5 Upcoming SUVs! 10-15 ലക്ഷം ബജറ്റിൽ വരുന്ന മോഡലുകൾ
വരും മാസങ്ങളിൽ ഒട്ടനവധി പുതിയ മോഡലുകളുടെ വരവോടെ മിഡ് സൈസ് എസ്യുവി സെഗ്മെന്റിൽ ആകെ മൊത്തം ഒരു കോളിളക്കം തന്നെയായിരിക്കും. രണ്ട് പുതിയ ലൈഫ്സ്റ്റൈൽ ഓഫ്-റോഡ് എസ്യുവികൾ ഉൾപ്പടെ പല മോഡലുകളും വിപണിയിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. 10 മുതൽ 15 ലക്ഷം രൂപ വരെ ബജറ്റിൽ റാജ്യത്ത് വരാനിരിക്കുന്ന എസ്യുവികൾ ഏതെല്ലാം എന്ന് നമുക്ക് ഒന്നു നോക്കാം.
1. മാരുതി സുസുക്കി ജിംനി:
ജനുവരിയിൽ 2023 ഓട്ടോ എക്സ്പോയിൽ ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയ ഇന്ത്യ-സ്പെക് ഫൈവ് ഡോർ മാരുതി സുസുക്കി ജിംനി ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിപണിയിലെത്തും. ബ്രാൻഡിന്റെ നെക്സ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് ജിംനി വിൽക്കുന്നത്. ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് എസ്യുവി ഒരുക്കിയിരിക്കുന്നത്.

ഇത് ഗ്ലോബൽ സ്പെക്ക് ത്രീ-ഡോർ മോഡലിനേക്കാൾ വിശാലമാണ് കൂടാതെ 1.5L K15B ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മോഡലിന് പവർ നൽകുന്നത്. സ്റ്റാൻഡേർഡായി നാല് വീലുകളിലേക്കും പവർ ട്രാൻസ്ഫർ ചെയ്യുന്ന അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി പവർട്രെയിൻ കണക്ട് ചെയ്യപ്പെടും.
2. കിയ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റ്:
പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം പകുതിയോടെ മിഡ് സൈസ് എസ്യുവി സെഗ്മെന്റിന് ഫെയ്സ്ലിഫ്റ്റഡ് സെൽറ്റോസിന്റെ വരവ് പ്രതീക്ഷിക്കാം. അപ്പ്ഡേറ്റഡ് പതിപ്പിന് അകത്തും പുറത്തും നിരവധി അപ്ഡേറ്റുകൾ ലഭിക്കും. വാഹനത്തിന്റെ ഫ്രണ്ട് ഫാസിയ പൂർണമായി പുനർരൂപകൽപ്പന ചെയ്യുകയും ഇന്റീരിയറിന് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും ലഭിക്കുകയും ചെയ്യും. 160 PS പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കൂടെ മോഡൽ ശ്രേണിയിൽ സ്ഥാനം പിടിക്കും.

3. ടാറ്റ ഹാരിയർ & സഫാരി ഫേസ്ലിഫ്റ്റ്:
ഫെയ്സ്ലിഫ്റ്റഡ് ടാറ്റ നെക്സോൺ 2023 ഓഗസ്റ്റിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, അതിന് ശേഷം വർഷാവസാനത്തോടെ അപ്ഡേറ്റ് ചെയ്ത ഹാരിയറും സഫാരിയും ടാറ്റ വിപണിയിൽ എത്തിച്ചേക്കാം. ഇന്ത്യയിൽ ഏറ്റവും പ്രധാനമായ ഉത്സവ സീസണിൽ ഇവ ഷോറൂമുകളിലെത്താനുള്ള സാധ്യത ഏറെയാണ്. രണ്ട് മിഡ് സൈസ് എസ്യുവികളും ജനുവരിയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഫ്രണ്ട് ഫാസിയ നേടാനുള്ള സാധ്യതയുണ്ട്.
ഹാരിയറും സഫാരിയും പ്രാദേശിക വാഹന നിർമ്മാതാക്കൾക്ക് മാന്യമായ വിൽപ്പന കണക്കുകൾ വാഗ്ദാനം ചെയ്യുന്നവയാണ്, വരാനിരിക്കുന്ന അപ്പ്ഡേറ്റഡ് പതിപ്പുകൾ വിൽപ്പന കൂടുതൽ ആകർഷകമാക്കും. എസ്യുവികളുടെ MY2023 പതിപ്പുകൾ നിരവധി പുതിയ ഫീച്ചറുകൾ നേടിയിട്ടുണ്ട്. പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിക്കും ഇരു മോഡലുകളിലും വരുന്ന പ്രധാന അഡീഷനുകളിൽ ഒന്ന്.

5. ഫൈവ് ഡോർ മഹീന്ദ്ര ഥാർ:
അഞ്ച് ഡോറുകളുള്ള ഥാർ 2024 -ന്റെ തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുന്നതിന് മുമ്പ് ഈ വർഷാവസാനം മഹീന്ദ്ര വേൾഡ് പ്രീമിയർ നടത്തിയേക്കാം. ഇതിന് നിലവിലുള്ള മോഡലിനേക്കാൾ വലിയ അളവുകൾ ഉണ്ടായിരിക്കും. 2.0 ലിറ്റർ പെട്രോളും 2.2 ലിറ്റർ ഡീസൽ എഞ്ചിനും വാഹനത്തിന് കരുത്തേകും. കൂടാതെ 2WD കോൺഫിഗറേഷനും തള്ളിക്കളയാനാവില്ല. നിലവിൽ ഫൈവ് ഡോർ ഥാറിന്റെ പരീക്ഷണയോട്ടങ്ങൾ മഹീന്ദ്ര തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ഫൈവ് ഡോർ മാരുതി സുസുക്കി ജിംനി, ഫോഴ്സ് ഗൂർഖ എന്നിവയ്ക്കെതിരെ ഫൈവ് ഡോർ ഥാർ നേരിട്ട് മത്സരിക്കും.


Click it and Unblock the Notifications








