നെക്സോണിലുണ്ടോ ഇത്രയും ഫീച്ചറുകൾ? 2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

ഇന്ത്യൻ വിപണി വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കിയ ഔദ്യോഗികമായി അനാച്ഛാദനം ചെയ്‌തിരിക്കുകയാണ്. 2024 ജനുവരിയിൽ വാഹനത്തിന്റെ വിലകൾ ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന് മുന്നോടിയായി ഡിസംബർ 20 -ന് അപ്പ്ഡേറ്റ് ചെയ്ത സബ് ഫോർ മീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് കാർ നിർമ്മാതാക്കൾ ആരംഭിക്കും.

ഹുഡിന് കീഴിൽ, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കും. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിനൊപ്പം മാത്രമേ വരൂ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് iMT യൂണിറ്റും ഏഴ് സ്പീഡ് DCT യൂണിറ്റുമായി അവതരിപ്പിക്കും. 1.5 ലിറ്റർ ഡീസൽ മോട്ടോർ ആറ് സ്പീഡ് മാനുവൽ, iMT, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി കണക്ട് ചെയ്തിരിക്കുന്നു.

2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങുന്ന കസ്റ്റമേഴ്സിന് പ്യൂറ്റർ ഒലിവ്, ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, ഇന്റെൻസ് റെഡ് വിത്ത് അറോറ ബ്ലാക്‌ പേൾ, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് അറോറ ബ്ലാക്ക് പേൾ, എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് പെയിന്റ് എന്നിങ്ങനെ മൊത്തം 11 നിറങ്ങളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കിയ വാഗ്ദാനം ചെയ്യുന്നു.

ഇതിനു പുറമേ നിരവധി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളുമായി ഒട്ടനവധി വേരിയന്റുകളും നിർമ്മാതാക്കൾ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയന്റ് ഓപ്ഷനുകളിൽ HTE, HTK, HTK+, HTX, HTX+, GTX+, X-Line എന്നിവ ഉൾപ്പെടുന്നു. മോഡലിന്റെ വേരിയൻറ് തിരിച്ചുള്ള സവിശേഷതകൾ നമുക്ക് വിശദ്ധമായി നോക്കാം.

2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് HTE: ഇതിൽ ആറ് എയർബാഗുകൾ, ABS + EBD, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലർട്ട് സിസ്റ്റം, BAS, ESC, HAC, VSM, ഹൈലൈൻ TPMS, ഹാലജൻ ഹെഡ്‌ലാമ്പുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ, സെമി-ലീതറെറ്റ് സീറ്റുകൾ എന്നിവ ലഭിക്കുന്നു.

അതോടൊപ്പം ഫ്രണ്ട് & റിയർ സ്‌കിഡ് പ്ലേറ്റുകൾ, ടൈഗർ നോസ് ഗ്രില്ല്, സിൽവർ ബ്രേക്ക് കാലിപ്പറുകൾ, ഹാലജൻ ടെയിൽലൈറ്റുകൾ, കണക്റ്റഡ് ടൈപ്പ് റിഫ്‌ളക്ടർ, പോൾ-ടൈപ്പ് ആന്റിന, 4.2 ഇഞ്ച് MID, ടൈപ്പ്-C ചാർജിംഗ് പോർട്ടുകൾ, 12V പവർ ഔട്ട്‌ലെറ്റ്, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, സ്റ്റോറേജ് ഫംഗ്‌ഷനോടുകൂടിയ ഫിക്സഡ് ആംറെസ്റ്റ്, മാനുവൽ എസി, റിയർ എസി വെന്റുകൾ എന്നിവയും വരുന്നു.

2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് HTK: മുകളിൽ സൂചിപ്പിച്ച് HTE ബേസ് വേരിയന്റിന് തൊട്ടു മുകളിലാണ് HTK വേരിയന്റ് വരുന്നത്. ഇതിന് ബേസ് സ്പെക്ക് മോഡലിൽ വരുന്ന എല്ലാം തന്നെ ലഭിക്കുന്നു, അതിനു പുറമേ 16 ഇഞ്ച് ഡ്യുവൽ ടോൺ സ്റ്റൈൽ സ്റ്റീൽ വീലുകൾ, സിൽവർ റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് HTK+: ഇതിനു താഴത്തെ HTK മോഡലിൽ വരുന്നതിനൊപ്പം ഐസ് ക്യൂബ് എൽഇഡി ഫോഗ് ലൈറ്റുകൾ, എൽഇഡി DRL -കൾ, പിൻവശത്ത് എൽഇഡി ലൈറ്റ് ബാർ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ പ്രൊജക്ഷൻ, നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഗൈഡ്ലൈനുകളോടുകൂടിയ റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ ലഭിക്കുന്നു.

