മെര്‍സിഡീസ് GLC ആഡംബര എസ്‌യുവിയുടെ വീഡിയോ റിവ്യൂ കാണാം
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് GLC. എതിരാളികള്‍ വമ്പന്‍ അപ്‌ഡേറ്റുകളുമായി എത്തിയതോടെ വില്‍പ്പനയില്‍ സമീപകാലത്ത് നേരിയ ഇടിവ് നേരിട്ടിരുന്നു. വില്‍പ്പന തിരിച്ചുപിടിക്കാനായി ജര്‍മന്‍ കമ്പനി മെര്‍സിഡീസ് GLC എസ്‌യുവിയുടെ പുതു തലമുറ പതിപ്പ് ഇന്ത്യയിലെത്തിക്കാന്‍ പോകുകയാണ്.
ഔദ്യാഗികമായി അവതരിപ്പിച്ച കാറിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 1.5 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി താല്‍പര്യക്കാര്‍ക്ക് എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്യാം. ഇതിനിടെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ ഹംപിയില്‍ വെച്ച് 2023 മെര്‍സിഡീസ് GLC എസ്‌യുവി ഓടിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.
മിന്നുന്ന നിര്‍മാണ വൈദഗ്ധ്യവും പരിഷ്‌ക്കരിച്ച ചാരുതയുമുള്ള മെര്‍സിഡീസ് GLC എസ്‌യുവി അസാധാരണമായ എഞ്ചിനീയറിംഗിന്റെയും രൂപകല്‍പ്പനയുടെയും മികച്ച ഉദാഹരണമാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ആധുനിക കാലത്തെ രാജാക്കന്മാരുടെ ഗ്ലാമറസ് ലൈഫ്സ്‌റ്റൈലിനൊത്ത സന്തതസഹചാരിയാകാന്‍ ഈ വാഹനത്തിന് കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്.

മുന്‍ഗാമിയില്‍ നിന്ന് ജര്‍മന്‍ ബ്രാന്‍ഡിന്റെ ആഡംബര എസ്‌യുവിക്കുള്ള മാറ്റങ്ങള്‍ എന്താണ് എന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. അതിനായി വാഹനത്തിന്റെ റിവ്യു വീഡിയോ ചുവടെ കൊടുത്തിട്ടുണ്ട്. കാണാന്‍ മറക്കല്ലേ. വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ. ഒപ്പം വാഹന ലോകത്ത് നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം ഫോളോ ചെയ്യുക.


Click it and Unblock the Notifications








