ഇവനാവും ബോസ്! ബേസ് മോഡലിൽ പോലും മാസ് മാറ്റങ്ങൾ; 2024 സ്വിഫ്റ്റിൽ വരുന്നത് ഇവയൊക്കെ
വിപണിയിൽ എത്തിയ നാൾ മുതൽ മാരുതി സുസുക്കിയുടെ ഒരു വമ്പൻ ഹിറ്റാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക് മോഡൽ. അന്നു മുതൽ ഇന്നു വരെ ചൂടപ്പം പോലെയാണ് ഇത് വിറ്റു പോവുന്നത്, കമ്പനിയുടെ വിൽപ്പന ചാർട്ടുകളിലെ ടോപ്പ് ലിസ്റ്റിൽ ഒരു സ്ഥിരം സാനിധ്യം തന്നെയാണ് കാലങ്ങളായി സ്വിഫ്റ്റ്.
ദശകങ്ങളുടെ വിശ്വാസ്യതയും ജനപ്രീതിയും കാത്തു സൂക്ഷിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും നൽകി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ സ്വിഫ്റ്റുമായിട്ടുള്ള ജൈത്രയാത്ര തുടരുകയാണ്. അടുത്തിടെ ഡിസംബർ 6 -ന് ജാപ്പനീസ് വിപണിയിൽ സുസുക്കി അവതരിപ്പിച്ച പുതിയ തലമുറ സ്വിഫ്റ്റിനെക്കുറിച്ച് എല്ലാവരും വളരെ അധികം ആവേശത്തിലാണ്.

അടുത്ത വർഷം ഇന്ത്യയിൽ വരുന്ന ഇതേ കാർ തന്നെയാണ്, എന്നത് ആകാംഷ ഒരുപടി കൂടി വർധിപ്പിക്കുന്നു. ഇതുവരെ ഞങ്ങൾ പങ്കുവെച്ച ലേഖനങ്ങളിലും സ്റ്റോറികളിലും കണ്ടത് പോലെ തന്നെയാവും വാഹനം എത്തുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, എന്നാൽ എല്ലാ ചിത്രങ്ങളും പൂർണ്ണമായി ലോഡ് ചെയ്‌ത ടോപ്പ് സ്പെക്ക്ക് പതിപ്പ് പ്രദർശിപ്പിച്ചിരിക്കുമ്പോൾ, ലോവർ-സ്പെക്ക്ക് മോഡലിന്റെ കാര്യം എങ്ങനെയാണ്?
ജാപ്പനീസ് സ്പെക്ക് XG വേരിയന്റ് അല്ലെങ്കിൽ ഇന്ത്യ സ്പെക്ക് VXi വേരിയന്റിൽ എന്തായിരിക്കും വരുന്നത്. ഒരു ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനായി നമ്മിൽ പലരും ഒരു ബേസ് മോഡലാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പുത്തൻ മോഡൽ സ്വിഫ്റ്റിൽ ലഭിക്കുന്നത് എന്തെല്ലാമാണ് എന്ന് നോക്കാം.

