കൂടുതൽ ബോൾഡ് & മസ്കുലാർ ലുക്കിൽ 2024 ഡസ്റ്റർ; റെനോ എസ്‌യുവിയുടെ ലുക്സ് വ്യക്തമാക്കി സ്പൈ ചിത്രങ്ങൾ
ഇന്ത്യൻ വിപണിയിൽ ഇന്ന് വളരെയധികം ജനപ്രിയമായ കോംപാക്ട് എസ്‌യുവി സസെഗ്മെന്റിന് തുടക്കം കുറിച്ച മോഡലുകളിൽ ഒന്നാണ് റെനോ ഡസ്റ്റർ. പുത്തൻ എമിഷൻ & സേഫ്റ്റി മാനദണ്ഡങ്ങളുടെ വരവോടെ കമ്പനി ഡസ്റ്ററിനെ അടുത്തിടെ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നിരുന്നാലും പുതിയ രൂപത്തിലും ഭാവത്തിലും അപ്പ്ഡേറ്റ് ചെയ്ത 2024 മോഡൽ ഡസ്റ്ററിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.
2024 റെനോ ഡസ്റ്ററിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ മുൻഗാമികളുടെയും ബിഗ്‌സ്റ്റർ കൺസെപ്‌റ്റിന്റെയും പ്രതീകാത്മക സ്വഭാവവിശേഷങ്ങളും സവിശേഷതകളും നിലനിർത്തിക്കൊണ്ട് തന്നെ വാഹനത്തിന്റെ രൂപകൽപ്പനയിൽ കാര്യമായ പരിണാമം വ്യക്തമാക്കുന്നു. റെനോ ഡസ്റ്ററിന് ഇന്ത്യൻ എസ്‌യുവി പ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെയാണുള്ളത്.

കരുത്തുറ്റ സസ്പെൻഷനും AWD കഴിവുകളും ഡസ്റ്ററിനെ അക്കാലത്തെ ഏറ്റവും കഴിവുള്ള കോംപാക്റ്റ് എസ്‌യുവിയായി വേറിട്ടു നിർത്തിയിരുന്നു. ആഗോള തലത്തിൽ പുറത്തിറങ്ങിയ രണ്ടാം തലമുറ മോഡൽ ഇന്ത്യയിലേക്ക് എത്തിയില്ലെങ്കിലും, മൂന്നാം തലമുറയുടെ വരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏകദേശം 2025 -ൽ വാഹനം എത്തിയേക്കാം. ലീക്കായ ഡിസൈൻ ചിത്രങ്ങൾ വാഹനത്തിന്റെ വ്യക്തമായ ഒരു വ്യൂ നൽകുന്നു.
2024 നവംബർ 29 -ന് പോർച്ചുഗലിൽ, റെനോയുടെ അനുബന്ധ സ്ഥാപനമായ ഡാസിയ ഇതിനെ അനാച്ഛാദനം ചെയ്യും. വരാനിരിക്കുന്ന മൂന്നാം തലമുറ ഡസ്റ്റർ, 2025 -ഓടെ റെനോ ബ്രാൻഡിന് കീഴിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ ബ്രാൻഡ് റീക്കോൾ ഉള്ളതിനാൽ ടെറാനോ നെയിംപ്ലേറ്റിൽ വരില്ലെങ്കിലും നിസാനും ഡസ്റ്ററിനെ അടിസ്ഥാനമാക്കി ഒരു മോഡലിനെ അവതരിപ്പിച്ചേക്കാം.

താങ്ങാനാവുന്ന വില, സിമ്പ്ലിസിറ്റി, കരുത്തുറ്റ രൂപകൽപന, റോഡ് സാന്നിധ്യം, ഇക്കണോമിക്കായ റണ്ണിംഗ് കോസ്റ്റ്, വിശ്വാസ്യത എന്നിവ കാരണം ഡസ്റ്റർ വിവിധ വിപണികളിൽ വളരെ ലോയലായ ഒരു ഫാൻബേസ് നേടിയെടുത്തിട്ടുണ്ട്. ഈ മികവുകൾ സംരക്ഷിക്കാനും പുതിയ ആവർത്തനത്തിലൂടെ മുൻഗാമികളുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനും റെനോ ലക്ഷ്യമിടുന്നു.
സ്പൈ ചിത്രങ്ങൾ ഒന്നും രണ്ടും തലമുറയിലെ ഡസ്റ്റർ മോഡലുകൾക്ക് വ്യക്തമായ റഫറൻസ് നൽകുന്നു, പരിചയം വളർത്തിയെടുക്കുകയും ഡസ്റ്ററിനെ അതിന്റെ തുടക്കം മുതൽ നിർവചിച്ച പരുക്കൻ എസൻസുമായി യോജിപ്പിക്കുകയും ചെയ്യുന്നു. ഫ്രണ്ട് ഫാസിയയിൽ ഹെഡ്‌ലൈറ്റുകളും ഇന്റഗ്രേറ്റഡ് DRL-കളും ഉൾക്കൊള്ളുന്ന ഏകീകൃത ബ്ലാക്ക് എലമെന്റുള്ള ഒരു ഫ്ലാറ്റ് ബോണറ്റ് ലഭിക്കുന്നു.

