പുത്തൻ പരസ്യവീഡിയോ കാണിച്ച് ആളെക്കൂട്ടാൻ ടാറ്റ; വീഡിയോ കാണാം

ഉത്സവ സീസണിന് മുൻപ് ടാറ്റ അവതരിപ്പിച്ച രണ്ട് പുലിക്കുട്ടികളാണ് സഫാരിയും ഹാരിയറുമാണ്. ഉത്സവത്തിൻ്റെ ആരവവും ബഹളവും എല്ലാം ഒഴിഞ്ഞു. അത് കൊണ്ട് തന്നെ ഇനിയൊരു പരസ്യവീഡിയോ പുറത്തിറക്കാതെ വിപണി പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഓഫ്-റോഡ് ഭൂപ്രദേശങ്ങളിൽ എസ്‌യുവിയുടെ കഴിവുകൾ എടുത്തു കാണിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

മുഴുവൻ എൽഇഡി ലൈറ്റിംഗ്, മുന്നിലും പിന്നിലും ഡൈനാമിക് എൽഇഡി ലൈറ്റുകൾ, പുതിയ സെഗ്‌മെന്റ്-മികച്ച 19 ഇഞ്ച് അലോയ് വീലുകൾ, സൂക്ഷ്മമായ ബാഹ്യ ഡിസൈനിലുളള മാറ്റങ്ങൾ എന്നിവയുൾപ്പെടെ പുതിയ സഫാരിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ വീഡിയോയിൽ കാണാൻ സാധിക്കും. ആംബിയന്റ് ലൈറ്റിംഗ്, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ പോലെ എസ്‌യുവിയിൽ ചേർത്ത പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്.

2023 Tata Safari New TVC Launched

സ്മാർട്ട് (O), പ്യുവർ (O), അഡ്വഞ്ചർ, അഡ്വഞ്ചർ+, അഡ്വഞ്ചർ+ A, അക്കംപ്ലിഷ്ഡ് & അക്കംപ്ലിഷ്ഡ്+ എന്നീ വേരിയന്റുകളിൽ എസ്‌യുവി ഇത്തവണ ലഭ്യമാണ്. വിലയോടൊപ്പം മറ്റൊരു പ്രധാന അപ്പ്ഡേറ്റ് എന്തെന്നാൽ, ഗ്ലോബൽ NCAP ടെസ്റ്റിൽ ഫൈവ് സ്റ്റാർ ക്രാഷ് സേഫ്റ്റി റേറ്റിംഗും 2023 സഫാരി കരസ്ഥമാക്കിയിരിക്കുന്നു. എഞ്ചിന്റെയും പവർട്രെയിന്റെയും കാര്യത്തിൽ അപ്‌ഡേറ്റുകളൊന്നും ഇല്ലാതെ, നമുക്ക് ഏവർക്കും സുപരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

ഈ യൂണിറ്റ് പരമാവധി 170 PS പവർ ഔട്ട്‌പുട്ടും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു. ഓട്ടോമാറ്റിക് പതിപ്പ് അഡ്വഞ്ചർ+ ലും അതിനു മുകളിലുള്ള ട്രിമ്മുകളിലും മാത്രമേ ലഭ്യമാവൂ. ഇനി കളർ ഓപ്ഷനുകളുടെ കാര്യത്തിൽ, സ്‌മാർട്ട് (O), പ്യുവർ (O) എന്നിവയ്ക്ക് സ്റ്റെല്ലാർ ഫ്രോസ്റ്റ്, ലൂണാർ സ്ലേറ്റ് ഷേഡുകൾ മാത്രമേ ലഭിക്കൂ.

