ഹുക്കും ടൈഗർ കാ ഹുക്കും! ഇന്ത്യൻ വിപണി മാരുതി തന്നെ ഭരിക്കും; അണിയറിൽ ഒരുങ്ങുന്നത് 5 പുത്തൻ മോഡലുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, മറ്റ് പല പ്രമുഖ കാർ ബ്രാൻഡുകളേയും പോലെ 2025 -ഓടെ ഇവി രംഗത്തേക്ക് പ്രവേശിക്കുവാനുള്ള ഒരുക്കത്തിലാണ്. എന്നിരുന്നാലും, പുതിയ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) മോഡലുകൾ പുറത്തിറക്കുന്നതിൽ നിന്ന് ബ്രാൻഡിനെ ഇത് പിന്തിരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ, 2031 -ഓടെ അഞ്ച് മോഡലുകൾ അവതരിപ്പിക്കാനാണ് ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ പദ്ധതിയിട്ടിരിക്കുന്നത് എന്ന് മാരുതി സുസുക്കിയുടെ ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. വരാനിരിക്കുന്ന അഞ്ച് പുതിയ മാരുതി മോഡലുകൾ എന്തെല്ലാം ആയിരിക്കുമെന്ന് നമുക്ക് ഒന്നു നോക്കാം:

ഇന്ത്യൻ വിപണിയ്ക്കായി മാരുതി ഒരുക്കുന്നത് 5 പുത്തൻ കാറുകൾ

ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള ത്രീ റോ എസ്‌യുവി: 2022 സെപ്റ്റംബറിൽ, കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ പുതിയ എസ്‌യുവി ഓഫറായി ഗ്രാൻഡ് വിറ്റാര നെയിംപ്ലേറ്റ് മാരുതി തിരികെ കൊണ്ടുവന്നു, എങ്കിലും ജനപ്രിയമായ ത്രീ റോ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോഴും ഇന്തോ ജാപ്പനീസ് ബ്രാൻഡിന് ഒരു മോഡൽ അല്ലെങ്കിൽ സാന്നിധ്യമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അതിനാൽ, ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര XUV700 എന്നിവയ്ക്ക് എതിരാളിയായി ഗ്രാൻഡ് വിറ്റാരയുടെ ത്രീ റോ പതിപ്പ് അവതരിപ്പിക്കാൻ മാരുതി ഒരുങ്ങുകയാണെന്ന് ഞങ്ങൾ കരുതുന്നു. ഇത് പ്രീമിയം മഡലായ ഇൻവിക്ടോയ്ക്ക് താഴെയായി സ്ഥാനം പിടിക്കുന്ന താങ്ങാനാവുന്ന ഓപ്ഷനായി, ഒരു ത്രീ റോ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഒരു ചോയിസ് നൽകുന്നു.

ഇന്ത്യൻ വിപണിയ്ക്കായി മാരുതി ഒരുക്കുന്നത് 5 പുത്തൻ കാറുകൾ

രണ്ട് പുത്തൻ ഹാച്ച്ബാക്കുകൾ: മാരുതിക്ക് നല്ല കമാൻഡുള്ള ഒരു ബോഡി ടൈപ്പാണ് ഹാച്ച്ബാക്കുകൾ എന്ന് നിസംശയം പറയാം. പുതിയ ഉപഭോക്താക്കൾക്കിടയിലുള്ള എസ്‌യുവി ട്രെൻഡ് കാരണം വിൽപ്പന കുറയുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ഹാച്ച്‌ബാക്കുകളുടെ ഓപ്ഷൻ ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 10 ലക്ഷം രൂപയിൽ താഴെ ചെലവ് വരുന്ന രണ്ട് ഹാച്ച്ബാക്കുകൾ കൂടെ രാജ്യത്ത് അവതരിപ്പിക്കാൻ മാരുതിക്ക് പ്ലാനുകളുണ്ട്. ഇവ സെലേറിയോയ്ക്കും ആൾട്ടോയ്ക്കും പകരക്കാരായി എത്തിയേക്കാം.

XL6 -നും ഇൻവിക്റ്റോയ്ക്കും ഇടയിൽ പുതിയ എംപിവി: മാരുതിയുടെ ഇന്ത്യൻ മോഡൽ നിരയിൽ നിലവിൽ എർട്ടിഗ, XL6, ഇൻവിക്റ്റോ എന്നിങ്ങനെ മൂന്ന് എംപിവികൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ രണ്ടും മൂന്നും മോഡലുകൾ കമ്പനിയുടെ പ്രീമിയം നെക്സ ഔട്ട്‌ലെറ്റുകൾ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യൻ വിപണിയ്ക്കായി മാരുതി ഒരുക്കുന്നത് 5 പുത്തൻ കാറുകൾ

എന്നിരുന്നാലും, XL6 -നും ഇൻവിക്റ്റോയ്ക്കും ഇടയിൽ കാര്യമായ വില വ്യത്യാസമുണ്ട്, അതിനാൽ ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള കിയ കാരെൻസിന്റെ എതിരാളിയായി ഒരു പുതിയ എംപിവിയെ കളത്തിൽ ഇറക്കാൻ മാരുതിയ്ക്ക് പദ്ധതികളുണ്ട്. ഈ പുതിയ മോഡലിന്റെ അവതരണത്തോടെ കാരെൻസിന്റെന്റെ വിൽപ്പനയിൽ ഒരു ഇടിവ് ഉണ്ടാക്കുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.

മാരുതിയുടെ പുതിയ മൈക്രോ എസ്‌യുവി: ഇന്ത്യൻ വിപണിയിൽ വളരെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു വിഭാഗമാണ് മൈക്രോ എസ്‌യുവി എന്നത്. 2021 -ൽ ടാറ്റ പഞ്ച് വിൽപ്പനയ്‌ക്ക് എത്തിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്, അടുത്തിടെ ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ വരവോടെ ഈ സെഗ്മ്ന്റ് കൂടുതൽ വിപുലീകരിച്ചു.

മാരുതി ഇഗ്‌നിസ് നിലവിൽ ഇവ രണ്ടിന്റെയും പാർട്ട് ടൈം എതിരാളിയാണെങ്കിലും, ഇത് ഇപ്പോഴും അല്പം പരുക്കൻ സ്റ്റൈലിംഗും ഡിസൈനുമുള്ള ഒരു ഹാച്ച്ബാക്ക് തന്നെയാണ്. അനുദിനം വളരുന്ന ഈ സെഗ്‌മെന്റിൽ കൂടുതൽ ശക്തമായ പോരാട്ടം കാഴ്ച്ചവെയ്ക്കാൻ മാരുതി സ്വന്തം മൈക്രോ എസ്‌യുവി പുറത്തിറക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഈ അഞ്ച് കാറുകളിൽ ഏതാണ് ആദ്യം ഷോറൂമുകളിൽ എത്തി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? മറ്റ് ഏതൊല്ലാം സെഗ്‌മെന്റുകളിലേക്ക് ചുവടു വെയ്ക്കാനാണ് മാരുതി ലക്ഷ്യമിടുന്നതെന്ന് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കുക. ഇന്ത്യിൽ മറ്റാർക്കും വിപണി കൈവിട്ട് കൊടുക്കില്ല എന്ന വാശിയിലാണ് മാരുതി സുസുക്കി എന്നത് ഈ നീക്കങ്ങളിൽ നിന്ന് വ്യക്തം.

More from DriveSpark

Article Published On: Sunday, November 26, 2023, 12:00 [IST]
English summary
5 upcoming models from maruti for indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X