ഇതാണ് ശരിക്കുമുള്ള ഡീൽ; കാര്യമായ അപ്പ്ഡേറ്റുകൾ നാമമാത്രമായ വിലയിൽ; 2023 ഹാരിയറിന്റെ വിലകൾ ഇതാ

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സണിന്റെയും നെക്‌സോൺ ഇവിയുടെയും ലോഞ്ചിന് പിന്നാലെ, ടാറ്റ മോട്ടോർസ് ഇന്ന് ഇന്ത്യൻ വിപണിയിൽ കാര്യമായ പരിഷ്‌കരണങ്ങളോടെ 2023 ഹാരിയർ അവതരിപ്പിച്ചിരിക്കുകയാണ്. 15.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ടോപ്പ് സ്പെക്ക് മോഡലിന് 24.49 ലക്ഷം രൂപ വരെ വില ഉയരുന്നു.

നിലവിലുള്ള മോഡലിന്റെ വിലകൾ ബേസ് മോഡലിന് 15.20 ലക്ഷത്തിൽ തുടങ്ങി ടോപ്പ് എൻഡ് മോഡലിന് 24.27 ലക്ഷം രൂപ വരെയാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ നാമമാത്രമായ വില വർധനയോടെ അകത്തും പുറത്തും വളരെ കാര്യമായ അപ്പ്ഡേറ്റുകളാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത് എന്ന് നിസംശയം പറയാം.

2023 ടാറ്റ ഹാരിയറിന്റെ വിലകൾ ഇതാ

അതോടൊപ്പം മറ്റൊരു സുപ്രധാന വാർത്ത എന്നത് ഗ്ലോബൽ NCAP സേഫ്റ്റി റേറ്റിംഗിൽ ഫൈവ് സ്റ്റാർ റേറ്റിംഗും എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. ഇത് ടാറ്റയുടെ സുരക്ഷാ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടെയാണ്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹാരിയറിനൊപ്പം അതിന്റെ മൂന്ന്-വരി മോഡലായ സഫാരിയുടെ ഫെയ്‌സ്‌ലിഫ്റ്റും ടാറ്റ പുറത്തിറക്കിയിട്ടുണ്ട്.

പെർഫോമെൻസിന്റെ കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ, പരിഷ്കരിച്ച 2023 ടാറ്റ ഹാരിയർ പരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ക്രിയോടെക് ഡീസൽ എഞ്ചിനുമായി വരുന്നു. എഞ്ചിൻ പരമാവധി 170 PS പവർ ഔട്ട്പുട്ടും 350 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു. പവർട്രെയിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, അതേസമയം പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ട്രാൻസ്മിഷനിൽ ഒരു ഓപ്ഷനായി വരുന്നു.

2023 ടാറ്റ ഹാരിയറിന്റെ വിലകൾ ഇതാ

പുതുക്കിയ നെക്സോണിന് സമാനമായ രീതിയിൽ, സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് പുതിയ ഹാരിയറിനെ ടാറ്റ വിൽപ്പനയ്ക്ക് എത്തിക്കുന്നത്, കൂടാതെ ഒന്നിലധികം ഓപ്‌ഷണൽ പാക്കേജുകളും ഇതിലുണ്ട്. ഹാരിയറിന്റെ അഡ്വഞ്ചർ+ വേരിയന്റ് മുതൽ മാത്രമേ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭ്യമാകൂ.

എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, എൽഇഡി ഡിആർഎല്ലുകൾ, 17 ഇഞ്ച് അലോയി വീലുകൾ, ആറ് എയർബാഗുകൾ, TPMS, ESP, ABS + EBD, എല്ലാ സീറ്റുകളിലും റിമൈൻഡറുകളുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് സ്മാർട്ട് (O) വേരിയന്റ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

2023 ടാറ്റ ഹാരിയറിന്റെ വിലകൾ ഇതാ

ടാറ്റ ഹാരിയർ പ്യുവർ (O) വേരിയന്റ് വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ആറ് സ്പീക്കർ ഓഡിയോ, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയവയ്‌ക്കൊപ്പം ലഭ്യമാണ്. പഴയ മോഡലിനെ അപേക്ഷിച്ച് സുഖം, സൗകര്യം, സുരക്ഷ, എന്റർടെയിൻമെന്റ് എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും വാഹനത്തിന് ലഭിക്കുന്നു.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 12.3 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എസി, വെന്റിലേറ്റഡ് ഫംഗ്ഷനുള്ള പവർഡ് ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി, വെൽക്കം ഫംഗ്‌ഷൻ എന്നിവ 2023 പതിപ്പിൽ വരുന്നു.

2023 ടാറ്റ ഹാരിയറിന്റെ വിലകൾ ഇതാ

കൂടാതെ വെന്റിലേഷനോടുകൂടിയ പവർഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ്, മുന്നിലും പിന്നിലും ആനിമേറ്റഡ് എൽഇഡി DRL-കൾ, ഒമ്പത് സ്പീക്കർ JBL ഓഡിയോ, ഏഴ് എയർബാഗുകൾ (ഫിയർലെസ്+ ട്രിമ്മിൽ), ADAS, ജെസ്റ്റർ കൺട്രോൾഡ് പവർഡ് ലിഫ്റ്റ്ഗേറ്റ്, എമർജൻസി, ബ്രേക്ക്‌ഡൗൺ കോൾ അസിസ്റ്റ് എന്നിവയാണ് ചില പുതിയ ഹൈലൈറ്റുകൾ.

ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, EBD -യുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, റോൾഓവർ മിറ്റിഗേഷൻ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ആഫ്റ്റർ-ഇംപാക്റ്റ് ബ്രേക്കിംഗ്, പാനിക് ബ്രേക്ക് അലേർട്ട്, പെരിമെട്രിക് അലാറം സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് സേഫ്റ്റി ഫീച്ചറുകൾ.

2023 ടാറ്റ ഹാരിയറിന്റെ വിലകൾ ഇതാ

അഡ്വഞ്ചർ+, ഫിയർലെസ്, ഫിയർലെസ്+ എന്നീ ട്രിമ്മുകളിൽ ഡാർക്ക് എഡിഷനും സ്വന്തമാക്കാം. ഇതിൽ ഡാർക്ക് വിഷ്വൽ അപ്‌ഡേറ്റുകളും ഇന്റീരിയർ മാറ്റങ്ങളും സഹിതം 19 ഇഞ്ച് അലോയി വീലുകളും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു. ഇന്റീരിയറിന് ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും അപ്‌ഡേറ്റുകൾ ലഭിച്ചു, അതോടൊപ്പം ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും പ്രധാന അപ്പ്ഡേറ്റുകളിൽ ഒന്നാണ്.

കൂടാതെ എസിക്കുള്ള കപ്പാസിറ്റീവ് കൺട്രോളുകൾ, കൂടുതൽ പ്രീമിയം സർഫസ് മെറ്റീരിയലുകളുടെ ഉപയോഗം എന്നിവ വാഹനത്തിന്റെ മൊത്തത്തിലുള്ള ആകർഷണം വർധിപ്പിക്കുന്നു. പരിഷ്കരിച്ച സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് ബാർ, പുതിയ ബമ്പർ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ കളർ സ്‌കീമുകൾ എന്നിവയ്‌ക്കൊപ്പം പുതിയ ഫ്രണ്ട് ഫാസിയ, ഹാരിയർ ഇവി കൺസെപ്‌റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാര്യമായി പുനർരൂപകൽപ്പന ചെയ്‌ത എക്സ്റ്റീരിയർ മികവ് വർധിപ്പിക്കുന്നു.

More from DriveSpark

Article Published On: Tuesday, October 17, 2023, 13:54 [IST]
English summary
2023 tata harrier launched at rs 15 49 in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X