എക്സ്റ്റീരിയർ മാറ്റങ്ങൾ: പുറത്ത്, VXi (XG) വേരിയന്റിന് ഗ്രില്ലിലെയും ബമ്പറുകളിലെയും ക്രോം പ്ലാസ്റ്റിക് എലമെന്റുകൾ നഷ്ടപ്പെടുന്നതായി നമുക്ക് കാണാം. പിന്നിൽ സ്‌പോയിലറോ ഡോർ പ്രൊട്ടക്ടറുകളോ ഇതിൽ വരുന്നില്ല. അതോടൊപ്പം ബേസ് മോഡൽ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് കവറുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകളാണ് ലഭിക്കുക. എന്നിരുന്നാലും, കസ്റ്റമേർസിന് മോഡൽ നിരയിൽ ഉടനീളം എൽഇഡി ഹെഡ്‌ലാമ്പുകളും DRL -കളും ലഭിക്കുന്നു, എന്നാൽ അടിസ്ഥാന മോഡലിൽ ഫോഗ് ലാമ്പുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല.
ഇന്റീരിയറുകളും ഫീച്ചർ ലിസ്‌റ്റും: അകത്തളത്തിൽ, സ്റ്റിയറിംഗ് വീൽ യാതൊരുവിധ ക്രോം ഇൻസേർട്ടുകളും നൽകുന്നില്ല, കൂടാതെ ടോപ്പ് സ്പെക്ക്ക് മോഡലുകൾക്ക് ബ്ലാക്ക്, സിൽവർ എന്നീ ഷെയ്ഡുകളുടെ കോമ്പിനേഷന് വിരുദ്ധമായി അപ്‌ഹോൾസ്റ്ററി ഫുൾ ബ്ലാക്കാണ്. ഈ ബേസ് സ്പെക്ക് വേരിയന്റിൽ സെന്റർ ആംറെസ്റ്റോ ക്ലൈമറ്റ് കൺട്രോൾ സംവിധാനമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 9.0 ഇഞ്ച് ഡിസ്‌പ്ലേയും ആറ് സ്പീക്കറുകളുമുള്ള സുസുക്കി കണക്റ്റ് ടെലിമാറ്റിക്‌സും ഓപ്‌ഷണൽ എക്സ്ട്രയായിട്ട് വരുന്നു.

ഒരു ആഡ്-ഓൺ പാക്കേജ് എന്ന നിലയിൽ, 70000 രൂപ (121000 യെൻ) അധിക ചെലവിലാണ് ഇത് വരുന്നത്. എന്നാൽ ഒരു ആഡ്-ഓൺ ആയിപ്പോലും വാഹനത്തിന്റെ ബേസ് വേരിയന്റിൽ 360 -ഡിഗ്രി ക്യാമറയോ ലെവൽ-2 ADAS ഫീച്ചറുകളോ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ പതിപ്പുകൾക്കും ആറ് എയർബാഗുകളും റിവേഴ്സ് പാർക്കിംഗ് സെൻസറുകളും ABS + EBD ഫംഗ്ഷനുകളും ലഭിക്കും.
പവർട്രെയിൻ ഓപ്‌ഷൻ: മുഖം മിനുക്കി എത്തുന്ന 2024 സ്വിഫ്റ്റിന്റെ ഈ അടിസ്ഥാന പതിപ്പിന് പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. എഞ്ചിൻ യൂണിറ്റ് 81 bhp മാക്സ് പവറും 107 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുകയും ഒരു മാനുവൽ അല്ലെങ്കിൽ CVT -യൂണിറ്റുമായി ഇണചേരുകയും ചെയ്യുന്നു.

എന്നാൽ 2024 മോഡൽ സ്വിഫ്റ്റിൽ എല്ലാവരും കൊട്ടിഘോഷിച്ചതും ആകാൺഷയോടെ കാത്തിരുന്നതുമായ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്ല ഇതിൽ ഉണ്ടാവില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. 2WD -മോഡലിന് ലിറ്ററിന് 23.4 കിലോമീറ്ററും 4WD -പതിപ്പിന് ലിറ്ററിന് 22 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ് കണക്കുകൾ.
ഇന്ത്യയിൽ വരാനിരിക്കുന്നത് കൃത്യമായി ഈ പതിപ്പ് തന്നെ ആയിരിക്കുമോ?
എൽഇഡി ഹെഡ്‌ലാമ്പുകളുടെയും ഓപ്‌ഷണൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക് ഗിയർ സിസ്റ്റത്തിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. ഭാവി VXi വേരിയന്റിനുള്ള എന്റർടെയിൻമെന്റ് പാക്കേജായി USB ടൈപ്പ് C ചാർജിംഗ് പോയിന്റുകളുള്ള 2-ഡിൻ ബ്ലൂടൂത്ത് ഹെഡ് യൂണിറ്റ് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








