ഹാരിയറും സ്കോർപിയോയും ഡ്രാഗ് റേസിൽ കൊമ്പുകോർത്തു; വിജയി നിങ്ങളുദ്ദേശിച്ച ആളല്ല, വീഡിയോ വൈറൽ
വിപണിയിൽ അതികായരായ രണ്ട് എസ്‌യുവികൾ തമ്മിൽ ഒരു റേസ് സംഘടിപ്പിച്ചാൽ ആരായിരിക്കും ജയിക്കുക. ഏറ്റവും പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ഡാർക്ക് എഡിഷൻ മിഡ്-സൈസ് എസ്‌യുവിയും രാജ്യത്തെ ഏറ്റവും ജനപ്രിയ എസ്‌യുവിയായ മഹീന്ദ്ര സ്‌കോർപ്പിയോ-N തമ്മിൽ ഒന്നു ഏറ്റുമുട്ടിയ വീഡിയോ സോഷ്യൽ മീഡിയ വൻ വൈറലായി കൊണ്ടിരിക്കുകയാണ്. ഡ്രാഗ് റേസിലെ വിജയിയെ നിർണ്ണയിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
ആരാണ് ജയിച്ചതെന്നാണ് ഏറ്റവും വലിയ തമാശ. വീഡിയോ തുടങ്ങുമ്പോൾ രണ്ട് വാഹനങ്ങളും റേസിനായി തയ്യാറായി കിടക്കുന്നതാണ് കാണുന്നത്. വാഹനങ്ങളുടെ എഞ്ചിൻ സ്പെസിഫിക്കേഷനുകളാണ് അവതാരകൻ ആദ്യം വിശദീകരിക്കുന്നത്. ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ടോപ്പ്-ഓഫ്-ലൈൻ ഡാർക്ക് എഡിഷൻ മോഡലാണ്. 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ Kryotec ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

സ്കോർപിയോയുമായി താരതമ്യം ചെയ്താൽ ഹാരിയറിന് 200-300 കിലോഗ്രാം ഭാരം കുറവാണെന്നും ഫ്രണ്ട് വീൽ ഡ്രൈവ് ആണെന്നു പറയുന്നുണ്ട്. പരമാവധി 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് മഹീന്ദ്ര എസ്‌യുവിക്ക് കരുത്തേകുന്നത്. ഹാരിയർ ഒരു മോണോകോക്ക് ഷാസി എസ്‌യുവിയാണ്, അതേസമയം സ്കോർപിയോ-N ഒരു ലാഡർ-ഓൺ-ഫ്രെയിം എസ്‌യുവിയാണ്. കൂടാതെ, സ്കോർപിയോ-എൻ റിയർ-വീൽ ഡ്രൈവ് കൂടിയാണ് എന്നതും പ്രത്യേകതയാണ്.
ആദ്യ ഡ്രാഗ് റേസിനായി അവർ എസ്‌യുവികളെ സ്‌പോർട്‌സ് മോഡിലാണ് ഓടിക്കാൻ പോകുന്നത്. കൂടാതെ, വാഹനത്തിൻ്റെ എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങൾ ഓഫ് ചെയ്യുകയും ചെയ്യും, അതോടൊപ്പം ട്രാക്ഷൻ കൺട്രോളും ഓഫ് ചെയ്യും. ആദ്യ മത്സരത്തിൽ, ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനെ പിന്നിലാക്കി മഹീന്ദ്ര സ്‌കോർപ്പിയോ-എൻ എളുപ്പത്തിൽ ലീഡ് നേടുന്നത് കാണാം. വീണ്ടും രണ്ടാമത്തെ തവണയും ഹാരിയർ തന്നെ തോൽക്കുന്നതാണ് കണ്ടത്.

