ലുക്കിൽ മാത്രമല്ല ഫീച്ചറുകളിലും ബ്രെസയ്ക്കിട്ട് മുട്ടൻ പണി, പുത്തൻ നെക്സോണിന്റെ വീഡിയോയും ഹിറ്റ്

പുതിയ നെക്‌സോണിന്റെ അവതരണത്തോടെ, ടാറ്റ മോട്ടോർസ് തങ്ങളുടെ അഗാധമായ പുതിയ ഡിസൈൻ ശൈലി വ്യക്തമായി പ്രദർശിപ്പിച്ചിരിക്കുകയാണ്. ഏസ്തെറ്റിക്സ്/ സൗന്ദര്യശാസ്ത്രം, സവിശേഷതകൾ, സാങ്കേതികവിദ്യ, പ്രീമിയം അപ്പീൽ എന്നിവയുടെ അടിസ്ഥാനത്തിൽ സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിൽ പുതിയ 2023 ടാറ്റ നെക്‌സോണിന് ഒരു തുറുപ്പുചീട്ട് അല്ലെങ്കിൽ മേൽക്കൈ ഉണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. വാഹനത്തിന്റെ പല ഫീച്ചറുകളും വ്യക്തമാക്കുന്ന ഒരു പുതിയ വീഡിയോ ബ്രോഷറും കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

വലുപ്പമോ ക്ലാസോ പരിഗണിക്കാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് നെക്‌സോൺ എന്ന് നമുക്ക് നിസംശയം പറയാം. എന്നാൽ നിലവിൽ ഒരു സേഫായ സ്ഥാനത്തു ഒതുങ്ങി നിൽക്കുന്നതിനു പകരം ടാറ്റ മോട്ടോർസ് തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. തങ്ങളുടെ ജനപ്രിയ എസ്‌യുവികളുടെ പുതിയ നിരയ്ക്കൊപ്പം, ഗുണനിലവാരം/ ക്വാളിറ്റി, അപ്പീൽ, പെർസൊണലൈസേഷൻ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ടാറ്റ മുൻനിരയിൽ മുന്നേറുകയാണ്.

2023 Tata Nexon

അതോടൊപ്പം കൂടുതൽ സാങ്കേതിക മികവുകളും നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളിലേക്ക് എത്തിക്കുകയാണ്. തൽഫലമായി, പഴയ ലെറ്ററിംഗ് അടിസ്ഥാനമാക്കിയുള്ള ട്രിം ലെവലുകൾ/ വേരിയന്റുകൾ ഒഴിവാക്കി പുതിയ ട്രിം ലെവലുകളുമായി 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് നമുക്ക് ലഭിക്കും. സ്‌മാർട്ട്, പ്യൂവർ, ക്രിയേറ്റീവ്, ഫിയർലെസ് എന്നിവയാണ് പുതിയ കോർ ട്രിം ലെവലുകൾ. ഈ രീതിയിൽ, ടാറ്റ മോട്ടോർസ് പ്രീമിയം പ്രൊഡക്ട് പൊസിഷണിംഗിന്റെ ഒരു പുതിയ തലം തന്നെ തുറക്കുന്നു.

നെക്‌സോൺ ബ്രോഷറിൽ, ടാറ്റ മോട്ടോർസ് പുതിയ ടാറ്റ നെക്‌സോണിനൊപ്പം വരുന്ന വിവിധ പുതിയ ഫീച്ചറുകൾ പ്രദർശിപ്പിക്കുന്നു. മുഴുവൻ ഫീച്ചർ ലിസ്റ്റിന്റെയും വിവരണത്തേക്കാൾ വീഡിയോ കൂടുതൽ വിഷ്വൽ ട്രീറ്റാണ് എന്നു പറയാം. എന്നാൽ ഏതെല്ലാം എന്താണ് എന്നതിന്റെ ഒരു സാരാംശം അത് നൽകുന്നു. കോർ ട്രിം ലെവലിൽ നിന്ന് അഡീഷണൽ വേരിയന്റുകളിൽ വരുന്ന വ്യത്യാസങ്ങൾ ടാറ്റ കാണിച്ചിട്ടില്ല. കൂടാതെ, പവർട്രെയിൻ തിരിച്ചുള്ള വേരിയന്റ് ലിസ്റ്റിംഗും വ്യക്തമല്ല.

