എക്‌സ്ട്രീം മേക്കോവറുമായി ടാറ്റ സഫാരി; വീഡിയോ റിവ്യൂ കാണാം

ഏതാനും ദിവസം മുമ്പാണ് ടാറ്റ മോട്ടോർസ് മുന്‍നിര മോഡലായ ടാറ്റ സഫാരിയുടെ അപ്‌ഡേറ്റഡ് പതിപ്പിന്റെ മൂടുപടമഴിച്ചത്. ടീസറുകൾ പുറത്തുവിട്ട് ഹൈപ്പ് ഉയർത്തിയ ശേഷം എസ്‌യുവിയുടെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. വിപണിയില്‍ എത്തിയ ശേഷം ഇതാദ്യമായി വമ്പന്‍ ഡിസൈന്‍ പരിഷ്‌കാരങ്ങളോടെ എത്തുന്ന സഫാരി എസ്‌യുവി 25000 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്.

വിപണിയിലെത്തി രണ്ടര വര്‍ഷത്തിലേറെയാകുന്ന ഈ വേളയില്‍ ടാറ്റ സഫാരി സഹോദരനായ ഹാരിയറിനൊപ്പമാണ് ഇപ്പോള്‍ വമ്പന്‍ മോക്കോവറിന് വിധേയമായിരിക്കുന്നത്. 2023 ടാറ്റ സഫാരിയില്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ വലിയ ഫാമിലി കാര്‍ തേടുന്നവരെ തൃപ്തിപ്പെടുത്തുമോ എന്നറിയാന്‍ വാഹനം ഞങ്ങള്‍ പൂണെയില്‍ വെച്ച് ഓടിച്ച് നോക്കി. അതിന്റെ റിവ്യൂ വിശേഷങ്ങള്‍ അറിയാൻ താഴെ കാണുന്ന വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലോഞ്ചിന് മുന്നോടിയായി ആവേശത്തിരയിളക്കാനായി ടാറ്റ സഫാരിയുടെ ടീസറുകള്‍ പുറത്തുവിട്ടിരുന്നു. സ്മാര്‍ട്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് ടാറ്റ സഫാരി ഓഫര്‍ ചെയ്യുന്നത്. ഡിസൈന്‍, ഫീച്ചര്‍ വിഭാഗങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് സഫാരി വിധേയമായിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവി പുതിയമുഖത്തോടെ ആയിരിക്കും എത്തുക.

മെക്കാനിക്കല്‍ വശങ്ങളുടെ കാര്യത്തില്‍ 2023 ടാറ്റ സഫാരി അതിന്റെ മുന്‍ഗാമിയെ പിന്തുടരുന്നു. 2.0-ലിറ്റര്‍ ക്രിയോടെക്, ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും 7 സീറ്റര്‍ എസ്‌യുവിക്ക് തുടിപ്പേകും. ഡീസല്‍ എഞ്ചിന്‍ ഇപ്പോഴും 3,750 rpm-ല്‍ 168 bhp പവറും 1,750-2,500 rpm-ന് ഇടയില്‍ 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

2023 tata safari

More from DriveSpark

Article Published On: Sunday, October 15, 2023, 16:23 [IST]
English summary
2023 tata safari facelift video review updates and changes explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X