വലിയ കുടുംബങ്ങള്‍ക്ക് സുഖസുന്ദരമായി പോകാം! വരാന്‍ പോകുന്ന 7 കാറുകള്‍ നോക്കിവെച്ചോളൂ...
നമ്മുടെ കേരളത്തില്‍ ഇന്ന് അണുകുടുംബങ്ങളാണ് കൂടതലെങ്കിലും ബന്ധങ്ങളുടെ കെട്ടുറപ്പിന് യാതൊരു പ്രശ്‌നവുമില്ല. രക്തബന്ധങ്ങളേക്കാള്‍ ശക്തമായ സൗഹൃദങ്ങളമുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ വലിയ കുടുംബങ്ങള്‍ക്ക് ലോംഗ് ട്രിപ്പ് പോകാന്‍ വലിയ വണ്ടി തന്നെ വേണം. നിലവില്‍ നിരവധി 7 സീറ്റര്‍ വാഹനങ്ങള്‍ വിപണിയിലുണ്ടെങ്കിലും വരാന്‍ പോകുന്നത് നല്ല കിടുക്കാച്ചി ഐറ്റംസാണ്. വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വരാനിരിക്കുന്ന കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
അപ്‌ഡേറ്റഡ് ടൊയോട്ട ഫോര്‍ച്യൂണര്‍: പുതിയ തലമുറ ഫോര്‍ച്യൂണര്‍ ഇന്ത്യയില്‍ എത്താന്‍ അല്‍പ്പം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഫുള്‍സൈസ് എസ്‌യുവിയുടെ ന്യൂജെന്‍ പതിപ്പ് 2025-ലായിരിക്കും ഇന്ത്യയിലെത്തുക. അതുകൊണ്ട് അടുത്ത വര്‍ഷം ഫോര്‍ച്യൂണര്‍ ചില്ലറ പരിഷ്‌കാരങ്ങളോടെ ടൊയോട്ട പുറത്തിറക്കാന്‍ സാധ്യതയുണ്ട്. അപ്ഡേറ്റഡ് ഫോര്‍ച്യൂണര്‍ ജാപ്പനീസ് ബ്രാന്‍ഡ് തായ്ലന്‍ഡില്‍ അവതരിപ്പിച്ചിരുന്നു.

പുറത്ത് മാറ്റങ്ങള്‍ ഇല്ലെങ്കിലും അകത്തളത്തില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള പുതിയ 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍. മാത്രമല്ല 20 bhp പവറും 50 Nm ടോര്‍ക്കും അധികം നല്‍കുന്ന കൂടുതല്‍ ശക്തമായ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോര്‍ച്യൂണര്‍ അപ്‌ഡേറ്റഡ് പതിപ്പിന് തുടിപ്പേകുക. പുതിയ കാറിന് വേരിയന്റുകളെ ആശ്രയിച്ച് 50,000 മുതല്‍ 60,000 വരെ അധികം മുടക്കേണ്ടി വരും.
പുതിയ കിയ കാര്‍ണിവല്‍: ഈ വര്‍ഷമാണ് കിയ തങ്ങളുടെ പ്രീമിയം എംപിവിയായ കാര്‍ണിവല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. എന്നാല്‍ 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പുതുതലമുറ പതിപ്പിന്റെ രൂപത്തില്‍ ഒരു മാസ് റീഎന്‍ട്രി പ്രതീക്ഷിക്കാം. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച KA4 മോഡലായിരിക്കും ഇന്ത്യയില്‍ എത്തുക.

നല്ല ഷാര്‍പ്പായ ഫ്രണ്ട് ഡിസൈന്‍ ലഭിക്കുന്ന എംപിവിയുടെ ഇന്റീരിയറില്‍ രണ്ട് 12.3-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ സജ്ജീകരിക്കും. പഴയ കാര്‍ണിവലിന് കരുത്ത് പകരുന്ന അതേ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും തുടര്‍ന്നും തുടിപ്പേകുക. 45 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് പുതിയ കാര്‍ണിവലിന്റെ ഓണ്‍റോഡ് വില പ്രതീക്ഷിക്കുന്നത്.
മഹീന്ദ്ര ബാലേറോ നിയോ പ്ലസ്: ബൊലേറോ നിയോ എന്ന പേരില്‍ ഇതിനകം മഹീന്ദ്ര ഒരു 7 സീറ്റര്‍ കാര്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. പുതിയ ബൊലേറോ നിയോ പ്ലസ് വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ താങ്ങാനാവുന്ന ഓഫറായിരിക്കും. പിറകില്‍ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളുള്ള 9 സീറ്റര്‍ പതിപ്പായിരിക്കും ഇത്.