ഒരു ബുൾ ബാർ പ്രചോദിത ബമ്പർ ഇൻസേർട്ടും ഒരു ബോൾഡ് സിൽവർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റും വാഹനത്തിന്റെ കരുത്തുറ്റ സൗന്ദര്യാത്മകത വർധിപ്പിക്കുന്നു. ഫോഗ് ലൈറ്റുകൾ ഇല്ലെങ്കിലും, ഡസ്റ്ററിൽ എയർ കർട്ടനുകൾ ഇന്റഗ്രേറ്റ് ചെയ്തതായി തോന്നുന്നു, വീലുകളിലൂടെ എയർ ഫ്ലോ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ശ്രദ്ധേയമായി, റെനോയുടെ ബിഗ്സ്റ്റർ കൺസെപ്റ്റുമായി ഇതിന് സാമ്യമുണ്ട്.
വാഹനത്തിന്റെ പ്രൊഫൈൽ പരിശോധിക്കുമ്പോൾ പുതിയ 10 സ്‌പോക്ക് അലോയി വീലുകൾ, സബ്സ്റ്റാൻഷ്യൽ ഡോർ ക്ലാഡിംഗ്, ക്ലാഡിംഗോടുകൂടിയ സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, വിശാലമായ ഗ്ലാസ് ഏരിയകൾ, കരുത്തുറ്റ പിൻ ക്വാർട്ടർ പാനലുകൾ എന്നിവ നമുക്ക് കാണാനാവും. മൊത്തത്തിലുള്ള സിലൗട്ട് പരിചിതമായി തന്നെ തുടരുമ്പോൾ, പിന്നിൽ ഇൻവേർട്ടഡ് 'Y' ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, ചെറിയ റിയർ വിൻഡ്‌ഷീൽഡ്, ബൂട്ടിന് ഹൈ ലോഡ് ലിപ് എന്നിവയുണ്ട് എന്ന് മനസിലാക്കാം.

മെച്ചപ്പെടുത്തിയ റിയർ സിൽവർ എലമെന്റും കൂടുതൽ വ്യക്തമായ സ്പ്ലിറ്റ് റൂഫ് സ്‌പോയിലറും പിന്നിൽ ശ്രദ്ധ ആകർഷിക്കുന്നു, നിലവിൽ ഇന്ത്യൻ വിപണിയിലുള്ള കൈഗറിന്റെ പിൻഭാഗത്തെ ഒരുവിധം ഇത് അനുസ്മരിപ്പിക്കുന്നു. കൂടാതെ, റിയർ ഡോർ ഹാൻഡിലുകൾ അവയുടെ സാധാരണ സ്ഥാനത്തിനു പകരമായി C-പില്ലറുകളിലേക്ക് പുനഃസ്ഥാപിച്ചതായി തോന്നുന്നു.
പവർട്രെയിനുകളെ സംബന്ധിച്ച്, വരാനിരിക്കുന്ന ഡസ്റ്ററിന് ലഭിക്കാൻ സാധ്യതയുള്ള ഓപ്ഷനുകളെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നു. ഫീച്ചറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വിലകൾ മത്സരാധിഷ്ഠിതമായി നിലനിർത്താൻ സഹായിക്കുന്ന ഒരു സംക്ഷിപ്ത ഫീച്ചർ ലിസ്റ്റ് ഇതിലുണ്ടാവും എന്ന് പ്രതീക്ഷിക്കാം. കൂടുതൽ സമഗ്രമായ വിവരങ്ങൾ നാളെ നവംബർ 29 -ന് പുറത്തു വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








