മാരുതി അല്ല ഏത് കൊമ്പന്‍ വന്നാലും നെക്‌സോണ്‍ ഇവി ഇവിടെ തന്നെ കാണും; വീഡിയോ റിവ്യൂ കാണാം

ഐസിഇ സഹോദരങ്ങള്‍ക്കൊപ്പം 2023 ടാറ്റ നെക്സോണ്‍ ഇവിയും സെപ്റ്റംബര്‍ 14-ന് പുറത്തിറങ്ങാന്‍ പോകുകയാണ്. 2023 ടാറ്റ നെക്‌സോണ്‍ ഇവി ശരിയായ പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമായിട്ടുണ്ട്. രൂപമാറ്റങ്ങള്‍ അടക്കം കാര്യമായ പരിഷ്‌കാരങ്ങളുമായാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാർ വിപണിയില്‍ എത്താന്‍ പോകുന്നത്.

ഐസിഇ സഹോദരനെ പോലെ ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് നെക്സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റിന്റെയും ഡിസൈന്‍ കടംകൊണ്ടത്. നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്ക് ഒരു സ്പ്ലിറ്റ് സമീപമാണുള്ളത്. ഇവിയുടെ മുന്‍വശത്തെ കണക്റ്റഡ് ഡിസൈനാണ് പെട്രോള്‍, ഇവി മോഡലുകള്‍ തമ്മില്‍ കാഴ്ചയിലുള്ള പ്രധാന വ്യത്യാസം. ഇവയല്ലാതെ പുതിയ നെക്സോണ്‍ ഇവിയില്‍ മറ്റെന്തൊക്കെ മാറ്റങ്ങളാണ ടാറ്റ കൊണ്ടുവന്നതെന്നറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് ടീം അംഗം പ്രൊമീത് ഘോഷ് പൂനെയിലൂടെ ഇവി ഓടിച്ചു. അതിന്റെ വിശേഷങ്ങള്‍ ചുവടെ കാണാം.

പ്രൈം, മാക്‌സ് എന്നിവയ്ക്ക് പകരം ലോംഗ് റേഞ്ച് (LR), മീഡിയം റേഞ്ച് (MR) എന്നിങ്ങനെ നെക്‌സോണ്‍ ഇവിയുടെ വേരിയന്റുകള്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ബാറ്ററി പായ്ക്കുകള്‍ 30kWh (MR), 40.5kWh (LR) എന്നിവയില്‍ മാറ്റമില്ലാതെ തുടരുന്നു. കൂടുതല്‍ കാര്യക്ഷമമായ എയറോഡൈനാമിക് രൂപകല്‍പ്പനയുടെ ഫലമായി റേഞ്ച് കൂടിയിട്ടുണ്ട്. MR വേരിയന്റിന് ഇപ്പോള്‍ 325 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം LR വേരിയന്റ് ഒറ്റചാര്‍ജില്‍ 465 കിലോ വരെ ഓടുമെന്നാണ് അവകാശപ്പെടുന്നത്.

നെക്സോണ്‍ ഇവിയുടെ രണ്ട് വേരിയന്റുകള്‍ക്കും 12 കിലോമീറ്ററാണ് റേഞ്ച് വര്‍ധിച്ചത്. ഞങ്ങളുടെ ടാറ്റ നെക്സോണ്‍ ഇവിയെ കുറിച്ചുള്ള റിവ്യൂവിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സിലൂടെ പങ്കുവെക്കുമല്ലോ. കമന്റിനൊപ്പം വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും മറക്കല്ലേ. ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും അവലോകനങ്ങളും അറിയാനായി യൂട്യൂബില്‍ ഡ്രൈവ്‌സ്പാര്‍ക്ക് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

2023 tata nexon ev

More from DriveSpark

Article Published On: Tuesday, September 12, 2023, 18:19 [IST]
English summary
2023 tata nexon ev video review updates and changes explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X