Tata-ക്ക് നെഞ്ചിടിപ്പ്; 550 കി.മീ റേഞ്ചും ഞെട്ടിക്കുന്ന വിലയുമായി Maruti Suzuki ഇലക്ട്രിക് എസ്‌യുവി വരുന്നു

വാഹനപ്രേമികളുടെ ഉത്സവമായ ഓട്ടോ എക്‌സ്‌പോ 2023-ന് ഇന്ന് (ജനുവരി 11) തുടക്കം കുറിച്ചിരിക്കുകയാണ്. eVX എന്ന ഇലക്ട്രിക് എസ്‌യുവി കണ്‍സപ്റ്റ് പ്രദര്‍ശിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇവന്റിന് ഗംഭീര തുടക്കമിട്ടിരിക്കുകയാണ്.

സമീപകാലത്തായി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രിക് കാറുകളോട് പ്രിയം ഏറി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിനാല്‍ തന്നെ മാരുതി സുസുക്കി ഈ eVX കണ്‍സെപ്റ്റ് മോഡല്‍ ഉടന്‍ ഉല്‍പാദനത്തിന് അയക്കാന്‍ സാധ്യതയുണ്ട്. 2025 ജനുവരിയിലോ ഫെബ്രുവരിയിലോ മാരുതി സുസുക്കി eVX ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റിലായിരിക്കും പുതിയ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുക. തങ്ങളുടെ പങ്കാളിയായ ടൊയോട്ടക്ക് മാരുതി ഈ കാര്‍ നല്‍കിയേക്കും.

Tata-ക്ക് നെഞ്ചിടിപ്പ്; 550 കി.മീ റേഞ്ചും ഞെട്ടിക്കുന്ന വിലയുമായി Maruti Suzuki ഇലക്ട്രിക് എസ്‌യുവി വരുന്നു

4,300 എംഎം നീളവും 1,800 എംഎം വീതിയും 1,600 എംഎം ഉയരവുമാണ് മാരുതി സുസുക്കിയുടെ കുടക്കീഴില്‍ എത്താന്‍ പോകുന്ന പുതിയ ഇവിയുടെ അളവുകള്‍. 2,700 എംഎം വീല്‍ബേസ് അകത്തളത്തില്‍ വിശാലമായ ഇടം നല്‍കും. ഈ ഇലക്ട്രിക് കാറിന്റെ മുന്‍വശം നോക്കിയാല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ 'V' ആകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍ ഉണ്ട്. കൂടാതെ, ഗംഭീരമായ വീല്‍ ആര്‍ച്ചുകള്‍, ആകര്‍ഷകമായ അലോയ് വീലുകള്‍, കൂപ്പെ പോലുള്ള റൂഫ് ലൈന്‍ എന്നിവയും ഈ ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ചിലതാണ്.

എന്നാല്‍ ഈ കാര്‍ ഉല്‍പാദനത്തിലേക്കെത്തുമ്പോള്‍ ഒരുപിടി മാറ്റങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കണം. മാരുതി സുസുക്കിയുടെ ഈ പുതിയ ഇലക്ട്രിക് എസ്‌യുവി കണ്‍സപ്റ്റിന് 60 kWh ബാറ്ററി പാക്ക് ആണ് നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാല്‍ തന്നെ റേഞ്ചിനെ കുറിച്ചുള്ള ആവലാതികള്‍ ഇല്ലാതെ ധൈര്യത്തില്‍ ലോംഗ് ട്രിപ്പുകള്‍ പോകം. ഈ ഇലക്ട്രിക് കാറില്‍ എല്‍എഫ്പി (ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്) ബ്ലേഡ് സെല്‍ ബാറ്ററികളാണ് മാരുതി സുസുക്കി ഉപയോഗിച്ചിരിക്കുന്നത്.

Tata-ക്ക് നെഞ്ചിടിപ്പ്; 550 കി.മീ റേഞ്ചും ഞെട്ടിക്കുന്ന വിലയുമായി Maruti Suzuki ഇലക്ട്രിക് എസ്‌യുവി വരുന്നു

ബ്ലേഡ് സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ മികച്ച റേഞ്ച് ലഭിക്കുന്നതിനൊപ്പം വാഹനത്തിന്റെ വില കുറയാനും സാധ്യതയുണ്ട്. മാരുതി സുസുക്കിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ എത്തുമ്പോള്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പുമായിട്ടായിരിക്കും നേരിട്ട് ഏറ്റുമുട്ടുക. മാരുതി ഇവിക്കൊപ്പം ഹ്യുണ്ടായി ക്രെറ്റ ഇവിയും 2025-ലാകും വില്‍പ്പനയ്ക്കെത്തുക. മാരുതിയുടെ ഇലക്ട്രിക് കാറിന്റെ വരവ് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുളളത് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിനാണ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവികളില്‍ ഒന്നാണ് ഇത്.

ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സില്‍ 40.5 kWh ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇവി 437 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഇതേ സ്‌പെസിഫിക്കേഷന്‍സുമായി പുറത്തിറങ്ങുകയാണെങ്കില്‍ മാരുതി സുസുക്കി ഇവിയുമായി മുട്ടി നില്‍ക്കാന്‍ ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് കുറച്ച് വിയര്‍ക്കും. ബാറ്ററിയുടെയും റേഞ്ചിന്റെയും കാര്യത്തില്‍, മാരുതി സുസുക്കിയുടെ പുതിയ ഇലക്ട്രിക് കാര്‍ ടാറ്റ നെക്സോണ്‍ ഇവി മാക്സിനേക്കാള്‍ മികച്ചതായിരിക്കാം.

Tata-ക്ക് നെഞ്ചിടിപ്പ്; 550 കി.മീ റേഞ്ചും ഞെട്ടിക്കുന്ന വിലയുമായി Maruti Suzuki ഇലക്ട്രിക് എസ്‌യുവി വരുന്നു

നിലവില്‍ 18.34 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേ സമയം ടോപ് വേരിയന്റിന് 20.04 ലക്ഷം രൂപ (എക്‌സ്‌ഷോറും) നല്‍കണം. എന്നാല്‍ 15 മുതല്‍ 20 ലക്ഷം രൂപ വില നിലവാരത്തിലാകും പുതിയ മാരുതി സുസുക്കി ഇലക്ട്രിക് എസ്‌യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, ഈ വിലയില്‍ വിപണിയിലെത്തുന്ന മാരുതിയുടെ ഇവി ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

മികച്ച ബാറ്ററിയും റേഞ്ചും വാഗ്ദാനം ചെയ്യുന്ന കാറിനകത്ത് നിരവധി സുഖസൗകര്യങ്ങളും സവിശേഷതകളും ഉള്‍ക്കൊള്ളിക്കാന്‍ മാരുതിക്ക് സാധിക്കും. 2WD, AWD ഓപ്ഷനുകള്‍ മാരുതി സുസുക്കി ഒരുപക്ഷേ പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് നല്‍കിയേക്കും. മാരുതിയുടെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുമ്പോള്‍ ചങ്കിടിക്കുന്നത് ടാറ്റക്കും ഹ്യുണ്ടായിക്കുമാകും. മാരുതിയുടെ ഈ നീക്കത്തിന് ടാറ്റ എന്ത് മറുപടിയാകും ഒരുക്കിവെച്ചിരിക്കുന്നതെന്നാണ് വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 11, 2023, 12:56 [IST]
English summary
550 km range and competitive price will maruti suzuki evx be a threat to tata nexon ev max
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X