൂടുതൽ ആക്സസ് ചെയ്യാനാക്കുന്നതിനും അതുവഴി ഹൈ വോളിയം വിൽപ്പന നേടാനും വിവിധ സെഗ്മെന്റുകളിൽ ഉടനീളം ഒട്ടനവധി മോഡലുകൾ അവതരിപ്പിക്കാൻ ബ്രാൻഡുകൾ ലക്ഷ്യമിടുന്നു. ഔഡി, ബിഎംഡബ്ല്യു, മെർസിഡീസ്, വോൾവോ, പോർഷ, JLR തുടങ്ങിയ ആഡംബര ബ്രാൻഡുകൾ മുതൽ മാരുതി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, ടൊയോട്ട, കിയ, ഹോണ്ട തുടങ്ങിയ മുഖ്യധാരാ വാഹന നിർമാതാക്കൾ വരെ പുതിയ സീറോ എമിഷൻ കാറുകൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ഇലക്‌ട്രിക് കാറുകളുടെ ലിസ്റ്റ്

നിലവിൽ ഇലക്ട്രിക് വാഹന സെഗ്മെന്റിൽ, ടാറ്റ മോട്ടോർസ് 80 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഒരു പ്രബല ശക്തിയായി സ്വയം നിലയുറപ്പിച്ചിട്ടുണ്ട്, എങ്കിലും തങ്ങളുടെ ലീഡ് ഉറപ്പിക്കാൻ, കൂടുതൽ പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പ്രാദേശിക വാഹന ഭീമൻ ഉടനടി തന്നെ പഞ്ച് ഇവിയെ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അതിനു പിന്നാലെ 2024 -ൽ കർവ്വ് കൺസെപ്‌റ്റിന്റെ ഇലക്ട്രിക് പതിപ്പും പ്രൊഡക്ഷൻ-സ്പെക്ക് ഹാരിയർ ഇവി കൺസെപ്‌റ്റും എത്തിയേക്കാം. ടാറ്റ തങ്ങളുടെ മോഡൽ നിരയിലെ ഇവി വിഹിതം 25 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷത്തിനുള്ളിൽ, അതായത് 2030 ഓടെ മൊത്തം വിൽപ്പനയുടെ 50 ശതമാനവും ഇവികളിൽ നിന്ന് കരസ്ഥമാക്കുക എന്നതാണ് കമ്പനിയുടെ പ്ലാൻ.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ഇലക്‌ട്രിക് കാറുകളുടെ ലിസ്റ്റ്

അടുത്തതായി എടുത്തു പറയേണ്ടത് ജാപ്പനീസ് ഭീമന്മാരെക്കുറിച്ചാണ്. മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും കൂട്ടുകെട്ട് പ്രാദേശിക തലത്തിലും ആഗോള തലത്തിലും പല അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ടൊയോട്ടയുടെ 27PL സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള eVX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് അടുത്ത വർഷാവസാനം അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

ടൊയോട്ടയുടെ ഇലക്ട്രിക് എസ്‌യുവിയും താമസിയാതെ തന്നെ ഷോറൂമുകളിൽ എത്തും, ഇത് സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനുകളിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ടെക്ക് തരംഗം സൃഷ്ടിച്ച എം‌ജി മോട്ടോർസിന്റെ അണിയറയിൽ ഇന്ത്യയ്‌ക്കായി ഒരു കോം‌പാക്ട് ഇലക്ട്രിക് എസ്‌യുവിയിൽ ഒരുങ്ങുന്നുണ്ടെന്ന് തോന്നുന്നു.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ഇലക്‌ട്രിക് കാറുകളുടെ ലിസ്റ്റ്

അതേസമയം ഇലക്ട്രിക് ഹ്യുണ്ടായി ക്രെറ്റയും ഇതിനകം തന്നെ പലതവണ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറയിൽ പെട്ടിട്ടുണ്ട്. 2024 -ൽ പുതിൽ EV9 മോഡലും അതിന് പിന്നാലെ ഒരു പുതിയ ഇലക്ട്രിക് RV -യുടേയും വരവ് പ്രഖ്യാപിച്ചുകൊണ്ട് ഹ്യുണ്ടായിയുടെ സഹോദര കമ്പനിയായ കിയയും, ഇവി വിഭാഗത്തിൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.

2026 -ഓടെ ഹോണ്ട തങ്ങളുടെ ഇ-എലിവേറ്റ് കൊണ്ടുവരുമ്പോൾ ഫോക്‌സ്‌വാഗണും സ്‌കോഡയും ഇതിനെ നേരിടാൻ തയ്യാറായിരിക്കും എന്ന് പ്രതീക്ഷിക്കാം. XUV.e, ബോൺ ഇലക്ട്രിക് (BE) ശ്രേണികളുമായാണ് മഹീന്ദ്ര ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിലയുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇവി സ്പെയ്സിലെ വമ്പന്മാരായ ടെസ്‌ലയും ഇന്ത്യയ്ക്കായി പല പദ്ധതികളും പ്ലാൻ ചെയ്യുന്നുണ്ട്.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ഇലക്‌ട്രിക് കാറുകളുടെ ലിസ്റ്റ്

പ്രാദേശികമായി വാഹനങ്ങൾ , ബാറ്ററി നിർമാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കാനുള്ള അവസരങ്ങൾ അമേരിക്കൻ വാഹന ഭീമൻ സജീവമായി എക്സ്പ്ലോർ ചെയ്യുകയാണ്. മറ്റ് ആഗോള തല ഇവി നിർമ്മാതാക്കളും എക്സ്പാൻഷന് സാധ്യതയുള്ള പ്രദേശമായി ഇന്ത്യയെ ഉറ്റുനോക്കുന്നു. ഫിസ്‌കർ തങ്ങളുടെ സ്പെഷ്യൽ എഡിഷൻ ഓഷ്യൻ എസ്‌യുവികൾ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത് ഇതിന് ഒരു സൂചനയാണ്.

അധികം താമസിയാതെ തന്നെ നമ്മുടെ രാജ്യത്തെ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളിൽ നല്ലൊരു ശതമാനവും ഇവികൾ ആയിരിക്കാം. നിലവിൽ എംജി കോമറ്റ് ഇവിയാണ് ഇന്ത്യൻ വിപണിയിലെ ഏറ്റവും അഫോർഡബിളായിട്ടുള്ള ഇലക്ട്രിക് കാർ മോഡൽ, പല വമ്പൻ വാഹന നിർമ്മാതാക്കളും ഇതിന് എതിരെ കൂടുതൽ ചെലവ് കുറഞ്ഞതും ജനപ്രിയവുമായ മോഡലുകൾ വാഗ്ദാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

More from DriveSpark

Article Published On: Wednesday, August 2, 2023, 13:14 [IST]
English summary
20 plus upcoming electric vehicles from maruti to mercedes in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X