ഈ വില വ്യത്യാസത്തിന് ഒരു ആൾട്ടോ കൂടെ വാങ്ങാം! ഥാർ പെട്രോൾ MT -യേക്കാൾ ഇത്രയും വിലക്കുറവിൽ ജിംനി
വിൽപ്പനയുടെ കാര്യത്തിൽ ജിംനി മാന്യമായ പ്രതിമാസ കണക്കുകൾ നേടിയിട്ടും, കോംപാക്ട് ഓഫ് റോഡറിനായി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ചില കിഴിവുകളും ഓഫറുകളും അവതരിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി ഒരു ബോംബ് തന്നെയാണ് ഇട്ടിരിക്കുന്നത്. 2023 ഡിസംബറിൽ, മാരുതി സുസുക്കി ജിംനിയുടെ വില ഗണ്യമായി കുറച്ചിട്ടുണ്ട്.
വാഹനത്തിന്റെ സീറ്റ വേരിയന്റിന് ഏകദേശം രണ്ട് ലക്ഷം രൂപയും ആൽഫ വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപയുമാണ് കുറവ് ലഭിക്കുന്നത്. ഈ വില കുറവോടെ, മാരുതി സുസുക്കി ജിംനി അതിന്റെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ വിലയുടെ കാര്യത്തിൽ വളരെ താങ്ങാനാവുന്ന ഒരു ഓപ്ഷനായി മാറിയിരിക്കുകയാണ്.

മാരുതി സുസുക്കി ബേസ് സ്‌പെക്ക് സീറ്റ വേരിയന്റിന് രണ്ട് ലക്ഷം രൂപയുടെ വിലക്കിഴിവ് കമ്പനി അവതരിപ്പിച്ചു, ഇത് ടോപ്പ്-എൻഡ് ആൽഫ വേരിയന്റ് പോലെ തന്നെ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭ്യമാണ്. ഓഫർ ഡിസ്കൗണ്ടുകൾക്ക് ശേഷം, ഡൽഹിയിൽ മാരുതി സുസുക്കി ജിംനി സീറ്റ വേരിയന്റിന്റെ ഓൺ റോഡ് വില എന്നത് 12.68 ലക്ഷം രൂപയായി കുറഞ്ഞിരിക്കുകയാണ്.
ഡൽഹിയിൽ 17.68 ലക്ഷം രൂപയ്ക്ക് ഓൺറോഡ് വിലയിൽ ലഭ്യമാകുന്ന മഹീന്ദ്ര ഥാർ 4×4 LX പെട്രോൾ മാനുവൽ ഹാർഡ് ടോപ്പ് മോഡലിനേക്കാൾ ജിംനി സീറ്റയുടെ ഈ പുതിയ ഓൺ-റോഡ് വില എന്നത് അഞ്ച് ലക്ഷം രൂപ കുറഞ്ഞതാണ്. ജിംനി ആൽഫ വേരിയന്റിന് പോലും ഥാർ പെട്രോൾ മാനുവലിന്റെ ഈ വേരിയന്റിനേക്കാൾ താങ്ങാനാവുന്ന വിലയാണ് എന്നതും ശ്രദ്ധേയമാണ്.

ഈ വലിയ വില വ്യത്യാസത്തിൽ, മാരുതി സുസുക്കി ജിംനി സീറ്റ മാനുവൽ, ഓഫ്-റോഡറിന്റെ ലോവർ സ്പെക് വേരിയന്റാണ് എങ്കിലും, ഥാർ 4×4 പെട്രോൾ മാനുവൽ ഹാർഡ്-ടോപ്പിനെ അപേക്ഷിച്ച് കൂടുതൽ യുക്തിപരമായ ഓപ്ഷനായി തോന്നുന്നു. ഥാർ LX -നേക്കാൾ ജിംനി സീറ്റയുടെ മുൻഗണനയെ പിൻതാങ്ങുന്ന കാരണങ്ങൾ ഇതാ, ഇത് ഓഫ്-റോഡ് ഡ്രൈവിംഗ് പ്രേമികൾക്ക് കൂടുതൽ മികവുറ്റ ഡീലായി മാറുന്നു:
കൂടുതൽ പ്രായോഗികമായ ഫൈവ് ഡോർ ലേയൗട്ട്: തൽക്കാലം ത്രീ-ഡോർ കോൺഫിഗറേഷനിൽ മാത്രം ലഭ്യമായ മഹീന്ദ്ര ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ, മാരുതി സുസുക്കി ജിംനി സ്റ്റാൻഡേർഡായി ഫൈവ് ഡോർ കോൺഫിഗറേഷനോടെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഓഫറിലെ അധിക റിയർ ഡോറുകൾ, ജിംനിയിൽ പിൻസീറ്റിൽ യാത്രക്കാരുടെ വാഹനത്തിലേക്കുള്ള പ്രവേശനവും ഇറക്കവും വളരെ എളുപ്പമാക്കുന്നു, എന്നാൽ ഥാറിൽ ഇത് എപ്പോഴും ആശങ്കയുളവാക്കുന്ന ഒന്നാണ്.

