ചെറുഫാമിലി കാര്‍ നോക്കുകയാണോ? വരാന്‍ പോകുന്നത് ഒന്നും രണ്ടുമല്ല 7 മോഡലുകള്‍

ചെറുകാര്‍ വില്‍പ്പനയില്‍ സമീപകാലത്തായി ഇടിവ് അനുഭവപ്പെടുകയാണ്. ഇന്ത്യൻ വിപണി എസ്‌യുവികളിലേക്ക് കൂടുതലായി അടുക്കുന്നതാണ് ചെറുകാറുകൾക്കും സെഡാനുകൾക്കും തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. എന്നാല്‍ സെഗ്‌മെന്റിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനായി ഒരുപിടി പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. ഒന്നും രണ്ടുമല്ല ഏഴോളം മോഡലുകളാണ് വരും മാസങ്ങളില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത്.

താങ്ങാനാവുന്നതും വിലയില്‍ ഫീച്ചര്‍ പായ്ക്ക്ഡ് ആയിട്ടെന്ന ഈ മോഡലുകള്‍ 10 ലക്ഷം രൂപയുടെ ബഡ്ജറ്റില്‍ ലഭ്യമാകും. കുറഞ്ഞ വിലയില്‍ ചെറു ഫാമിലി കാര്‍ നോക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കാം. ഓരോ വ്യക്തികളുടെയും മുന്‍ഗണനകളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി വ്യത്യസ്ത ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡലുകളെ കുറിച്ച് ചുവടെ വിവരിക്കാം.

tata punch

ടാറ്റ പഞ്ച് ഇവി: ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള നാലാമത്തെ ഫുള്‍ ഇലക്ട്രിക് കാറാണ് പഞ്ച് ഇവി. ടിയാഗോ ഇവിയുടെയോ നെക്‌സാണ്‍ ഇവിയുടെയോ പവര്‍ട്രെയിന്‍ ആയിരിക്കും ഇതില്‍ സജ്ജീകരിക്കുക. മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും.

ടാറ്റ പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിന് മുകളിലാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ പഞ്ചില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന സ്റ്റൈലിംഗ,് ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വൃത്താകൃതിയിലുള്ള ഡിസ്പ്ലേ ഇന്റഗ്രേറ്റഡ് ഗിയര്‍ സെലക്ടര്‍ ഡയല്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുമായിട്ടാകും പഞ്ച് ഇവി എത്തുക.

maruti fronx

ന്യൂ-ജെന്‍ മാരുതി സ്വിഫ്റ്റ്/ഡിസയര്‍: അടുത്ത കാലത്തായി വാഹന പ്രേമികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഓളം തീര്‍ത്ത മോഡലാണ് ന്യൂജെന്‍ മാരുതി സ്വിഫ്റ്റ്. 2024-ന്റെ തുടക്കത്തില്‍ പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും അതിന്റെ സെഡാന്‍ സഹോദരനായ ഡിസയറും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ശ്രദ്ധേയമായ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ക്കൊപ്പം പുതിയ Z-സീരീസ് പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചാകും മോഡലുകള്‍ എത്തുക.

കൂടുതല്‍ പവറും മൈലേജും നല്‍കുന്ന 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ Z12E എഞ്ചിന്‍ ആയിരിക്കും പുതിയ കാറുകള്‍ക്ക് തുടിപ്പേകുക. ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന ഈ എഞ്ചിന്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതായാണ് വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റിന്റെ താഴ്ന്ന ട്രിമ്മുകള്‍ നിലവിലുള്ള 1.2 ലിറ്റര്‍, 4-സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ യൂണിറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

maruti fronx

ടൊയോട്ട ടൈസര്‍: മാരുതി സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിന് കീഴില്‍ പിറവിയെടുക്കാന്‍ പോകുന്ന പുതിയ ബാഡ്ജ് എഞ്ചിനിയറിംഗ് ഉല്‍പ്പന്നമായിരിക്കും ടൈസര്‍. ടൊയോട്ടയുടെ സിഗ്‌നേച്ചര്‍ ഗ്രില്‍, പുതുക്കിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ടൈസറിനെ ഫ്രോങ്ക്‌സില്‍ നിന്ന് വേറിട്ട്‌നിര്‍ത്തും. 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ മാറ്റം വരുത്താന്‍ സാധ്യതയില്ല.

ടാറ്റ ആള്‍ട്രോസ് റേസര്‍: ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 120 bhp കരുത്തും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് തുടിപ്പേകുക. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആയിരിക്കും ഇതിന് ലഭിക്കുക. 2024-ന്റെ തുടക്കത്തില്‍ ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസ് റേസര്‍ എഡിഷന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kia sonet

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്‍ ഇന്‍സേര്‍ട്ടുകള്‍, ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പര്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്ലാമ്പുകള്‍, ക്യാബിനിലെ മെച്ചപ്പെടുത്തലുകള്‍ എന്നിവയടക്കം സമൂല മാറ്റങ്ങളുമായാണ് സോനെറ്റ് വരാന്‍ പോകുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നിലവിലുള്ള എഞ്ചിന്‍ ലൈനപ്പ് നിലനിര്‍ത്തും. 2024-ന്റെ തുടക്കത്തില്‍ കാർ പുറത്തിറങ്ങും.

മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്: കോംപാക്ട് എസ്‌യുവി അടുത്ത വര്‍ഷം ആരംഭത്തില്‍ ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റിന് വിധേയമാകും. XUV700-യില്‍ നിന്നാകും ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊള്ളുക. നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ DI ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തിയേക്കും. നിലവിലുള്ള 6 സ്പീഡ് AMT ട്രാന്‍സ്മിഷന് പകരം 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് കൊണ്ടുവരാന്‍ സാധ്യത കാണുന്നു.

More from DriveSpark

Article Published On: Friday, November 24, 2023, 15:20 [IST]
English summary
7 upcoming small family cars from maruti kia mahindra tata and toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X