പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില വിവരങ്ങള്‍ പുറത്ത്; ഹൈക്രോസിനേക്കാള്‍ വില കൂടും

പുതിയ ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്തിയതോടെ മുന്‍ഗാമിയായ ഇന്നോവ ക്രിസ്റ്റയെ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് ഏവരും നിനച്ചിരുന്നത്. എന്നാല്‍ പിന്തുടര്‍ന്ന് വന്ന രീതികളില്‍ നിന്ന് മാറി നടന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഇന്നോവ ക്രിസ്റ്റ ഡീസല്‍ തുടര്‍ന്നും വിപണിയിലുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

അരലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി എംപിവി ബുക്ക് ചെയ്യാനും അവസരം നല്‍കി. ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ വില വിവരങ്ങള്‍ പുറത്തായി. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിച്ച് ക്രിസ്റ്റ ഇന്നോവ പുറത്തിറക്കാന്‍ സാധ്യതയില്ലെന്ന തരത്തിലുള്ള കിംവദന്തികള്‍ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ എംപിവി വിപണിയില്‍ എത്തുന്നത്. 19.13 ലക്ഷം രൂപ മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ ബേസ 'G' വേരിയന്റിന്റെ വില ആരംഭിക്കുന്നത്.

പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില വിവരങ്ങള്‍ പുറത്ത്; ഹൈക്രോസിനേക്കാള്‍ വില കൂടും

കഴിഞ്ഞ വര്‍ഷം ഇന്നോവ ക്രിസ്റ്റയുടെ നിര്‍മാണം നിര്‍ത്തിയപ്പോള്‍ ഉണ്ടായിരുന്ന അതേ വിലയിലാണ് വേരിയന്റ് ഇപ്പോള്‍ ലഭ്യമാകുക. എന്നാല്‍ ഇന്നോവ ഹൈക്രോസിനേക്കാള്‍ വില കൂടുതലാണ്. 18.55 ലക്ഷം രൂപ മുതലാണ് ഹൈക്രോസിന്റെ വില ആരംഭിക്കുന്നത്. പുതിയ ടൊയോട്ട ഇന്നോവ ക്രിസ്്റ്റയുടെ G, GX വേരിയന്റുകളുടെ 7 സീറ്റര്‍, 8 സീറ്റര്‍ ലേഔട്ടുകളുടെ വിലയാണ് ഡീലര്‍ഷിപ്പുകള്‍ വെളിപ്പെടുത്തിയത്.

അതേസമയം VX, ടോപ്പ് എന്‍ഡ് ZX വേരിയന്റുകളുടെ വിലകള്‍ വൈകാതെ അറിയാന്‍ സാധിക്കും. 2023 ഇന്നോവ ക്രിസ്റ്റയുടെ ബേസ് വേരിയന്റിന് 19.13 ലക്ഷം രൂപ മുതലാണ് വില. അതേസമയം GX വേരിയന്റിന് 19.99 ലക്ഷം രൂപ മുതലാണ് വില. ഇത് രണ്ടും 7 സീറ്റര്‍ ഓപ്ഷനുകളുടെ വിലയാണ്. ഈ ഈ രണ്ട് വേരിയന്റുകളുടെയും 8 സീറ്റര്‍ ഓപ്ഷനുകള്‍ക്ക് 5,000 രൂപയാണ് വില വ്യത്യാസമുള്ളത്.

പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില വിവരങ്ങള്‍ പുറത്ത്; ഹൈക്രോസിനേക്കാള്‍ വില കൂടും

വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സൂപ്പര്‍വൈറ്റ്, സില്‍വര്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക്, അവന്റ്-ഗാര്‍ഡ് ബ്രോണ്‍സ് എന്നീ നിറങ്ങളില്‍ പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ സാധിക്കും. പുതിയ ഇന്നോവ ക്രിസ്റ്റ പെട്രോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. ഒപ്പം തന്നെ പുതിയ ക്രിസ്റ്റയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നില്ല. ഡീസല്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

