ബ്രെസയും മാഗ്നൈറ്റുമെല്ലാം ഇനി യാർഡിൽ കിടന്നു പോവുമോ? ഫീച്ചർ റിച്ചായി സോനെറ്റ്; പുത്തൻ ADAS ഫീച്ചറുകൾ ഇങ്ങനെ

ഫെയ്‌സ്‌ലിഫ്റ്റുമായി എത്തുന്ന കിയ സോനെറ്റിന്റെ അരങ്ങേറ്റത്തിന് ഒരാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, അപ്‌ഡേറ്റ് ചെയ്ത എസ്‌യുവിയുടെ പുതിയ വിശദാംശങ്ങളും വിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ട് ഒന്നിലധികം ലീക്കുകളും ടീസറുകളും ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. സോനെറ്റിനായുള്ള ഡീസൽ മാനുവൽ ഓപ്ഷന്റെ തിരിച്ചുവരവ് ഇത്തരത്തിൽ അടുത്തിടെ ലീക്കായ വിവരങ്ങളിലൂടെയാണ് നാം അറിഞ്ഞത്.

അതിനുശേഷം തിരഞ്ഞെടുത്ത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) സവിശേഷതകളും വാഹനത്തിന് ലഭിക്കുമെന്ന് ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഹ്യുണ്ടായി വെന്യു N -ലൈനിന് ശേഷം ഈ സുരക്ഷാ സാങ്കേതികവിദ്യ ലഭിക്കുന്ന ഒരേയൊരു സബ് ഫോർ മീറ്റർ എസ്‌യുവി എന്നത്, മുഖം മിനുക്കി എത്തുന്ന സോനെറ്റായിരിക്കും.

സോനെറ്റിന്റെ പുത്തൻ ADAS ഫീച്ചറുകൾ ഇങ്ങനെ

സോനെറ്റിൽ വരുന്ന ADAS ഫീച്ചറുകൾ വിശദമായി: ലീക്കായ രേഖകൾ പ്രകാരം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റ് 10 ADAS ഫീച്ചറുകളോടെയാണ് വിപണിയിൽ എത്തുന്നത്. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റന്റീവ്നസ് അലേർട്ട്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവ ഇതിൽ ഉൾപ്പെടും. ഹ്യുണ്ടായി വെന്യു N -ലൈനിൽ ലഭ്യമായ ADAS ഫീച്ചറുകളുടെ സമാനമായ സെറ്റാണ് ഇത്.

രണ്ട് എസ്‌യുവികളുടെയും ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനും ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വെബ്ബിൽ ലീക്കായ ഡോക്യുമെന്റ് അനുസരിച്ച്, 2024 സോനെറ്റിന്റെ പൂർണ്ണമായി ലോഡ് ചെയ്‌ത X -ലൈൻ ട്രിമ്മിൽ മാത്രമേ കിയ ADAS ഓപ്ഷൻ നൽകൂ. അതായത്, മാറ്റ് ഗ്രേ ഷെയ്ഡിൽ മാത്രമേ നിങ്ങൾക്ക് ഈ സാങ്കേതികവിദ്യ ലഭിക്കൂ. എന്നാൽ ഫൈനൽ ലോഞ്ച് മോഡൽ വ്യത്യസ്തമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

സോനെറ്റിന്റെ പുത്തൻ ADAS ഫീച്ചറുകൾ ഇങ്ങനെ

വാഹനത്തിലെ മറ്റ് സവിശേഷതകൾ: സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും കിയ പുതിയ സോനെറ്റിന് വാഗ്ദാനം ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇതിലും ഒട്ടും പിന്നിൽ അല്ല.

10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പുതുക്കിയ കിയ എസ്‌യുവിയുടെ അധിക സവിശേഷതകൾ എന്ന് പറയാം. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൽ നിന്ന് ഓട്ടോ എസി ഫംഗ്‌ഷൻ എന്നിവയും ഇതിന് ലഭിക്കും.

സോനെറ്റിന്റെ പുത്തൻ ADAS ഫീച്ചറുകൾ ഇങ്ങനെ

എന്താണ് ഇതിന് ഹുഡിന് അടിയിൽ കരുത്ത് പകരുന്നത്? അല്പസ്വല്പ മാറ്റങ്ങളോടെ മുമ്പത്തെ അതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലാണ് പുതിയ സോനെറ്റ് കിയ വാഗാദാനം ചെയ്യുന്നത്. 83 PS മാക്സ്പ് പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ, 120 PS പവർ ഔട്ട്പുട്ട് നൽകുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ കമ്പനി ഇത് വാഗ്ദാനം ചെയ്യുന്നത് തുടരും. 1.2 ലിറ്റർ യൂണിറ്റിന് അഞ്ച് സ്പീഡ് മാനുവൽ മാത്രമേ ലഭിക്കൂ.

രണ്ടാമത്തേതിന് ആറ് സ്പീഡ് iMT (ക്ലച്ച് പെഡൽ ഇല്ലാതെ മാനുവൽ), ഏഴ് സ്പീഡ് DCT എന്നിവ തെരഞ്ഞെടുക്കാം. മുമ്പത്തെ അതേ ആറ് സ്പീഡ് iMT, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള അതേ 116 PS പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ യൂണിറ്റും കിയ വാഗ്ദാനം ചെയ്യും, എന്നാൽ ഈ എഞ്ചിനിനൊപ്പം ആറ് സ്പീഡ് MT ഗിയർബോക്‌സ് ഓപ്ഷൻ വീണ്ടും അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സോനെറ്റിന്റെ പുത്തൻ ADAS ഫീച്ചറുകൾ ഇങ്ങനെ

പ്രതീക്ഷിക്കുന്ന വിലയും വരവും: ഫേസ്‌ലിഫ്റ്റ് ചെയ്ത കിയ സോനെറ്റ് 2024 -ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദക്ഷിണകൊറിയൻ കാർ നിർമ്മാതാക്കൾ വാഹനത്തിന് 8.0 ലക്ഷം രൂപയിൽ നിന്ന് എക്സ്-ഷോറൂം വില തുങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, മാരുതി ഫ്രോങ്ക്‌സ് ക്രോസ്ഓവർ എന്നിവയുമായി മത്സരിക്കുന്നത് കിയ സോനെറ്റ് തുടരും.

More from DriveSpark

Article Published On: Monday, December 11, 2023, 12:23 [IST]
English summary
2024 updated kia sonet adas features listed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X