വളരെ താങ്ങാനാവുന്ന വില: ഓഫ്റോഡ് കിഴിവുകൾക്കൊപ്പം, ഥാർ LX -നേക്കാൾ ഏകദേശം അഞ്ച് ലക്ഷം രൂപ താങ്ങാനാവുന്ന വിലയാണ് ജിംനി സീറ്റ വരുന്നത്, ഇത് ഗണ്യമായ നിലയിൽ പണം ലാഭിക്കുന്നു. ഓഫ് റോഡ് ബമ്പറുകൾ, സസ്‌പെൻഷൻ ഘടകങ്ങൾ, ടയറുകൾ എന്നിവ പോലുള്ള ഘടകങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഡ്രൈവിബിലിറ്റി വർധിപ്പിക്കുന്നതിന് ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ ഉപയോഗിച്ച് എസ്‌യുവികൾ മോഡി പിടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഓഫ്-റോഡ് ഡ്രൈവിംഗ് പ്രേമികൾക്ക് ഈ തുക ഉപയോഗപ്രദമാകും.
കൂടുതൽ മികച്ച സസ്‌പെൻഷൻ: കുറഞ്ഞ വേഗതയിൽപ്പോലും, ഥാർ അതിന്റെ റൈഡ് ക്വാളിറ്റിയുടെ കാര്യത്തിൽ അത്ര സുഖകരമല്ല. എന്നിരുന്നാലും, കുറഞ്ഞ വേഗതയിലും ഏറ്റവും മോശം കുഴികളിലും സ്പീഡ് ബ്രേക്കറുകളിലും പോലും ജിംനിയിൽ അത്തരം പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടുന്നില്ല. ജിംനിയുടെ ഒതുക്കമുള്ള അളവുകൾ, വലിയ വലിപ്പമുള്ള ഥാറിനേക്കാൾ മികച്ച രീതിയിൽ ദൈനംദിന സിറ്റി ട്രാഫിക്കും തിരക്കേറിയ പാതകളും കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ: ഥാർ LX -നെ അപേക്ഷിച്ച്, അലോയി വീലുകളും ഫ്രണ്ട് ഫോഗ് ലാമ്പുകളും പോലുള്ള ഫീച്ചറുകൾ മാരുതി സുസുക്കി ജിംനി സീറ്റ നഷ്‌ടപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ സവിശേഷതകൾ ന്യായമായ വിലയിൽ മാരുതി സുസുക്കിയിൽ നിന്ന് ആഡ്-ഓണുകളായി ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള കൂടുതൽ മോഡേൺ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM -കൾ, റിവേഴ്‌സ് ക്യാമറ, റോളിംഗ്-ഡൗൺ റിയർ വിൻഡോ എന്നിങ്ങനെ, ഥാർ LX -നേക്കാൾ കൂടുതൽ ഫീച്ചറുകളുമായാണ് ജിംനി സീറ്റ വേരിയന്റ് വരുന്നത്.

ഥാർ LX -നേക്കാൾ താങ്ങാനാവുന്ന വിലയുള്ള ആൽഫ വേരിയന്റിന് പോലും പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലാമ്പ് വാഷറുകൾ, വലിയ വലിപ്പത്തിലുള്ള ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഓട്ടോ എസി, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് എന്നിവയുൾപ്പെടെ കൂടുതൽ നേട്ടങ്ങൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. നിലവിലെ ഓഫറുകൾക്ക് ഒപ്പം ജിംനി കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലിയായി മാറിയിരിക്കുകയാണ് എന്ന് നിസംശയം പറയാം.
കുറഞ്ഞ കാത്തിരിപ്പ് കാലയളവ്: ഓഫറിൽ കനത്ത കിഴിവുകളോടെ, മാരുതി സുസുക്കി ജിംനി സീറ്റ വേരിയന്റ് ഷോറൂമുകളിൽ നിന്ന് എളുപ്പത്തിൽ തന്നെ ലഭ്യമാണ്, അതേ സമയം ഏകദേശം രണ്ട് മുതൽ ആറ് മാസങ്ങൾക്കിടയിലുള്ള കാത്തിരിപ്പ് കാലയളവ് അവകാശപ്പെടുന്ന ഥാർ 4×4 -നേക്കാൾ ഒരു ബോണസായിരിക്കാം.


Click it and Unblock the Notifications








