പാവങ്ങളുടെ റേഞ്ച് റോവറായി ഹ്യുണ്ടായി സാന്റാ ഫെ; എക്‌സ്റ്ററിന്റെ വല്ല്യേട്ടന്‍ വരുന്നു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ കമ്പനി പുറത്തിറക്കിയ ആദ്യ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളാണ് സാന്റാ ഫെ. ന്യു മെക്‌സിക്കോയിലെ സാന്റാ ഫെ നഗരത്തില്‍ നിന്നാണ് കാറിന് ഈ പേര് ലഭിച്ചത്. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എസ്‌യുവികള്‍ക്ക് പ്രചാരമേറുന്ന കാലത്ത് 2000-ത്തില്‍ വിപണയിലെത്തിയ കാര്‍ ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായി മാറി.

ഇപ്പോള്‍ സാന്റാ ഫെ എസ്‌യുവിയുടെ (2024 Hyundai Santa Fe) അഞ്ചാം തലമുറ പതിപ്പ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. അഞ്ചാം തലമുറയിലേക്ക് കടക്കുന്ന എസ്‌യുവിയുടെ ഡിസൈനില്‍ സമൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. 2018-ന് ശേഷം ആദ്യമായാണ് എസ്‌യുവി പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്യുന്നത്. 2017-ലാണ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആഗസ്റ്റില്‍ മാത്രമേ വാഹന നിര്‍മാതാക്കള്‍ വെളിപ്പെടുത്തുകയുള്ളൂ.

2024 hyundai santa fe front

അതുകൊണ്ട് തന്നെ ഹ്യുണ്ടായി സാന്റാ ഫെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് ആയതിനാല്‍ കാര്‍ ഹ്യുണ്ടായി ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സാധ്യതയുണ്ട്. ഏറ്റവും ഫെ്‌ലക്‌സിബിള്‍ ആയ ഫാമിലി കാര്‍ എന്ന അവകാശവാദത്തോടെ ലൈഫ്‌സ്‌റ്റൈല്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ബോക്‌സി ഡിസൈന്‍ സ്വീടരിച്ചാണ് സാന്റാ ഫെ പടക്കളത്തിലിറങ്ങുന്നത്.

പുതിയ സാന്റാ ഫെ എസ്‌യുവിയുടെ ചിത്രങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ ബോക്സി-ബോള്‍ഡ് ലുക്കിലാണ് ഇത് കാണപ്പെടുന്നത്. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈന്‍ പൂര്‍ണമായും പരിഷ്‌കരിച്ചിരിക്കുന്നു. പുതിയ രൂപം ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളില്‍ നിന്ന് സാന്റ ഫെയെ വേറിട്ട് നിര്‍ത്തുന്നുണ്ട്. എസ്‌യുവിയുടെ മുന്നിലും പിന്നിലും 'H' ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങളാണ് വെളിച്ചമേകുക. അടുത്തിടെ പുറത്തിറങ്ങിയ എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിക്ക് സമാനമായാണ് ഇത് കാണപ്പെടുന്നത്.

2024 hyundai santa fe front rear

ചതുരാകൃതിയിലുള്ള രണ്ട് പുതിയ ബമ്പറുകളും ലഭിക്കുന്നു. ക്രീസസുള്ള ഫ്‌ലാറ്റ് ബോണറ്റാണ് കാറിനുള്ളത്. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഹ്യുണ്ടായി സാന്റാ ഫെ ഒരു ഭീമാകാരനായ എസ്‌യുവിയായാണ് കാണപ്പെടുന്നത്. റൂഫ്ലൈന്‍ ഉള്‍ക്കൊള്ളുന്നതിനായി കാറിന്റെ വീല്‍ബേസ് കൂട്ടിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. 21 ഇഞ്ച് വീലുകളാണ് കാറിനുള്ളത്. വലിപ്പം കൂടിയ ടെയില്‍ഗേറ്റില്‍ തിരശ്ചീനമായാണ് ടെയില്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. ടെയില്‍ഗേറ്റിലാണ് 'സാന്റാ ഫെ' എന്ന് എഴുതിയിരിക്കുന്നത്.

കാറില്‍ കാണുന്ന റൂഫ് റെയിലുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യം വ്യക്തമല്ല. ക്യാമ്പിംഗ് പോലുള്ള ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ക്ക് മതിയായ സ്‌പെയ്‌സ് പുതിയ സാന്റാ ഫെ ഒരുക്കുന്നതായി ഹ്യുണ്ടായി അവകാശപ്പെടുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ മടക്കാന്‍ സാധിക്കുന്നതിനാല്‍ അകത്തളത്തില്‍ മതിയായ ഇടം ലഭിക്കുന്നു. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ വയര്‍ലെസ് ചാര്‍ജറുകള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നീ സവിശേഷതകള്‍ കാറില്‍ ഒരുക്കിയതായാണ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2024 hyundai santa fe interior

സോഫ്റ്റ് ടച്ച് വുഡും നാപ്പ ലെതര്‍ സീറ്റുകളും കാറിന് ലഭിക്കുന്നു. ക്ലൈമറ്റ്, റേഡിയോ, ഡ്രൈവ് മോഡ് കണ്‍ട്രോളുകള്‍ക്കായി ഫിസിക്കല്‍ ബട്ടണുകളും ഡയലുകളും നല്‍കിയിട്ടുള്ളതിനാല്‍ ഉപയോഗക്ഷമതയിലും പ്രായോഗികതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. മൊബൈല്‍ ഫോണുകളും ചാര്‍ജ് ചെയ്യുന്നതിനായി USB പോര്‍ട്ടുകളും വയര്‍ലെസ് പാഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്റീരിയറില്‍ ധാരാളം സ്റ്റോറേജ് ക്യൂബികളും കപ്പ് ഹോള്‍ഡറുകളും കാണാം.

സ്വീഡ് ഹെഡ്ലൈനര്‍, കാര്‍ മാറ്റുകള്‍, രണ്ടാമത്തെയും മൂന്നാമത്തെയും വരി സീറ്റ്ബാക്കുകള്‍ എന്നിവ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്രാഷ് പാഡും ഡോര്‍ ട്രിം കവറുകളും പരിസ്ഥിതി സൗഹൃദ ലെതറെറ്റില്‍ നിന്നും നിര്‍മ്മിച്ചിരിക്കുന്നു. സാന്റാ ഫെയുടെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിപണിയെ ആശ്രയിച്ച് ഔട്ട്‌ഗോയിംഗ് മോഡലിന്റെ 2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.6 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ പെട്രോള്‍ ടര്‍ബോ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാകുമെന്നാണ് സൂചന.

2024 hyundai santa fe bootspace

FWD, AWD ഓപ്ഷനുകള്‍ കൂടാതെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്‌തേക്കും. സാന്റാ ഫേ എസ്‌യുവിയുടെ രണ്ട്, മൂന്ന് തലമുറകളായിരുന്നു ഇന്ത്യയില്‍ വില്‍പ്പനക്കുണ്ടായിരുന്നത്. ഏതായാലും അഞ്ചാം തലമുറ പതിപ്പ് ഇന്ത്യയിലെത്തുമോ എന്ന് വൈകാതെ അറിയാം. ട്യൂസണ്‍ ആണ് നിലവില്‍ ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍.

More from DriveSpark

Article Published On: Wednesday, July 19, 2023, 8:30 [IST]
English summary
2024 hyundai santa fe unveiled globally gets boxy and bold look
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X