ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് തട്ടിയെടുത്ത ഇന്ത്യന്‍ വാഹന വിപണിയിലെ രണ്ടാമനെന്ന സ്ഥാനം കഴിഞ്ഞ ദിവസം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തിരിച്ചു പിടിച്ചിരുന്നു. ഹ്യുണ്ടായി വില്‍പ്പന ചാര്‍ട്ടുകളില്‍ സ്ഥിരം മികച്ച പ്രകടനം നടത്തുന്നതിന് നന്ദി പറയേണ്ട മോഡലുകളില്‍ ഒന്നാണ് ക്രെറ്റ മിഡ്‌സൈസ് എസ്‌യുവി.

എല്ലാ റേഞ്ചിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തി 2023 മോഡല്‍ ക്രെറ്റ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോള്‍. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന സുരക്ഷ ഫീച്ചറുകളാണ് പുതിയ ക്രെറ്റയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ പുതിയ ക്രെറ്റയ്ക്ക് സുരക്ഷയേകും.

ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം

കൂടാതെ, എല്ലാ ട്രിമ്മുകളിലും റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ISOFIX ആങ്കറേജുകള്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ക്രെറ്റയില്‍ നിന്ന് 1.4-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എടുത്ത് കളഞ്ഞു. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും ഇനി ക്രെറ്റ ലഭ്യമാകുക. ക്രെറ്റയുടെ എഞ്ചിന്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ്6 രണ്ടാം ഘട്ടം മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. ഇതിന് E20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

എങ്കിലും വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിയുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ക്രെറ്റക്ക് അടക്കടി വില വര്‍ധിപ്പിക്കുകയാണ് കൊറിയന്‍ വാഹന ഭീമന്‍മാര്‍. 2023 ഫെബ്രുവരി മുതല്‍ ക്രെറ്റ വേരിയന്റുകളിലുടനീളം ഹ്യുണ്ടായി വീണ്ടും വില വര്‍ധിപ്പിച്ചു. ഈ പുതിയ വില വര്‍ദ്ധനവ് ട്രിം ലെവലുകള്‍ അനുസരിച്ച് 1.15 ശതമാനം മുതല്‍ 3.93 ശതമാനം വരെയാണ്. ഈ ഏറ്റവും പുതിയ വര്‍ധനയെത്തുടര്‍ന്ന് ക്രെറ്റ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 10.84 ലക്ഷം രൂപ മുതല്‍ 19.13 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില നീളുന്നത്.

ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം

ഹ്യുണ്ടായി ക്രെറ്റയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയാണ് വില വര്‍ധിക്കുന്നത്. 10.84 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന 1.5 MT E ട്രിം മുതലാണ് ഇത് ആരംഭിക്കുന്നത്. 1.88 ശതമാനം അല്ലെങ്കില്‍ 20,000 രൂപയാണ് വര്‍ധന. 10.64 ലക്ഷം രൂപയായിരുന്നു മുമ്പുണ്ടായിരുന്ന വില. MT EX വേരിയന്റിന്റെ വില 11.58 ലക്ഷം രൂപയില്‍ നിന്ന് 11.78 ലക്ഷം രൂപയായും MT S വേരിയന്റിന് 12.83 ലക്ഷം രൂപയില്‍ നിന്ന് 13.03 ലക്ഷം രൂപയുമായി വില ഉയര്‍ന്നു.

MR S+ നൈറ്റിന്റെ വിലയും 20,000 രൂപ അല്ലെങ്കില്‍ 1.46 ശതമാനം കൂടി. ഈ വേരിയന്റിന് കിട്ടാന്‍ ഇപ്പോള്‍ 13.93 ലക്ഷം രൂപ മുടക്കണം. 13.99 ലക്ഷം രൂപയാണ് SX എക്‌സിക്യൂട്ടീവിന്റെ വില. ഹ്യുണ്ടായി ക്രെറ്റ MT SX, IVT SX എന്നിവയുടെ വില ഇപ്പോള്‍ യഥാക്രമം 14.78 ലക്ഷം രൂപയും 16.25 ലക്ഷം രൂപയുമാണ്. IVT SX(O), SX(O) നൈറ്റ് എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 1.16 ശതമാനവും 1.15 ശതമാനവുമാണ് വില കൂടിയത്.

ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം

17.46 ലക്ഷം രൂപയും 17.63 ലക്ഷം രൂപയുമാണ് ഇവ സ്വന്തമാക്കാനായി ഇനി നല്‍കേണ്ടി വരിക. എന്നാല്‍ 1.5 IVT SX(O) നൈറ്റിന് വില വര്‍ധിപ്പിച്ചിട്ടില്ല. 18.34 ലക്ഷം രൂപ വിലയില്‍ ഇത് തുടര്‍ന്നും ലഭ്യമാകും. ഇനി നമുക്ക് 5 സീറ്റര്‍ എസ്യുവിയുടെ ഡീസല്‍ വേരിയന്റുകളിലെ വില വര്‍ധനവ് എങ്ങനെയെന്ന് നമുക്ക് നോക്കാം. റേഞ്ചില്‍ ഉടനീളം 45,000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 11.44 ലക്ഷം രൂപ വിലയുണ്ടായിരുന്ന ക്രെറ്റ E MT-യുടെ വില 11.89 ലക്ഷം രൂപയായി ഉയര്‍ന്നു.

EX MT ട്രിമ്മിന് 13.17 ലക്ഷം രൂപയുമാണ് വില. S MT-യുടെ വില 14.44 ലക്ഷം രൂപയായും s+ നൈറ്റ് MT-യുടെ വില 15.40 ലക്ഷം രൂപയായും കൂട്ടിയിട്ടുണ്ട്. ക്രെറ്റയുടെ SX EXE MT ഇനിമുതല്‍ 15.43 ലക്ഷം രൂപക്കും SX STD 16.26 ലക്ഷം രൂപക്കുമാണ് ലഭിക്കുക. ക്രെറ്റ ഡീസല്‍ SX (O) MT, AT ട്രിമ്മുകള്‍ ലഭിക്കാന്‍ ഇനി 17.52 ലക്ഷം രൂപയും 18.93 ലക്ഷം രൂപയും നല്‍കേണ്ടി വരും. മുമ്പ് 18.68 ലക്ഷം രൂപയായിരുന്ന SX(O) നൈറ്റ് AT-യുടെ വില 19.13 ലക്ഷം രൂപയായി ഉയര്‍ന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2023 hyundai creta launched with 6 airbags standard increased prices upto rs 45000
Story first published: Thursday, February 2, 2023, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X