2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

കൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ ഡോർ പവർ വിൻഡോകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, റിയർ ഡോർ സൺഷെയ്ഡ് കർട്ടനുകൾ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഡീഫോഗർ, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് കീ, ഇലക്ട്രിക്കലി ഫോൾഡിംഗ് ORVM -കൾ, ഇലക്ട്രിക് സൺറൂഫ് (1.0 iMT -ൽ മാത്രം) തുടങ്ങിയവയും നൽകുന്നു.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് HTX: ഇതിന് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലെതർ റാപ്പ്ഡ് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലെതർ റാപ്പ്ഡ് ഗിയർ നോബും ഡോർ ആംറെസ്റ്റും, ബ്ലാക്ക് & ബീജ് ട്വിൻ ടോൺ ഇന്റീരിയർ (1.0 iMT, 1.5 ഡീസൽ MT), ബ്രൗൺ ഇൻസെർട്ടുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയറുകൾ (1.0 DCT, 1.5 ഡീസൽ iMT/AT), ബ്ലാക്ക്, ബ്രൗൺ നിറത്തിലുള്ള ലെതറെറ്റ് സീറ്റുകൾ (1.0 DCT, 1.5 ഡീസൽ iMT/AT) എന്നീ ഓപ്ഷനുകൾ ലഭിക്കുന്നു.

2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് HTX+: 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ആംബിയന്റ് സൗണ്ട് ലൈറ്റിംഗ്, ബ്രൗൺ ഇൻസേർട്ടുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയറുകൾ, സ്മാർട്ട് കീ വഴി റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 10.15 ഇഞ്ച് ഫുൾ ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർഡ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കിയ കണക്ട്, OTA അപ്‌ഡേറ്റുകൾ, AI വോയ്‌സ് റെക്കഗ്നിഷൻ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവ വാഗ്ദാനം ചെയ്യുന്നു.

അതിനൊപ്പം 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, രണ്ടാം നിര അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, കപ്പ് ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഡ്രൈവ് മോഡുകൾ, റിയർ പാഴ്‌സൽ ട്രേ, നാല് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർ വൈപ്പറും വാഷറും, ബോസ് സോഴ്‌സ്ഡ് സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ (AT-ൽ), ട്രാക്ഷൻ മോഡുകൾ (AT-ൽ) എന്നിവയും നൽകുന്നു.

2024 സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇതാ

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് GTX+: 16 -ഇഞ്ച് സ്‌പോർട്ടി ക്രിസ്റ്റൽ കട്ട് അലോയി വീലുകൾ, ഡാർക്ക് മെറ്റാലിക് ആക്‌സന്റുകളുള്ള സ്‌കിഡ് പ്ലേറ്റുകൾ, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, സ്റ്റിയറിംഗ് വീലിൽ GT ലൈൻ ലോഗോ, ഗ്ലോസ് ബ്ലാക്ക് റൂഫ് റാക്ക്, എസി വെന്റുകൾ തുടങ്ങിയവ ഇതിൽ വരുന്നു.

സോണറ്റ് ഫെയ്‌സ്‌ലിഫ്റ്റ് X-ലൈൻ: ഈ മോഡലിന് ചുറ്റും പിയാനോ ബ്ലാക്ക് ഇൻസേർട്ടുകൾ, സോണറ്റ് ലോഗോയുള്ള സ്റ്റിയറിംഗ് വീൽ, എക്‌സ്‌ക്ലൂസീവ് സേജ് ഗ്രീൻ ഇൻസേർട്ടുകളുള്ള ഓൾ ബ്ലാക്ക് ഇന്റീരിയറുകൾ, സേജ് ഗ്രീൻ ലെതറെറ്റ് ഇൻസേർട്ടുകൾ, 360 ഡിഗ്രി ക്യാമറ, ലെവൽ 1 ADAS, വൺ-ടച്ച് ഓട്ടോ അപ്-ഡൗൺ ഫംഗ്‌ഷൻ എല്ലാ ഡോറുകൾക്കും പവർ വിൻഡോകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, December 14, 2023, 17:37 [IST]
English summary
2024 kia sonet variant wise featutres explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X