മുട്ടാൻ ഒരുങ്ങുന്നവർ കച്ച മുറുക്കിക്കോ; 2023 ഹാരിയർ, സഫാരി ഭാരത് NCAP ഫലങ്ങൾ ഉടൻ

ഇന്ത്യയിൽ മറ്റുള്ളവരെ അപേക്ഷിച്ച് ക്രാഷ് സുരക്ഷയെ ഒരു കാർ നിർമ്മാതാക്കൾ കൂടുതൽ പരിഗണിക്കുന്നു എങ്കിൽ, അത് ടാറ്റ മോട്ടോർസ് ആയിരിക്കും എന്നതിൽ സംശയമില്ല. സേഫ്റ്റിയുടെ ശക്തമായ വക്താവാണ് കമ്പനി, ബ്രാൻഡിന്റെ മോഡൽ നിര ആരംഭിക്കുന്നത് ഫോർ സ്റ്റാർ ക്രാഷ് സേഫ്റ്റി റേറ്റിംഗിൽ നിന്നാണ്.

എന്നിരുന്നാലും, കമ്പനിയുടെ മുൻനിര മോഡലുകളായ ടാറ്റ ഹാരിയറും സഫാരിയും ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോൾ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലുകൾ ഭാരത് NCAP ടെസ്റ്റിംഗിനായി നിർമ്മാതാക്കൾ അയച്ചിരിക്കുകയാണ്. സഫാരിയും ഹാരിയറും ഭാരത് NCAP -ലേക്ക് ആദ്യം തന്നെ നാമനിർദ്ദേശം ചെയ്യപ്പെട്ട 30 -ലധികം മോഡലുകളിൽ ഉൾപ്പെടുന്നതാണ്.

2023 ഹാരിയർ, സഫാരി ഭാരത് NCAP ഫലങ്ങൾ ഉടൻ

സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകളിൽ പല കാര്യങ്ങളിലും ടാറ്റ കാര്യമായ നവീകരണങ്ങൾ നൽകിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ, സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകളുടെ കാര്യത്തിൽ ടാറ്റ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആറ് എയർബാഗുകൾ, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ വേരിയന്റ് നിരയിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ADAS സിസ്റ്റവുമായി വരുന്ന മോഡലുകൾക്കൊപ്പം, ടാറ്റ ഇപ്പോൾ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും അവതരിപ്പിച്ചിട്ടുണ്ട്. ബ്രോഷറുകൾ പരിശോധിക്കുമ്പോഴും അടുത്തിടെ നടന്ന അവേലിലും, സഫാരിക്ക് നാല് ഡിസ്‌ക് ബ്രേക്കുകൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ ഹോൾഡ്, ESP, ട്രാക്ഷൻ കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ, ABS, EBD, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, സെൻട്രൽ ലോക്കിംഗ്, TPMS എന്നീ ഫീച്ചറുകൾ ബേസ് മോഡലിൽ നിന്ന് തന്നെ ലഭ്യമാണ്.

2023 ഹാരിയർ, സഫാരി ഭാരത് NCAP ഫലങ്ങൾ ഉടൻ

ഹാരിയറിൽ സ്റ്റാൻഡേർഡ് ആയി റിയർ ഡിസ്ക് ബ്രേക്കുകൾ വരുന്നില്ല. എന്നാൽ ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് ഏഴ് എയർബാഗുകളും (ഡ്രൈവറുടെ കാൽമുട്ട് എയർബാഗുകൾ) ലഭിക്കും. ലാൻഡ് റോവറിന്റെ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ OMEGARC പ്ലാറ്റ്‌ഫോമിനൊപ്പം ഈ ഘടകങ്ങൾ എല്ലാം ഒരു മികച്ച ക്രാഷ് ടെസ്റ്റ് പെർഫോമെൻസ് നൽകുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

ടാറ്റ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റിയുടെ ചരിത്രവുമായി മുന്നോട്ട് പോയാൽ, പുതുതായി നടപ്പിലാക്കിയ ഭാരത് NCAP ക്രാഷ് ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടാനുള്ള വളരെയധികം സാധ്യതയുണ്ട്. ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും എളുപ്പത്തിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടുകയും ചെയ്ത മഹീന്ദ്ര XUV700 ആണ് ഹാരിയറിന്റെയും സഫാരിയുടെയും പ്രധാന എതിരാളികളിൽ ഉൾപ്പെടുന്നത്.

