സ്വിഫ്റ്റ് നോക്കുന്നില്ലേ... അതേ വിലയില്‍ സ്വന്തമാക്കാം ഈ കിടിലന്‍ മോഡലുകള്‍

വില്‍പ്പനക്കെത്തിയത് മുതല്‍ സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുന്ന ഒരു മാരുതി സുസുക്കി മോഡലാണ് സ്വിഫ്റ്റ്. എന്‍ട്രി ലെവല്‍, പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്ന ഈ മോഡലാണ് ആദ്യം കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്ന്. ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് സ്വിഫ്റ്റ്.

അടുത്ത വര്‍ഷം ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരിച്ച് മാരുതി സ്വിഫ്റ്റിന്റെ അടുത്ത തലമുറ പതിപ്പ് വരാന്‍ പോകുന്നുണ്ട്. നിലവില്‍ 5.99 ലക്ഷം മുതല്‍ 9.03 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ആളാണെങ്കില്‍ ഇതേ വില നിലവാരത്തില്‍ സ്വിഫ്റ്റ് അല്ലാതെ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന 5 മോഡലുകള്‍ നോക്കാം.

maruti baleno

ബലേനോ: സ്വിഫ്റ്റിന് പകരം തന്നെ പരിഗണിക്കാവുന്ന മറ്റൊരു മാരുതി മോഡലാണ് ബലേനോ. മാരുതിയുടെ മോഡല്‍ നിരയില്‍ സ്വിഫ്റ്റിന് മുകളിലാണ് പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ സ്ഥാനം. 6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. 88 bhp പവറും 113 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ബലേനോക്ക് തുടിപ്പേകുന്നത്.

76 bhp പവറും 98.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു സിഎന്‍ജി ഓപ്ഷനും ഓഫറിലുണ്ട്. യുവി-കട്ട് ഗ്ലാസ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ക്കമീസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 6-സ്പീക്കറുകള്‍ എന്നിവയടക്കം ഒട്ടനവധി ഫീച്ചറുകളുമായാണ് ബലേനോ വരുന്നത്.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍: ഈ വില നിലവാരത്തില്‍ പരിഗണിക്കാവുന്ന മറ്റൊരു ഓപഷ്ന്‍ ഹ്യണ്ടായിയുടെ ഏറ്റവും പുതിയ മൈക്രോ എസ്‌യുവിയായ എക്‌സ്റ്റര്‍ ആണ്. 11 ലക്ഷം രൂപയില്‍ താഴെ നിങ്ങള്‍ക്ക് എക്സ്റ്ററിന്റെ SX(0) വേരിയന്റ് വാങ്ങാന്‍ സാധിക്കും. കണക്ടഡ് കാര്‍ ടെക് ഫീച്ചര്‍ നഷ്ടപ്പെടുന്നുവെന്നത് മാറ്റിനിര്‍ത്തിയാല്‍ മൈക്രോ എസ്‌യുവിയുടെ മികച്ച വേരിയന്റാണിത്. 82 bhp പവറും 114 Nm ടോര്‍ക്കും ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് എക്സ്റ്ററിന് തുടിപ്പേകുന്നത്.

68 bhp പവറും 95.2 Nm ടോര്‍ക്കും നല്‍കുന്ന സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവയാണ് SX(O) വേരിയന്റില്‍ വരുന്ന പ്രധാന സവിശേഷതകള്‍. 6 ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

maruti suzuki brezza

ബ്രെസ: സ്വിഫ്റ്റിന് പകരം മാരുതിയുടെ തന്നെ സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസയും പരിഗണിക്കാം. ഏകദേശം 11 ലക്ഷം രൂപ ഓണ്‍റോഡ് വില മുടക്കിയാല്‍ ബ്രെസയുടെ VXi വേരിയന്റ് വരെ ലഭിക്കും. എസ്‌യുവിയുടെ ഏറ്റവും ഫീച്ചര്‍-ലോഡ് ചെയ്ത ഓപ്ഷനല്ല ഇതെങ്കിലും സ്വിഫ്റ്റിനെ അപേക്ഷിച്ച് നിങ്ങള്‍ക്ക് വലിയ കാറും വലിയ എഞ്ചിനും കൂടുതല്‍ സൗകര്യവും ലഭിക്കുമെന്നതാണ് മെച്ചം. 11 ലക്ഷം രൂപയില്‍ താഴെ നിങ്ങള്‍ക്ക് ബ്രെസയുടെ LXi വേരിയന്റ് മാത്രമേ ലഭിക്കൂ.

103 bhp പവറും 138 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, റിയര്‍ എസി വെന്റുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM തുടങ്ങിയ സവിശേഷതകള്‍ ബ്രെസയുടെ LXi വേരിയന്റില്‍ ലഭിക്കും. ക്രാഷ് ടെസ്റ്റുകളില്‍ ബ്രെസ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. 8.29 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

2023 tata nexon

ടാറ്റ നെക്‌സോണ്‍: സ്വിഫ്റ്റിന് പകരം പരിഗണിക്കാവുന്ന മറ്റൊരു കോംപാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍. വമ്പന്‍ അപ്‌ഡേറ്റിന് വിധേയമായി എത്തുന്ന നെക്‌സോണിന്റെ സ്മാര്‍ട് പ്ലസ് വേരിയന്റ് ഇതേ വില നിലവാരത്തില്‍ സ്വന്തമാക്കാനാകും. 118 bhp പവറും 170 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. ഉയര്‍ന്ന വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പകരം 5 സ്പീഡ് ഗിയര്‍ബോക്‌സാണ് സ്മാര്‍ട്ട് വേരിയന്റില്‍ ലഭിക്കുക.

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 7 ഇഞ്ച് ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 4 സ്പീക്കറുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയാണ് നെക്‌സോണിന്റെ സ്മാര്‍ട് പ്ലസ് വേരിയന്റിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ വരുന്നത്. GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ കാറാണ് നെക്സോണ്‍. 8.10 ലക്ഷം മുതല്‍ 15.50 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

honda amaze

ഹോണ്ട അമേസ്: സ്വിഫ്റ്റിന് ബദലായി ഒരു സെഡാന്‍ കാര്‍ വാങ്ങണമെന്നാണ് നിങ്ങള്‍ക്ക് ആഗ്രഹമെങ്കില്‍ ഈ വില നിലവാരത്തില്‍ ഹോണ്ട അമേസിന്റെ മുന്‍നിര വേരിയന്റായ VX MT ലഭിക്കും. 88 bhp കരുത്തും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹോണ്ട അമേസിന്റെ കരുത്ത്.

7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയടക്കം നിരവധി ഫീച്ചറുകളാണ് സെഡാന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. GNCAP-ന്റെ പഴയ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഹോണ്ട അമേസ് 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. 7.13 ലക്ഷം രൂപ മുതല്‍ 9.74 ലക്ഷം രൂപ വരെയാണ് അമേസിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Monday, October 2, 2023, 9:00 [IST]
English summary
5 alternatives to maruti swift baleno to honda amaze details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X