അടുത്ത തവണ സ്കോർപിയോയുടെ ഏസി ഓണാക്കുകയും, ട്രാക്ഷൻ കൺട്രോൾ ഓൺ ചെയ്യുകയും ചെയ്തു. എന്നിട്ടും ഹാരിയർ വീണ്ടും പിന്നിലായി പോകുന്ന കാഴ്ച്ചയാണ് കണ്ടത്. അങ്ങനെ 4 തവണയും സ്കോർപിയോയ്ക്ക് മുന്നിൽ ഹാരിയർ തലകുനിക്കുകയാണ്. ഒരു രസത്തിന് വേണ്ടി നടത്തിയ റേസായത് കൊണ്ട് തന്നെ ആരാധകരേ നിങ്ങൾ വിഷമിക്കണ്ട.
ടാറ്റ തങ്ങളുടെ ലൈനപ്പിലെ വാഹനങ്ങളുടെ ഡിസൈനിന്റെ കാര്യത്തിൽ ഒരു പുതിയ ചിന്ത കൊണ്ടുവന്നിരിക്കുകയാണ്, പുതിയ ഹാരിയർ, നെക്‌സോണിന് ശേഷം പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ലൈനപ്പിലെ രണ്ടാമത്തെ എസ്‌യുവിയാണ്. അതുകൊണ്ട് തന്നെ 2023 ടാറ്റ ഹാരിയറിന്റെ മുൻഭാഗവും പിൻഭാഗവും എസ്‌യുവിയുടെ മുൻ പതിപ്പിനെ അപേക്ഷിച്ച് കനത്ത മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.

സൺലൈറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബറോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ നിറങ്ങളിലാണ് ഹാരിയർ വാഗ്ദാനം ചെയ്യുന്നത്. ചില നിറങ്ങൾ ടാറ്റ എസ്‌യുവിയുടെ പ്രത്യേക മോഡലുകളിൽ ഒന്നിന് മാത്രമുള്ളതാണ്.പുതിയ ഹാരിയറിനുള്ളിൽ കയറമ്പോൾ തന്നെ, മാറ്റങ്ങൾ കൂടുതൽ ദൃശ്യമാകും. സെന്റർ കൺസോളിലെ പുതിയ ഡാഷും ഗ്രാബ് ഹാൻഡിലുകളും പുതിയ 2023 ഹാരിയറിന്റെ തിരഞ്ഞെടുത്ത മോഡലിന് ചേരുന്നുണ്ട്. മൾട്ടി-ലെയർ ഡാഷിൽ അതിന്റെ മധ്യഭാഗത്ത് ഇരിക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വീണ്ടും എടുത്തു നിൽക്കുന്നു.
പുത്തൻ ഥാറും, XUV700 എസ്‌യുവിയുമെല്ലാം ഉണ്ടാക്കിയെടുത്ത ഓളം വേറെ ലെവലിലെത്തിക്കാനും സ്കോർപിയോ N പതിപ്പിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി. ഒന്നാംതലമുറ ആവർത്തനവുമായി ഒരു സാമ്യതയുമില്ലാതെ ഉടച്ചുവാർത്തെത്തിയ ഈ വാഹനം ഇന്ന് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.
പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്കോർപിയോ എൻ ലഭ്യമാകുക. കൂടാതെ ഈ മോഡലിന്റെ ഡീസല്‍ പതിപ്പ് ശരിയായ 4×4 സിസ്റ്റത്തിലാണ് വരുന്നത്. ഇതിനെ മഹീന്ദ്ര ഇപ്പോള്‍ 4XPLOR സാങ്കേതികവിദ്യ എന്ന് വിളിക്കുന്നു. 200 bhp കരുത്തും 380 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്.
XUV700-ലെ പോലെ, ഡീസല്‍ എഞ്ചിന്‍ സ്‌കോര്‍പിയോ N രണ്ട് ട്യൂണ്‍ സ്റ്റേറ്റുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡീസല്‍ വേരിയന്റിന് മാത്രമേ 4×4 ഡ്രൈവ്ട്രെയിന്‍ ലഭിക്കൂ. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്.


Click it and Unblock the Notifications








