ഇന്ത്യ കാത്തിരിക്കുന്ന 40 കി.മീ മൈലേജുള്ള മാരുതി കാറിനെ കുറിച്ചുള്ള പുത്തന്‍ വിവരങ്ങള്‍ പുറത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിനെക്കുറിച്ചുള്ള ഓരോ പുത്തന്‍ വെളിപ്പെടുത്തലുകളും ആവേശത്തോടെയാണ് വാഹന ലോകം ഏറ്റെടുക്കുന്നത്. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ മൂടുപടമഴിച്ച നെക്സ്റ്റ് ജെന്‍ സ്വിഫ്റ്റിന്റെ അകവും പുറവും എങ്ങനെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ ഏകദേശ ധാരണയുണ്ട്. ഇതിനിടെ വാഹനത്തിന്റെ വലിപ്പവും വെളിപ്പെട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന സുസുക്കി സ്വിഫ്റ്റിന്റെ അടുത്ത തലമുറ പതിപ്പ് കഴിഞ്ഞ ആഴ്ചയാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. അതിന്റെ പുത്തന്‍ സൗന്ദര്യശാസ്ത്രത്തിലേക്കും മികവുറ്റ ഇന്റീരിയറിലേക്കും ഒരു വിസ്മയ കാഴ്ച വാഗ്ദാനം ചെയ്ത കാറിന്റെ കണ്‍സെപ്റ്റ് പതിപ്പ് ഏവരുടെയും ശ്രദ്ധകവര്‍ന്നിരുന്നു. കാറിനെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ പല കാര്യങ്ങളും ഇപ്പോഴും അജ്ഞാതമാണ്. അതിനിടെയാണ് കാറിന്റെ അളവുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

suzuki swift concept

അടുത്ത തലമുറ മാരുതി സ്വിഫ്റ്റിന്റെ വലിപ്പം നോക്കിയാല്‍ ഇതിന് 3860 mm നീളവും 1695 mm വീതിയും 1500 mm ഉയരവുമാണുള്ളത്. ഇപ്പോള്‍ വില്‍പ്പനയിലുള്ള സ്വിഫ്റ്റിന് 3845 mm നീളവും 1735 mm വീതിയും 1530 mm ഉയരവുമാണുള്ളത്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുതലമുറ പതിപ്പിന് 15 mm നീളം കൂടും.

അതേസമയം വീതി 40 mm ഉം ഉയരം 30 mm ഉം കുറയും. എന്നാല്‍ ഹാച്ച്ബാക്കിന്റെ വീല്‍ബേസ് അളവില്‍ മാറ്റമില്ല. അടുത്ത തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിനും 2450 mm ആയിരിക്കും വീല്‍ബേസ്. സുപ്രധാന എതിരാളിയായ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിനെ നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ സ്വിഫ്റ്റ് പിന്നിലാക്കും. ഗ്രാന്‍ഡ് i10 നിയോസിനേക്കാള്‍ അധിക 45 mm നീളവും 15 mm വീതിയും സ്വിഫ്റ്റിന് കൂടുതലുണ്ട്.

suzuki swift concept

അതേസമയം സ്വിഫ്റ്റിന് ഹ്യുണ്ടായി മോഡലിനേക്കാള്‍ ഉയരം 30 mm കുറവാണ്. അതേസമയം രണ്ട് മോഡലുകള്‍ക്കും 2450 mm വീല്‍ബേസ് ആണ് വരുന്നത്. പുതിയ മാരുതി സ്വിഫ്റ്റ് പരിചിതമായ മൊത്തത്തിലുള്ള സിലൗട്ടിലാണ് വരുന്നത്. എന്നിരുന്നാലും എല്‍ഇഡി പ്രൊജക്ടര്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാര്‍പ്പര്‍ ഹെഡ്ലാമ്പുകള്‍, ഡാര്‍ക്ക് ക്രോം ആക്സന്റുകളുള്ള പുത്തന്‍ ഡിസൈനിലുള്ള വലിയ ഗ്രില്ല്, പുതുക്കിയ ഫ്രണ്ട് ബമ്പര്‍ എന്നിവ ഇതിന് ലഭിക്കുന്നു.

സൈഡ് പ്രൊഫൈലില്‍ ഒരു ബോള്‍ഡ് ക്യാരക്ടര്‍ ലൈന്‍ കാറിന്റെ സ്‌പോര്‍ട്ടിയര്‍ അപ്പീല്‍ ഉയര്‍ത്തുന്നു. പിന്‍വശത്തെ പുതിയ ഡോര്‍, റിയര്‍ ബമ്പര്‍, ടെയില്‍ഗേറ്റ് എന്നിവയും ശ്രദ്ധേയ ഡിസൈന്‍ ഹൈലൈറ്റുകളാണ്. ബലേനോ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ മോഡലുകളില്‍ നിന്നാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയര്‍ കടംകൊള്ളുക. നിലവിലെ തലമുറ സ്വിഫ്റ്റിന്റെ ബ്ലാക്ക് തീമിന് പകരമായി പുതിയ മോഡലില്‍ സ്പോര്‍ട്ടിയര്‍ ഗ്ലോസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീം ലഭിക്കുന്നു.

suzuki swift concept interior

പുതിയ സ്വിഫ്റ്റിന്റെ ഫീച്ചര്‍ ലിസ്റ്റ് ഇതുവരെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനില്‍ പ്രദര്‍ശിപ്പിച്ച സുസുക്കി സ്വിഫ്റ്റില്‍ ചില അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സാങ്കേതികവിദ്യയുടെ സാന്നിധ്യം പ്രകടമായിരുന്നു. അതേസമയം ഇന്ത്യ സ്പെക് സ്വിഫ്റ്റില്‍ ഇവ ഉള്‍ക്കൊള്ളിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച സ്വിഫ്റ്റിന്റെ പിന്നിലെ 'ഹൈബ്രിഡ്' ബാഡ്ജിംഗ് ഹാച്ച്ബാക്കിലെ ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നു.

നാലാം തലമുറ സ്വിഫ്റ്റിന് പുതിയ Z-സീരീസ് എഞ്ചിന്‍ ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2024 സ്വിഫ്റ്റില്‍ പുതിയ 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും ലഭിക്കുക. ടെസ്റ്റ് സാഹചര്യങ്ങളില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ ഈ എഞ്ചിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

suzuki swift concept rear

നിലവിലെ സ്വിഫ്റ്റിന് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടി ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയര്‍ബോക്‌സ് ഉപയോഗിച്ച് ലിറ്ററിന് 22.56 കിലോമീറ്ററുമാണ് മൈലേജ് ലഭിക്കുന്നത്. നിലവിലെ തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ 5.99 ലക്ഷം രൂപ മുതല്‍ 9.03 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരിച്ച് വരുന്ന പുതിയ സ്വിഫ്റ്റിന് ഇതിനേക്കാള്‍ ഉയര്‍ന്ന വില കൊടുക്കേണ്ടി വരും.

Article Published On: Monday, October 30, 2023, 17:33 [IST]
English summary
2024 maruti suzuki swift dimensions revealed slightly longer height and width reduced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X