2023 Tata Safari New TVC Launched

അതേസമയം, അഡ്വഞ്ചർ ഗ്രേഡ്- സൂപ്പർനോവ കോപ്പർ, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സ്റ്റാർഡസ്റ്റ് ആഷ്, ഗാലക്‌റ്റിക് സഫയർ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭിക്കും. കോസ്മിക് ഗോൾഡ്, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സ്റ്റാർഡസ്റ്റ് ആഷ്, ഗാലക്‌റ്റിക് സഫയർ തുടങ്ങിയ ഷെയ്ഡുകളിൽ ടോപ്പ് ഓഫ് ദി ലൈൻ അക്‌പ്ലിഷ്ഡ് വിൽപ്പനയ്ക്ക് എത്തുന്നു. ബേസ് മോഡൽ ഡീസൽ മാനുവൽ പോലും പ്രീമിയം സവിശേഷതകളാലും നൂതന സാങ്കേതികവിദ്യകളാലും നിറഞ്ഞിരിക്കുന്നു.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, DRL-കൾ, 17 ഇഞ്ച് അലോയി വീലുകൾ, ആറ് എയർബാഗുകൾ, TPMS, ടിൽറ്റ് & ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, ഇല്യുമിനേറ്റഡ് ലോഗോ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ESP, HDC, എന്നിവയാണ് 2023 സഫാരിയുടെ ഹൈലൈറ്റുകളിൽ ചിലത്.

2023 Tata Safari New TVC Launched

ട്രാക്ഷൻ കൺട്രോൾ (TC), റോൾ ഓവർ മിറ്റിഗേഷൻ (ROM), കോർണർ സ്റ്റെബിലിറ്റി കൺട്രോൾ (CSC), ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ആഫ്റ്റർ ഇംപാക്ട് ബ്രേക്കിംഗ്, രണ്ടാം നിര 60:40 സ്പ്ലിറ്റ് സീറ്റുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിര എസി വെന്റുകൾ, ഫാബ്രിക് സീറ്റുകൾ, 50:50 സ്പ്ലിറ്റുള്ള ലാസ്റ്റ് റോ സീറ്റുകൾ, ബോസ് മോഡ്, യുഎസ്ബി ടൈപ്പ് -A, ടൈപ്പ് -C പോർട്ടുകൾ മുതലായവയും വാഹനത്തിന് ലഭിക്കുന്നു.

അഡ്വഞ്ചർ+, അക്കംപ്ലിഷ്ഡ് & അക്കംപ്ലിഷ്ഡ്+ എന്നീ വകഭേദങ്ങളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. എയ്‌റോ ഇൻസേർട്ടുകളോട് കൂടിയ 19 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, ഒബെറോൺ ബ്ലാക്ക് എക്‌സ്റ്റീരിയർ ഫിനിഷ്, ഡാർക്ക് എഡിഷൻ ബാഡ്‌ജിംഗ്, ബ്ലാക്ക് തീമിൽ സജ്ജമാക്കിയിരിക്കുന്ന ഇന്റീരിയർ ബിറ്റുകൾ എന്നിവ ഇതിലുണ്ട്.

19 -ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഏഴ് എയർബാഗുകൾ, മെമ്മറിയും വെൽക്കം ഫംഗ്‌ഷനുമുള്ള ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ജെസ്റ്റർ കൺട്രോൾഡ് പവർഡ് ടെയിൽഗേറ്റ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റഡ് ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ടോപ്പ് എൻഡ് ട്രിമ്മുകളുടെ സവിശേഷതകൾ.

മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും ക്യാബിന് ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്. ഇല്യുമിനേറ്റഡ് ലോഗോയുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീൽ, ടച്ച് ബേസ്ഡ് HVAC കൺട്രോളുകൾ, കൂടുതൽ അപ്പ്മാർക്കറ്റ് സർഫസ് ട്രിമ്മുകൾ, പുതിയ അപ്‌ഹോൾസ്റ്ററി എന്നിവ വാഹനത്തിന്റെ പ്രീമിയം ക്യാരക്ടർ കൂടുതൽ മെച്ചപ്പെടുത്തുന്നു. പുറത്ത്, ഒരു നവോന്മേഷം പകരുന്ന ഡിസൈനിനെ ഹാരിയർ ഇവി കൺസെപ്റ്റ് വളരെയധികം സ്വാധീക്കുന്നതായും മനസിലാക്കാം.

More from DriveSpark

Article Published On: Friday, November 17, 2023, 20:35 [IST]
English summary
2023 tata safari new tvc released details inside video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X