അടുത്ത വര്‍ഷം ബൊലേറോ നിയോ പ്ലസ് വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. 118 bhp പവറും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകുക. 13 ലക്ഷം രൂപ മുതലാണ് ബൊലേറോ നിയോ പ്ലസിന്റെ ഓണ്‍റോഡ് വില പ്രതീക്ഷിക്കുന്നത്.
മഹീന്ദ്ര XUV700 : വിപണിയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം മഹീന്ദ്ര തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിക്ക് ചില്ലറ അപ്‌ഡേറ്റുകള്‍ നല്‍കും. സ്‌റ്റൈലിംഗില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഇല്ലെങ്കിലും അകത്തളത്തിലായിരിക്കും മാറ്റങ്ങള്‍. ഓട്ടോ ഡിമ്മിംഗ് IRVM ആയിരിക്കും പ്രധാന കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്ന്. വെന്റിലേറ്റഡ് സീറ്റുകളും ഇലക്ട്രിക് ടെയില്‍ഗേറ്റും പോലുള്ള കൂടുതല്‍ ഫീച്ചറുകള്‍ ഫെയ്സ്ലിഫ്റ്റില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. മെക്കാനിക്കലായി മാറ്റങ്ങള്‍ ലഭിച്ചേക്കില്ല. 2.0-ലിറ്റര്‍ പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ മോട്ടോറുകള്‍ തുടര്‍ന്നും സേവനത്തിനുണ്ടാകും.

മഹീന്ദ്ര XUV .e8: തൊട്ടുമുകളില്‍ പറഞ്ഞ മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ് XUV.e8. ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ലോഞ്ച് 2024-ല്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, കണക്ടഡ് ടെയില്‍ ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയായിരിക്കും XUV.e8 ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈന്‍ ഹൈലൈറ്റുകള്‍.
ഇലക്ട്രിക് കാറിന്റെ സ്‌പെസിഫിക്കേഷനുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 80kW മോട്ടോറുള്ള ഫ്രണ്ട് പവര്‍ട്രെയിനുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. റേഞ്ച് കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത കലണ്ടര്‍ വര്‍ഷം അവസാനത്തോടെയാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. വണ്ടി നിരത്തിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായി അല്‍കസാര്‍: മിഡ്‌െൈസസ് എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. തൊട്ടുപിന്നാലെ അല്‍കസാറും കൊറിയന്‍ ബ്രാന്‍ഡ് മുഖംമിനുക്കി വിപണിയില്‍ എത്തിക്കും. അല്‍കസാര്‍ അണിയറയില്‍ ഒരുന്നുവെന്ന സൂചനക നല്‍കി വണ്ടി പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഡ്രൈവര്‍ സീറ്റ് തുടങ്ങിയ പുതിയ ഫീച്ചറുകള്‍ അല്‍കസാര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുണ്ട്.
ADAS സേഫ്റ്റി സ്യൂട്ടായിരിക്കും മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തും. ക്രെറ്റ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയതിന് ശേഷം 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എപ്പോഴെങ്കിലും അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. അപ്‌ഡേറ്റഡ് പതിപ്പിന് 60,000 മുതല്‍ 70,000 വരെ വില വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹോണ്ട എലിവേറ്റ് 7 സീറ്റര്‍: ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ ഹിറ്റ് മോഡലാണ് എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി. എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള 7 സീറ്റര്‍ കാറിന് പിന്നില്‍ ഹോണ്ട പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ളപുതുക്കിയ ഫ്രണ്ട് ഫാസിയ കാറിന് ലഭിക്കും. പനോരമിക് സണ്‍റൂഫ്, ADAS, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. 5 സീറ്റര്‍ മോഡലിന്റെ അതേ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാകും ഹൃദയം.


Click it and Unblock the Notifications








