ലോഞ്ചിന് മുമ്പ് മൂടുപടം നീങ്ങി 2023 ഹോണ്ട സിറ്റി; പുത്തൻ മോഡലിന്റെ സ്പൈ ചിത്രങ്ങൾ
ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് വാഗഹന നിർമ്മാതാക്കളായ ഹോണ്ടയിൽ നിന്നുള്ള ഒരു ഐക്കണിക്ക് മോഡലാണ് ഹോണ്ട സിറ്റി എന്നതിൽ യാതൊരു തർക്കവുമില്ല. കാലം മാറും തോറും കോലവു മാറി സിറ്റി ഇന്നും നമ്മോടൊപ്പം വർന്നു കൊണ്ടിരിക്കുകയാണ്. 2023 സിറ്റിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട.
ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുഴുവൻ പ്രതാപത്തിലും ഒരു ഡീലർ ഔട്ട്‌ലെറ്റിൽ ക്യാമറയിൽ കുടുങ്ങിരിക്കുകയാണ്. സിറ്റിയുടെ പുതിയ ടോപ്പ് എൻഡ് പതിപ്പിന്റെ ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്, ഇത് മിഡ് സൈസ് സെഡാന് ആകെമത്തം ലഭിച്ച അപ്‌ഡേറ്റുകൾ വ്യക്തമായി കാണിക്കുന്നു.

ചിത്രങ്ങളിൽ, നിലവിൽ ലഭ്യമായ പ്രീ-ഫേസ്‌ലിഫ്റ്റഡ് മോഡലിൽ നൽകിയിട്ടില്ലാത്ത പുതിയ ഒബ്‌സിഡിയൻ ബ്ലൂ പെയിന്റ് ഷേഡിൽ ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റിയെ നമുക്ക് കാണാൻ കഴിയും. പുതിയ സിറ്റിയുടെ എക്സ്റ്റീരിയർ പരിഷ്കരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ലോവർ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് ചെറുതായി ഹോണ്ട മാറ്റിയിട്ടുണ്ട്.
മുൻവശത്ത്, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സിറ്റിക്ക് നേരിയ രീതിയിൽ ട്വീക്ക് ചെയ്‌ത ഗ്രില്ലും ലഭിക്കുന്നു, അത് കൂടുതൽ ഷാർപ്പ് & അഗ്രസ്സീവായി കാണപ്പെടുന്നു, അതോടൊപ്പം ഹണികോമ്പ് ഡിസൈൻ നേടുകയും ചെയ്യുന്നു. പുതിയ ഹോണ്ട സിറ്റി മുൻതലമുറ മോഡലിന്റെ ഓൾ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും നിലനിർത്തുമ്പോൾ, സൈഡ് പ്രൊഫൈലിൽ 16 ഇഞ്ച് അലോയി വീലുകൾക്ക് പുതിയ ഡിസൈൻ ലഭിക്കുന്നു.

എക്സ്റ്റീരിയറിൽ ശ്രദ്ധേയമായ ചില മാറ്റങ്ങളോടെ ഹോണ്ട പരിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും, പുതിയ സിറ്റിയുടെ ഇന്റീരിയർ ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു എന്ന് തന്നെ പറയാം. ഫോക്‌സ് വുഡ് ഇൻസേർട്ടുകളുള്ള അതേ ബ്ലാക്ക് & ബീജ് ലേയൗട്ട് ഇപ്പോഴും വാഹനത്തിലുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, നേരത്തെ ഹൈബ്രിഡ് പതിപ്പിൽ മാത്രം ലിമിറ്റ് ചെയ്തിരുന്ന ADAS ഫംഗ്‌ഷനുകളുടെ ഫുൾ സ്യൂട്ടും ഹോണ്ട സിറ്റി പെട്രോളിന് ലഭിക്കും.
പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റി ഇപ്പോൾ V, VX, ZX വേരിയന്റുകൾക്ക് പുറമേ ഒരു പുതിയ ബേസ്-സ്പെക്ക് SV വേരിയന്റിലും ലഭ്യമാകും. SV വേരിയന്റിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ, മുമ്പത്തെ ബേസ്-സ്പെക്ക് V വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കുറവ് ഫീച്ചറുകളായിരിക്കും ലഭിക്കുക.

കൂടാതെ, മുമ്പ് മോഡൽ ശ്രേണിയിൽ ടോപ്പിംഗ് ZX വേരിയന്റിൽ മാത്രം ലഭ്യമായിരുന്ന സിറ്റി ഹൈബ്രിഡ്, ഇപ്പോൾ ലോവർ-സ്പെക്ക് VX വേരിയന്റിലും കമ്പനി വാഗ്ദാനം ചെയ്യും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹോണ്ട സിറ്റി 121 PS മാക്സ് പവർ നൽകുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 126 PS പീക്ക് പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനിലും തുടർന്നും ലഭ്യമാകും.
ഈ രണ്ട് പവർട്രെയിനുകളും ബിഎസ് VI ഫേസ്-II എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമ്മാതാക്കൾ നവീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, മുമ്പ് ലഭ്യമായ 100 PS പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കമ്പനി നിർത്തലാക്കി. ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഓയിൽ ബർണർ ഉണ്ടാകില്ല. ഈ രണ്ട് പെട്രോൾ എഞ്ചിനുകളും E20 (20 ശതമാനം എഥനോൾ മിശ്രിതം) പാലിക്കുന്ന തരത്തിൽ നവീകരിച്ചിട്ടുണ്ട്.
വിപണിയിൽ എത്തിക്കഴിഞ്ഞാൽ, ഹോണ്ട സിറ്റി, 2023 മാർച്ചിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഓൾ ന്യൂ ഹ്യുണ്ടായി വെർണയുടെ പ്രധാന എതിരാളിയായിരിക്കും. അതോടൊപ്പം ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ മിഡ് സൈസ് സെഡാനുകളുമായും 2023 മോഡൽ സിറ്റി മത്സരിക്കും.


Click it and Unblock the Notifications