2023 ഹാരിയർ, സഫാരി ഭാരത് NCAP ഫലങ്ങൾ ഉടൻ

ഇനി മറ്റൊരു വിഷയം പറയാം, നിങ്ങൾ വാഹന വ്യവസായത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ, സ്റ്റെല്ലാന്റിസ് സോഴ്സ്ഡ് 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഫിറ്റ് ചെയ്ത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന വാഹനങ്ങളെക്കുറിച്ച് വ്യാപകമായ അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നു. ഈ എഞ്ചിന്റെ ഓയിൽ ഫിൽട്ടറിന്റെ സ്ഥാനം ഡ്രൈവറുടെ ഫുട്‌വെല്ലിനോട് വളരെയധികം അടുത്താണെന്ന് ഇവ സൂചിപ്പിച്ചു.

ഒരു അപകടമുണ്ടായാൽ, ഒരു ഡ്രൈവർക്ക് ഗുരുതരമായ പരുക്ക് ഏൽക്കാൻ ഇവ കാരണമാവും എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചിത്രമെന്നു പറയട്ടെ, ഈ എഞ്ചിൻ ഘടിപ്പിച്ച എല്ലാ വാഹനങ്ങളും ചില കാരണങ്ങളാൽ ഒരിക്കലും ക്രാഷ് ടെസ്റ്റ് ചെയ്തിട്ടില്ല, എന്നതും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടി. ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്ടർ, ഹെക്ടർ പ്ലസ്, ജീപ്പ് കോമ്പസ്, മെറിഡിയൻ എന്നിവയാണ് ഈ എഞ്ചിൻ ഓപ്ഷനുമായി ഇന്ത്യയിൽ എത്തുന്ന മോഡലുകൾ.

2023 ഹാരിയർ, സഫാരി ഭാരത് NCAP ഫലങ്ങൾ ഉടൻ

ഇപ്പോൾ ടാറ്റ മോട്ടോർസ് സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകൾ പരീക്ഷിക്കുന്നതിനാൽ, ഈ മിഥ്യാധാരണയും പരീക്ഷിക്കപ്പെടും. സ്റ്റെല്ലാന്റിസ് സോഴ്സ്ഡ് 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ 170 PS പീക്ക് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവ്വഹിക്കുന്നത്.

സഫാരി, ഹാരിയർ ക്രാഷ് ടെസ്റ്റുകൾ വഴി, ടാറ്റ മോട്ടോർസ് ഇന്ത്യയിലെ വാഹന സുരക്ഷയുടെ കാര്യത്തിൽ തങ്ങളുടെ പേര് കൂടുതൽ ശക്തമായി ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും താങ്ങാനാവുന്ന മോഡലുകൾക്കൊപ്പം പോലും ഫോർ സ്റ്റാർ ക്രാഷ് റേറ്റിംഗുള്ള ഒരു മോഡൽ നിര വാഗ്ദാനം ചെയ്യുന്നത് വളരെ പ്രശംസനീയമാണ്, അതേസമയം എതിരാളികളായ ബ്രാൻഡുകൾക്ക് വെട്ടിപ്പിടിക്കാൻ ഏറെയുണ്ട് എന്നത് വ്യക്തം.

More from DriveSpark

Article Published On: Monday, October 16, 2023, 11:00 [IST]
English summary
2023 harrier and safari to get bharat ncap test results shortly tata fans eagerly waiting
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X