ഒട്ടും ആശങ്ക വേണ്ട! പണ്ടത്തേക്കാൾ മെച്ചം തന്നെ; 2023 ഹാരിയറിൽ വരുന്നത് ടൺ കണക്കിന് ഫീച്ചറുകൾ -ബ്രോഷർ ഇതാ
2019 ജനുവരിയിൽ വിപണിയിൽ എത്തിയ ഹാരിയറിനും പിന്നാലെ എത്തിയ സഫാരിയ്ക്കും സമീപ മാസങ്ങളായി ഒരല്പം മങ്ങിയ വിൽപ്പനയാണുള്ളത്. വിവിധ കോണുകളിൽ നിന്നുള്ള മത്സരം, പ്രത്യേകിച്ച് പുതിയ മഹീന്ദ്ര XUV700, സ്കോർപിയോ N, എംജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നീ മിഡ് സൈസ് എസ്‌യുവികളിൽ നിന്നുള്ള കടുത്ത കോംപറ്റീഷൻ, ഹാരിയർ, സഫാരി എന്നിവയുടെ വിൽപ്പനയെ കാര്യമായി കുറച്ചു.
2023 സെപ്റ്റംബറിൽ 2023 നെക്‌സണിന്റെയും നെക്‌സോൺ ഇവിയുടെയും വിജയകരമായ ലോഞ്ചിനെ തുടർന്ന് ടാറ്റ മോട്ടോർസ് ഹാരിയർ, സഫാരി എസ്‌യുവികളിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുകയാണ്. ഇരു മോഡലുകളുടേയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ ടാറ്റ ഔദ്യോഗികമായി അവതരിപ്പിക്കും. സെപ്റ്റംബർ 6 മുതൽ 25,000 രൂപയ്ക്ക് ഇവയ്ക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

ടാറ്റ ഡീലർഷിപ്പുകളിലും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും 25,000 രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ചെയ്യാനാവും. 2023 ടാറ്റ ഹാരിയറിനെക്കുറിച്ചാണ് ഞങ്ങൾ ഈ ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ലോഞ്ചിന് ശേഷം ഹാരിയറിന്റെ ആദ്യ മിഡ്-ലൈഫ് അപ്പ്ഡേറ്റാണിത്. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നീ നാല് വേരിയന്റുകളിൽ വാഹനം അവതരിപ്പിക്കപ്പെടും.
അതോടൊപ്പം നൂതന സാങ്കേതികവിദ്യയും സേഫ്റ്റി എക്യുപ്മെന്റുകളും സഹിതം അപ്‌ഡേറ്റ് ചെയ്‌ത എക്സ്റ്റീരിയർ രൂപകൽപ്പനയും അപ്പ് മാർക്കറ്റ് ഇന്റീരിയർ സവിശേഷതകളും ഹാരിയറിന് ലഭിക്കും. പല സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഈ പട്ടികയിൽ ഉൾപ്പെടും. എക്സ്റ്റീരിയർ അപ്പ്ഡേറ്റുകൾ നോക്കിയാൽ, പുതിയ സ്ട്രെച്ച്ഡ് ഔട്ട് ഫ്രണ്ട് ഗ്രില്ലും, 'വെൽക്കം', 'ഗുഡ്‌ബൈ' സിഗ്‌നേച്ചർ ആനിമേഷനോടുകൂടിയ ഫ്രണ്ട്, റിയർ കണക്റ്റഡ് എൽഇഡി DRL-കൾ അടങ്ങുന്ന പുതുക്കിയ ലൈറ്റിംഗ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു.

