ഹ്യുണ്ടായി വെര്‍ണ Vs ഹോണ്ട സിറ്റി; സെഡാന്‍ സെഗ്‌മെന്റിലെ ചക്രവര്‍ത്തി ആരാകും?

എല്ലാ തലമുറയിലെയും വണ്ടി ഭ്രാന്തന്‍മാരുടെയും ഇഷ്ടം പിടിച്ച് പറ്റുന്ന തരത്തില്‍ പുതുതലമുറ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. സോഷ്യല്‍ മീഡിയയില്‍ തീപാറിച്ച ടീസറുകള്‍ കാരണം വെര്‍ണയുടെ ലോഞ്ചിനായി വാഹന ലോകം കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷകൾ ഒട്ടും തെറ്റിക്കാതെ വെർണ ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ എത്തി.

സെഡാന്‍ കാറുകളില്‍ നിന്ന് ജനങ്ങള്‍ അകലുന്ന കാലത്ത് പുത്തന്‍ മോഡലില്‍ ഹ്യുണ്ടായിക്കും പ്രതീക്ഷകള്‍ ഏറെയാണ്. തുടക്കം മുതല്‍ തന്നെ ഹ്യുണ്ടായി വെര്‍ണ വിപണിയില്‍ നേരിട്ട് ഏറ്റുമുട്ടുന്നത് ഹോണ്ട സിറ്റിയോടാണ്. ഹോണ്ട സിറ്റിയും ഈ മാസം മുഖംമിനുക്കി എത്തിയിരുന്നു. പുതിയ വെര്‍ണയോ ഹോണ്ട സിറ്റിയോ?. ഇരുമോഡലുകളും തമ്മിലുള്ള ചെറിയ താരതമ്യം തുടര്‍ന്ന് വായിക്കാം.

ഹ്യുണ്ടായി വെര്‍ണ Vs ഹോണ്ട സിറ്റി; സെഡാന്‍ സെഗ്‌മെന്റിലെ ചക്രവര്‍ത്തി ആരാകും?

പവര്‍ട്രെയിന്‍: രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ഹ്യുണ്ടായി വെര്‍ണ വിപണിയില്‍ എത്തിയിരിക്കുന്നത്. ബേസ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യ ഓഫറിംഗ്. ഈ എഞ്ചിന്‍ 114 bhp പവറും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഓപ്ഷനിലും പുത്തന്‍ സെഡാന്‍ സ്വന്തമാക്കാം. ഈ എഞ്ചിന്‍ 157.8 bhp പവറും 253 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

അതേസമയം ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 120 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയുക്തമായി 125 bhp പവറും 253 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഹ്യുണ്ടായി വെര്‍ണ Vs ഹോണ്ട സിറ്റി; സെഡാന്‍ സെഗ്‌മെന്റിലെ ചക്രവര്‍ത്തി ആരാകും?

ഫീച്ചറുകള്‍: ഒരുപിടി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായിട്ടാണ് വെര്‍ണ എത്തുന്നതെന്ന് പ്രത്യേകം പറയണം. ലെവല്‍-2 ADAS, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഫീച്ചറുമായാണ് പുതിയ ഹ്യുണ്ടായി വെര്‍ണ വരുന്നത്. ഇവക്ക് പുറമെ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സണ്‍റൂഫ്, സ്മാര്‍ട്ട് ബൂട്ട്, കണക്റ്റഡ്-കാര്‍ ടെക് എന്നിവയുള്‍പ്പെടെ ഒട്ടനവധി ഫീച്ചറുകളും സെഡാനില്‍ ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തില്‍ ഹോണ്ട സിറ്റിയും ഒട്ടും പിറകിലല്ല. ലെവല്‍-2 ADAS, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ-ഡിമ്മിംഗ് ഫ്രെയിംലെസ് ഐആര്‍വിഎം, സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 7 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ എന്ന് തുടങ്ങി ഫീച്ചറുകളുടെ ഒരു പട്ടിക ഹോണ്ട സിറ്റിയും വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി വെര്‍ണ Vs ഹോണ്ട സിറ്റി; സെഡാന്‍ സെഗ്‌മെന്റിലെ ചക്രവര്‍ത്തി ആരാകും?

വില: 1.5 ലിറ്റര്‍, നാച്ചുറലി-ആസ്പിറേറ്റഡ് എഞ്ചിന്‍ ഉള്ള ഹ്യുണ്ടായി വെര്‍ണയുടെ ബേസ് 'EX' വേരിയന്റിന് 10.89 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 14.83 ലക്ഷം രൂപ മുതലാണ് കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്ന സെഡാന്റെ വില ആരംഭിക്കുന്നത്. അതേസമയം ഹോണ്ടി സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ കാര്യം നോക്കിയാല്‍ 11.49 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം ആരംഭിക്കുന്നത്.

അതേസമയം സെഡാന്റെ e:HV (സ്‌ട്രോംഗ് ഹൈബ്രിഡ്) വേരിയന്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 18.89 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില കൊടുക്കാന്‍ ഒരുങ്ങണം. ഇന്ന് ജനങ്ങള്‍ സ്‌പോര്‍ട്‌സ് യൂടിലിറ്റി വെഹിക്കിളുകളുടെ പിറകെ പായുന്നതിനാല്‍ സെഡാന്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നതായാണ് മാര്‍ക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ADAS അടക്കം പല ട്രെന്‍ഡി ഫീച്ചറുകള്‍ കൊണ്ടുവന്ന് പുതുതലമുറയെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്.

ബേസ് വേരിയന്റിന്റെ കുറഞ്ഞ വില, ടര്‍ബോചാര്‍ജ്ഡ് പവര്‍ട്രെയിന്‍, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചര്‍ എന്നിവയിലൂടെ ഹ്യുണ്ടായി വെര്‍ണ അല്‍പ്പം മേല്‍ക്കോയ്മ നേടുന്നു. എന്നാല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉള്ള സെഗ്മെന്റിലെ ഏക സെഡാനെന്ന പദവിയുമായി ഹോണ്ട സിറ്റി തിരിച്ചടിക്കുന്നു. ഏതായാലും ഇരു മോഡലുകള്‍ക്കും സെഡാനുകളുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.

Article Published On: Tuesday, March 21, 2023, 15:15 [IST]
English summary
2023 hyundai verna vs honda city facelift price specification features compared in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X