2023 Tata Nexon

നെക്‌സോൺ സ്‌മാർട്ടാണ് പ്രധാന ബേസ് മോഡൽ, ഭൂരിഭാഗം ഉപഭോക്താക്കൾക്കും വളരെ സെൻസിബിളായ ഒരു പർച്ചേസാണിത്. പുതിയ നെക്‌സോണിന് വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഡ്രൈവ് മോഡുകൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സിറ്റി, ഇക്കോ, സ്‌പോർട്ട് എന്നിവയാണ് ഈ ഡ്രൈവ് മോഡുകൾ. പവർട്രെയിനുകളുടെ കാര്യത്തിൽ, ടാറ്റ സ്മാർട്ട് ട്രിമ്മിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു.

ഇൻഫോടെയിൻമെന്റ് സിസ്റ്റം ബേസ് മോഡലിൽ ഇല്ല, നിലവിലെ നെക്‌സോൺ, ടിയാഗോ, ടിഗോർ എന്നിവയിൽ കാണുന്നത് പോലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വളരെ ബേസിക്കായ പൂർണ്ണമായ ഡിജിറ്റൽ യൂണിറ്റാണ് എന്നും കാണാം. മാനുവൽ എസി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എൽഇഡി DRL, എൽഇഡി ടെയിൽ ലൈറ്റുകൾ, ഹാലജൻ റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, വീൽ കവറുകളില്ലാത്ത സ്റ്റീൽ വീലുകൾ, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ എന്നിവയും ശ്രദ്ധേയമായ ഘടകങ്ങളാണ്.

2023 Tata Nexon

പുതിയ നെക്‌സോൺ പ്യുവർ വേരിയന്റ് ആറ് എയർബാഗുകൾ, നിലവിലെ നെക്‌സോണിന് സമാനമായ 7.0 ഇഞ്ച് ഹർമാൻ ബ്രാൻഡഡ് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വീൽ കവറുകൾ, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, റിയർ എസി വെന്റുകൾ, ഫ്രണ്ട് ആംറെസ്റ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

നെക്‌സോൺ ക്രിയേറ്റീവ് വേരിയന്റ് ലിസ്റ്റിലേക്ക് അല്പം എക്സ്ട്ര കൊണ്ടുവരുന്നു. കൂടുതൽ ഫീച്ചറുകൾ, കൂടുതൽ സാങ്കേതികത, കൂടുതൽ അപ്പീൽ. ഈ വേരിയൻറ് മുതൽ, 16 ഇഞ്ച് അലോയി വീലുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്ടിവിറ്റിയോടുകൂടിയ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ലോവർ ഡാഷ്‌ബോർഡിൽ ലെതറെറ്റ് ക്ലാഡിംഗ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ക്രൂയിസ് കൺട്രോൾ, സീക്വൻഷ്യൽ എൽഇഡി ഇൻഡിക്കേറ്ററുകൾ എന്നിവയാണ് ഇതിൽ എടുത്തു പറയേണ്ടവ.

2023 Tata Nexon

അടുത്തതായി ഫീച്ചറുകളുടെ കൂമ്പാരമായ ടോപ്പ് സ്പെക്ക് നെക്സോൺ ഫിയർലേസ് ട്രിമ്മാണ്. LED ഹെഡ്‌ലൈറ്റുകൾ, കണക്‌റ്റഡ് LED ടെയിൽ ലൈറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പ്രീമിയം ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഫുൾ ഡിജിറ്റലും അതോടൊപ്പം കോൺഫിഗർ ചെയ്യാവുന്നതുമായ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, ഓട്ടോ ഡിമ്മിംഗ് IRVM -കൾ, അഡ്വാൻസ്ഡ് എയർ പ്യൂരിഫയർ, പാഡിൽ ഷിഫ്റ്ററുകൾ, ഏഴ് സ്പീഡ് DCT ഓപ്ഷനുകൾ, സബ്‌വൂഫുകളുള്ള ഒമ്പത് സ്പീക്കർ ഹർമാൻ മ്യൂസിക് സിസ്റ്റം തുടങ്ങിയവത് ഇത് പായ്ക്ക് ചെയ്യുന്നു.

ഈ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിനും ബാധകമായേക്കാം. ICE നെക്സോൺ, നെക്സോൺ ഇവി എന്നിവയുടെ കൃത്യമായ വേരിയൻറ് തിരിച്ചുള്ള വിലകൾ സെപ്റ്റംബർ 14 -ന് ടാറ്റ മോട്ടോർസ് പ്രഖ്യാപിക്കും. വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ എതിരാളികളായ മോഡലുകൾക്ക് കാര്യമായ ഭീഷണി തന്നെയാണ് ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.

Article Published On: Monday, September 4, 2023, 13:31 [IST]
English summary
2023 tata nexon facelift variants and feature list explained in video brochure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X