കൂടാതെ പുതിയ ഹാരിയറിന് ഓൾ ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകളും പുതിയ 19 ഇഞ്ച് അലോയി വീലുകളും ലഭിക്കുന്നു. ഡ്രൈവർക്കും, പാസഞ്ചർക്കും സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്കും അപ്‌ഡേറ്റുകൾക്കും ഒപ്പം ഇന്റീരിയറുകളും കമ്പനി നവീകരിച്ചു. അഞ്ച് സീറ്റർ ഹാരിയറിൽ നാവിഗേഷൻ ഡിസ്‌പ്ലേയുള്ള 10.25 ഇഞ്ച് മൾട്ടി സ്‌ക്രീൻ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, അഡ്വാൻസ്ഡ് ഹർമാൻ ഓഡിയോവർ-X സംവിധാനത്തോടു കൂടിയ 10 സ്പീക്കർ ജെബിഎൽ മ്യൂസിക് സിസ്റ്റം എന്നിവയും വരുന്നു.
ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, മൾട്ടി-ഫംഗ്ഷനോടുകൂടിയ ടച്ച് ബേസ്ഡ് സെൻട്രൽ കൺട്രോൾ പാനൽ, റിയർ ഡോർ സൺഷേഡുകൾ, 45W ഫാസ്റ്റ് യുഎസ്ബി ചാർജർ, സിഗ്നേച്ചർ ഇലുമിനേറ്റഡ് ലോഗോ അടങ്ങുന്ന സ്റ്റിയറിംഗ് വീൽ, സെക്കൻഡ് റോ സീറ്റുകൾക്ക് ഹെഡ് റെസ്റ്റുകൾ, മൂഡ് ലൈറ്റ് തീമുകൾ, വലിയ സൺറൂഫ് എന്നിവയും ഇതിന് ലഭിക്കുന്നു.

12.30 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അലക്‌സ സപ്പോർട്ട്, 6 ഭാഷകളിൽ 250+ കമാൻഡുകൾ വാഗ്ദാനം ചെയ്യുന്ന ടാറ്റ വോയ്‌സ് അസിസ്റ്റന്റ് എന്നിവയുമായി ചേർന്ന് വോയ്‌സ് കമാൻഡുകളും പിന്തുണയ്‌ക്കുന്നു. ടാറ്റ മോട്ടോർസ് 2023 ടാറ്റ ഹാരിയറിലെ സേഫ്റ്റി ഫീച്ചറുകളും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് ഇപ്പോൾ സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ ലഭിക്കുന്നു, അതേസമയം ടോപ്പ് സ്പെക്ക് വേരിയന്റിന് ഡ്രൈവറുടെ കാൽമുട്ടുകൾക്ക് സംരക്ഷണം നൽകാനായി ഏഴാമത്തെ എയർബാഗും ലഭിക്കുന്നു.
ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന് (ADAS) 11 ഫംഗ്ഷനുകൾ ലഭിക്കുന്നു, അവയിൽ സ്റ്റാർട്ട് സ്റ്റോപ്പ് ഫംഗ്‌ഷനോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ - (ഓട്ടോമാറ്റിക്ക് വേരിയന്റുകളിൽ മാത്രം), ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ അലേർട്ട്, റിയർ കൊളീഷൻ അലേർട്ട്, ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ ഫംഗ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഡോർ ഓപ്പൺ അലേർട്ട്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ജെസ്റ്റർ കൺട്രോൾഡ് (ആംഗ്യ നിയന്ത്രിത) ടെയിൽഗേറ്റ്, സ്റ്റിയറിംഗ് മൗണ്ടഡഡ് പാഡിൽ ഷിഫ്റ്ററുകൾ, 360 ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവയും 2023 ഹാരിയറിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. iRA 2.0, 50 -ൽ അധികം നാവിഗേഷൻ, സേഫ്റ്റി എക്യുപ്മെന്റുകൾ, OTA അപ്‌ഡേറ്റുകൾ എന്നിവയ്‌ക്കൊപ്പം കണക്റ്റഡ് വെഹിക്കിൾ ടെക്‌നോളജിയും എസ്‌യുവിയ്ക്ക് ലഭിക്കുന്നു.
ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയുമായി കണക്ട് ചെയ്ത ശക്തമായ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. എഞ്ചിൻ 167.6 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ഇക്കോ, സിറ്റി, സ്പോർട് എന്നീ മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം നോർമൽ, റഫ്, വെറ്റ് എന്നീ ടെറൈൻ റെസ്പോൺസ് മോഡുകളും ഹാരിയറിന് ലഭിക്കുന്നു.


Click it and Unblock the Notifications