ഡിമാന്‍ഡ് കാരണം ജാപ്പനീസ് ഓട്ടോ ഭീമന്‍മാര്‍ വിപണിയില്‍ നിലനിര്‍ത്തിയ ഇന്നോവ ക്രിസ്്റ്റക്ക് ചെറിയ രീതിയിലുള്ള നവീകരണങ്ങള്‍ അവര്‍ വരുത്തിയിട്ടുണ്ട്. അപ്ഡേറ്റ് പുതിയ ഗ്രില്‍, 'L' ആകൃതിയിലുള്ള ക്രോം സറൗണ്ടുകളുള്ള സ്പോര്‍ട്ടിയര്‍ ബമ്പര്‍, അപ്ഡേറ്റ് ചെയ്ത എയര്‍ ഇന്‍ലെറ്റ് എന്നിവയിലൂടെ മുന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അലോയ് വീലുകള്‍ നിലനിര്‍ത്തിയപ്പോള്‍ മറ്റ് മാറ്റങ്ങളൊന്നും എക്‌സ്റ്റീരിയറില്‍ കാണാന്‍ സാധിക്കില്ല.

ഫീച്ചറുകളുടെ കാര്യമെടുത്താല്‍ പഴയ ക്രിസ്റ്റയിലുണ്ടായിരുന്ന മിക്ക കാര്യങ്ങളും പുതിയ വാഹനത്തിലും കാണാന്‍ സാധിക്കും. സേഫ്റ്റി സവിശേഷതകള്‍ എടുത്താല്‍ 7 എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, EBD, ABS, ബ്രേക്ക് അസിസ്റ്റ്, 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ജനപ്രിയന്‍ എത്തുക.

8-വേ പവര്‍ അഡ്ജസ്റ്റബ്ള്‍ സീറ്റ്, കീലെസ് എന്‍ട്രി, ക്ലൈമറ്റ് കണ്‍ട്രോള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ സൗകര്യങ്ങളും ഉണ്ടാകും. മുമ്പത്തെ പോലെ തന്നെ രണ്ടാം നിര സീറ്റുകള്‍ക്കാണ് ഇൗ മോഡലിലും പ്രത്യേകത. ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള റിയര്‍ എസി വെന്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സീറ്റ് ബാക്ക് ട്രേ, ലെതര്‍ സീറ്റുകള്‍ എന്നിവയാണ് രണ്ടാം നിര സീറ്റുകള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍.

ഇന്നോവ ക്രിസ്റ്റയുടെ എഞ്ചിന്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ 2.7 ലിറ്റര്‍ എഞ്ചിന്‍ ഇതിന് നഷ്ടമാകുന്നു. 2.4 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ മാത്രമാണ് ഇതിന് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് ഇണ ചേര്‍ത്തിരിക്കുന്നത്. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നഷ്ടമായിരിക്കുന്നുവെന്ന കാര്യവും എടുത്തു പറയണം. ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ എഞ്ചിന്‍ 148 bhp പവറും 360 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഇന്നോവ ക്രിസ്റ്റയും പുതിയ പോരാളിയായ ഇന്നോവ ഹൈക്രോസും നേരിട്ട് മുട്ടുമ്പോള്‍ ആരായിരിക്കും മികച്ച് നില്‍ക്കുകയെന്ന് അറിയാന്‍ വാഹന പ്രേമികള്‍ക്ക് കൗതുകമുണ്ടാകും. പുതുമയും ആധുനികതയും സമന്വയിച്ചെത്തുന്ന ഹൈക്രോസിന് മുന്‍ഗാമിയെ വീഴ്ത്താനാകുമോ?. അതോ വില്‍പ്പനയുടെ കാര്യത്തില്‍ ക്രിസ്റ്റ ഹൈക്രോസിനെ പിന്തള്ളുമോ?. കാണാനിരിക്കുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ. നമുക്ക് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Tuesday, March 14, 2023, 12:47 [IST]
English summary
2023 toyota innova crysta prices out costlier than innova hycross features specification details ins
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X