40 കിലോമീറ്റർ മൈലേജ്, ഹൈബ്രിഡ് സിസ്റ്റം; 2024 സ്വിഫ്റ്റിനെ പഴയതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്കെ

2023 ടോക്കിയോ മോട്ടോർ ഷോയിൽ സുസുക്കി പുതിയ സ്വിഫ്റ്റ് കൺസെപ്റ്റിനെ വെളിപ്പെടുത്തി. 2024 -ൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ അടുത്ത തലമുറ സ്വിഫ്റ്റിന് ഇത് പ്രചോദനം നൽകുന്നു. നിലവിലെ മോഡലിൽ നിന്ന് പുതിയ സ്വിഫ്റ്റ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ഡിസൈൻ: ഡിസൈനിന്റെ കാര്യത്തിൽ, അടുത്ത തലമുറ സ്വിഫ്റ്റ് നിലവിലുള്ളതിന് പരിചിതമായ മൊത്തത്തിലുള്ള സിലൗട്ടുമായിട്ടാണ് വരുന്നത്. പുതിയ ഗ്രില്ല് ഡിസൈനിനും സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകളോടു കൂടിയ പുതിയ ഹെഡ്‌ലൈറ്റുകളും ഇതിൽ വരുന്നു, ഇവ രണ്ടും ബോണറ്റ് ലൈനിന് താഴെയാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്.

2024 സ്വിഫ്റ്റിനെ പഴയതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്ക

കാറിന്റെ സൈഡ് പ്രൊഫൈലിൽ നിലവിലെ മോഡലിന്റെ പരിചിതമായ രൂപകൽപ്പനയാണ് തുടരുന്നത്, എന്നാൽ ഇപ്പോൾ നിലവിലുള്ള മോഡലിൽ കാണുന്ന C-പില്ലർ ഹാൻഡിലുകളിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ഡോർ ഹാൻഡിലുകളാണ് പുതുക്കിയ മോഡലിന് ലഭിക്കുന്നത്. ഒരു പുതിയ അലോയി വീൽ ഡിസൈനും ഇത് പ്രദർശിപ്പിക്കുന്നു.

പിൻഭാഗത്ത്, പുതിയ സ്വിഫ്റ്റിന് ഇൻവേർട്ടഡ് C -ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചർ സ്റ്റോപ്പ് ലൈറ്റുകളും പിൻ ബമ്പറിൽ ചില ബ്ലാക്ക് ഇൻസെർട്ടുകളുമുള്ള കൂടുതൽ ആംഗുലാർ ഡിസൈനും ലഭിക്കുന്നു. ആകെ ഒരു ഫ്രഷ് അപ്പീൽ നൽകുന്നുണ്ട്, എന്നാൽ മൊത്തത്തിലുള്ള, ഡിസൈൻ വളരെ പരിചിതവും നിലവിലെ കാറിനെ അനുസ്മരിപ്പിക്കുന്നതുമാണ്.

2024 സ്വിഫ്റ്റിനെ പഴയതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്ക

ഇന്റീരിയർ: വരാനിരിക്കുന്ന സ്വിഫ്റ്റിന്റെ ഇന്റീരിയർ ക്യാബിൻ വളരെയധികം മാറ്റമുള്ളതാണ്, ബലെനോ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളുടെ ക്യാബിൻ ലേയൗട്ടിനോട് സാമ്യമുള്ളതാണിത്. നിലവിലെ തലമുറ മോഡലിന്റെ ഇന്റീരിയർ ഇപ്പോൾ കാലഹരണപ്പെട്ടതിനാൽ മൊത്തത്തിൽ ഡിസൈൻ മാറ്റം വളരെ സ്വാഗതാർഹമാണ്. നിലവിലെ തലമുറ മോഡലിന് ബ്ലാക്ക് തീം ലഭിക്കുമ്പോൾ, പുതിയ മോഡലിന് സ്‌പോർട്ടിയർ ഗ്ലോസ് ബ്ലാക്ക് ആൻഡ് വൈറ്റ് തീം ലഭിക്കുന്നു.

ഫീച്ചറുകൾ: പുതിയ സ്വിഫ്റ്റിന്റെ ഫീച്ചർ ലിസ്റ്റ് ഇതുവരെ നിർമ്മാതാക്കൾ വിശദമാക്കിയിട്ടില്ല, എന്നിരുന്നാലും കൺസെപ്റ്റ് ഇമേജുകളിൽ കാണുന്നത് പോലെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇതിൽ ഉൾപ്പെടും. നടുവിൽ MID ഡിസ്‌പ്ലേയുള്ള അനലോഗ് ഡ്രൈവർ ഡിസ്‌പ്ലേ പോലുള്ള ബിറ്റുകൾ വാഹനം നിലനിർത്തുന്നു. കൂടാതെ ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് -സ്റ്റോപ്പിനൊപ്പം കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകളും ഇതോടൊപ്പം വാഹനത്തിൽ ഉണ്ടാവും.

2024 സ്വിഫ്റ്റിനെ പഴയതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്ക

സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾക്ക് പുറമെ, ഓട്ടോണമസ് ബ്രേക്കിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ADAS ഫീച്ചറുകളുടെ ഒരു ശ്രേണിയും പുതിയ സ്വിഫ്റ്റിന് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കാറിന്റെ സേഫ്റ്റി കൂടുതൽ മെച്ചപ്പെടുത്തുന്നു എന്ന് നിസംശയം പറയാം.

പവർട്രെയിൻ: ഹൃദയം അല്ലെങ്കിൽ പവർട്രെയിനിന്റെ കാര്യത്തിൽ, നിലവിലെ സ്വിഫ്റ്റ് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 89 PS മാക്സ് പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുകയും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷനുമായി കണക്ട് ചെയ്യുകയും ചെയ്യുന്നു.

2024 സ്വിഫ്റ്റിനെ പഴയതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവയൊക്ക

പുതിയ സ്വിഫ്റ്റിന്റെ എഞ്ചിൻ സവിശേഷതകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാലും നിലവിലെ K -സീരീസിന് പകരം കൂടുതൽ ഇന്ധനക്ഷമമായ Z -സീരീസ് എഞ്ചിൻ ഇതിൽ സ്ഥാനം പിടിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ ഫോർ സിലണ്ടർ K -സീരീസ് യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി പുതിയ Z -സീരീസ് ഒരു ത്രീ സിലണ്ടർ യൂണിറ്റായിരിക്കും.

വിലയും എതിരാളികളും: നിലവിലെ തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ 5.99 ലക്ഷം രൂപ മുതൽ 9.03 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. കൂടാതെ LXi, VXi, ZXi, ZXi+ നാല് വിശാലമായ വകഭേദങ്ങളിൽ ഇത് ലഭ്യമാണ്. പുതിയ തലമുറ സ്വിഫ്റ്റിന് ഔട്ട്‌ഗോയിംഗ് സ്വിഫ്റ്റിനെ അപേക്ഷിച്ച് ഉയർന്ന വില ലഭിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യയിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവ തന്നെയാവും സ്വിഫ്റ്റിന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Saturday, October 28, 2023, 13:38 [IST]
English summary
2024 suzuki swift vs old model design features and specs compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X