'അവനല്ല ഇവന്‍"; പഴയ മോഡലില്‍ നിന്ന് ന്യുജെന്‍ വെര്‍ണയുടെ 'റേഞ്ച്' ഉയർത്തുന്നത് ഇവയെല്ലാം
ജനപ്രിയ സെഡാനായ വെര്‍ണയെ പുതിയ അവതാരത്തില്‍ ഹ്യുണ്ടായി ഇന്ന് വിപണിയില്‍ എത്തിച്ചു. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുളും മിന്നുന്ന വിലയുമായി എത്തുന്ന കാര്‍ വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ സാഹചര്യത്തില്‍ പുതുതലമുറ ഹ്യുണ്ടായി വെര്‍ണയും ഔട്ട്‌ഗോയിംഗ് മോഡലും തമ്മിലുള്ള സുപ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
വില: 10.89 ലക്ഷം രൂപ മതല്‍ 17.37 ലക്ഷം രൂപ വരെയാണ് പുതുതലമുറ ഹ്യുണ്ടായി വെര്‍ണയുടെ എക്‌സ്-ഷോറൂം വില പോകുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയില്‍ ഏകദേശം 50,000 രൂപയുടെ വര്‍ധനവുണ്ട്. എന്നാല്‍ ഡീസല്‍ എഞ്ചിന്റെ അഭാവം റേഞ്ച്-ടോപ്പിംഗ് 1.5L ടര്‍ബോ പെട്രോള്‍ DCT യുടെ വിലയില്‍ ഏകദേശം 60,000 രൂപയുടെ കുറവ് രേഖപ്പെടുത്തി. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വില്‍പ്പനക്കെത്തിയിരുന്നത് 16.31 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്.

വലുതും കൂടുതല്‍ ശക്തവുമായ എഞ്ചിനുമായി എത്തുന്ന വേരിയന്റിന് ഒരു ലക്ഷത്തിലധികം രൂപയാണ് കൂടുക. വിലയുടെ കാര്യത്തില്‍ വെര്‍ണ മുഖ്യ എതിരാളികളെ കടത്തിവെട്ടുന്നു. മുഖ്യ എതിരാളിയായ ഹോണ്ട സിറ്റിക്ക് 11.49 ലക്ഷം രൂപ മുതല്‍ 15.97 ലക്ഷം രൂപ വരെയാണ് വില. ഫോക്‌സ്‌വാഗണ്‍ വെര്‍ടിസിന് 11.32 രൂപ മുതല്‍ 18.42 ലക്ഷം രൂപ വരെ വിലയാകുമ്പോള്‍ സ്‌കോഡ സ്ലാവിയക്ക് 11.29 ലക്ഷം രൂപ മുതല്‍ 18.40 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടത്.
ഡിസൈന്‍: ഒരോ തവണയും ഹ്യുണ്ടായി വെര്‍ണയെ പരിഷ്‌കരിക്കുമ്പോള്‍ കാഴ്ചയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാകാറുണ്ട്. ഈ വട്ടവും ആ പതിവ് അവര്‍ തെറ്റിച്ചിട്ടില്ല. മുമ്പുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് ലുക്കില്‍ നിന്ന് മോഡേണ്‍ സ്‌റ്റൈലിംഗിലേക്ക് രൂപാന്തരം പ്രാപിച്ചു. ഹ്യുണ്ടായിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിക്ക് നന്ദി. പുതുക്കിയ മുന്‍, പിന്‍ഭാഗങ്ങളും റേസര്‍ ഷാര്‍പ്പ് ബോഡി ലൈനുകളും ഫാസ്റ്റ്ബാക്ക് റൂഫ്ലൈനും നല്‍കിയാണ് ഹ്യുണ്ടായി സെഡാനെ സ്‌പോര്‍ട്ടി അവതാരത്തിലേക്ക് ഒരുക്കിയെടുത്തത്.

വലിപ്പം: വലിപ്പത്തിന്റെയും കാര്യത്തില്‍ പുതിയ വെര്‍ണ പഴയ വെര്‍ണയെ പിന്നിലാക്കുന്നു. പുതിയ മോഡലിന് 95 മില്ലിമീറ്റര്‍ നീളവും 36 മില്ലിമീറ്റര്‍ വീതിയും 70 മില്ലിമീറ്റര്‍ നീളമുള്ള വീല്‍ബേസും കൂടുതലുണ്ട്. സെഗ്മെന്റിലെ ഏറ്റവും വീതിയേറിയതും നീളമേറിയ വീല്‍ബേസും പുതിയ വെര്‍ണക്കാണ് അവകാശപ്പെടാനുള്ളത്. അതിനോടൊപ്പം ഏറ്റവും വലിയ ബൂട്ട്സ്പേസും വെര്‍ണക്കാണ്. ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെര്‍ണയുടെ ബൂട്ടിന് 48 ലിറ്റര്‍ സംഭരണ ശേഷി കൂടുന്നു. ഇരു മോഡലുകളുടെയും ഉയരം സമമാണ് (1,475 മില്ലിമീറ്റര്‍).
പെര്‍ഫോമന്‍സ്: 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പകരക്കാരനായി പുതിയ ഹ്യുണ്ടായി വെര്‍ണയില്‍ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എത്തി എന്നതാണ് ഏറ്റവും വലിയ മാറ്റം. ഈ എഞ്ചിന്‍ 114 bhp പവറും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഓപ്ഷനിലും പുത്തന്‍ സെഡാന്‍ സ്വന്തമാക്കാം. ഈ എഞ്ചിന്‍ 157.8 bhp പവറും 253 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
ഇത് വെര്‍ടിസിന്റെയും സ്ലാവിയയുടെയും ടര്‍ബോ പവര്‍ പതിപ്പുകളോട് നേരിട്ട് ഏറ്റുമുട്ടും. ഇത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു. വെറും 8.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിനാകും. പുതിയ എഞ്ചിന്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 20.6 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം.
ഫീച്ചറുകള്‍: എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ കണ്‍സോള്‍, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മെഷീന്‍ഡ് അലോയ് വീലുകള്‍, ഇന്‍-കാര്‍ കണക്റ്റഡ് ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ലോഡ് ചെയ്തായിരുന്നു പഴയ വെര്‍ണ എത്തിയിരുന്നത്.
എന്നാല്‍ പുതിയ വെര്‍ണയിലേക്കെത്തുമ്പോള്‍ ലെവല്‍ ഇച്ചിരി കൂടിയിട്ടുണ്ട്. ലെവല്‍ 2 ADAS, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വീല്‍, സ്മാര്‍ട്ട് ടെയില്‍ഗേറ്റ്, വെന്റിലേറ്റഡ്, മെസേജ് ഫംഗ്ഷനുകള്‍ എന്നിവയുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇലക്ട്രിക് സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍, ഒന്നിലധികം ഭാഷാ പിന്തുണയുള്ള കൂടുതല്‍ വിപുലമായ ബ്ലൂലിങ്ക് കണക്റ്റിവിറ്റി, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ വിപുലമായ മറ്റ് ഫീച്ചറുകളും സെഡാനില്‍ ഉള്‍ക്കൊള്ളുന്നു. ഫീച്ചറുകളുടെയും സ്പോർട്ടിയാർ ഡിസൈനിന്റെയും നൂതന സുരക്ഷാ സവിശേഷതകളുമായി എത്തുന്ന കാർ സെഡാൻ സെഗ്മെന്റിലേക്ക് ആളുകളെ തിരികെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications