ട്രിപ്പിന് കൂട്ടുകാരനെയും കുടുംബത്തെയും കൂടി കൂട്ടാം; ബജറ്റ് വിലയുള്ള 7 സീറ്റര്‍ കാറുകള്‍ ഇതാ...

രാജ്യത്ത് ഫാമിലി കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുകയാണ്. കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ കൂട്ടുകാരന്റെ കുടുംബത്തെയും കൂടെ കൂട്ടാമെന്നതാണ് ഒരു 7 സീറ്റര്‍ കാര്‍ ആയാലുള്ള മെച്ചം. വിവിധ വില നിലവാരത്തില്‍ 7 സീറ്റര്‍ കാറുകള്‍ ലഭ്യമാണ്. കീശ കീറാതെ ഒരു ഫാമിലി കാര്‍ നോക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ കുറഞ്ഞ വിലയില്‍ ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ചില 7 സീറ്റര്‍ കാറുകള്‍ പരിചയപ്പെടുത്തുകയാണ്.

റെനോ ട്രൈബര്‍: ഏറ്റവും കുറഞ്ഞ വിലയില്‍ ബജറ്റ് 7 സീറ്റര്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് റെനോ ട്രൈബര്‍. 71 bhp പവറും 96 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഓഫറിലുള്ളത്.

renault triber

റെനോ ട്രൈബര്‍ കാറിന്റെ അവസാന വരി കുട്ടികള്‍ക്കാണ് ഏറ്റവും അനുയോജ്യം. എന്നിരുന്നാലും താങ്ങാവുന്ന വിലയില്‍ വൈവിധ്യമാര്‍ന്ന ഒരു 7 സീറ്റര്‍ കാര്‍ നോക്കുന്നവര്‍ക്ക് റെനോ ട്രൈബര്‍ പരിഗണിക്കാവുന്നതാണ്. 6.33 ലക്ഷം മുതല്‍ 8.97 ലക്ഷം രൂപ വരെയാണ് റെനോ ട്രൈബറിന്റെ എക്‌സ്‌ഷോറൂം വില.

മാരുതി എര്‍ട്ടിഗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവിയാണ് എര്‍ട്ടിഗ. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും കാര്‍ വരുന്നു. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായാണ് ഇത് വരുന്നത്. മികച്ച മൈലേജ്, യാത്രാസുഖം, ഫീച്ചറുകളുടെ നീണ്ട നിര എന്നിവയാണ് എര്‍ട്ടിഗയെ ജനപ്രിയമാക്കി മാറ്റുന്ന ഘടകങ്ങളില്‍ ചിലത്. 8.64 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

mahindra bolero neo

മഹീന്ദ്ര ബൊലേറോ നിയോ: ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ എസ്‌യുവിയാണ് ബൊലേറോ നിയോ. 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. പരുക്കന്‍ ശൈലിയില്‍ പൂര്‍ത്തിയാക്കിയ ഈ എസ്‌യുവി മാന്യമായ ഓഫ്-റോഡിംഗ് കഴിവുകളും പ്രകടിപ്പിക്കുന്നതിനാല്‍ സാഹസികത ഇഷ്ടമുള്ളവര്‍ക്ക് നോക്കാം. ഇന്ത്യന്‍ റോഡ് സാഹചര്യത്തിന് പറ്റിയ വാഹനമാണിതെന്ന് ബെലേറോ ഇതിനകം തെളിയിച്ചതാണ്. 9.32 ലക്ഷം മുതല്‍ 12.14 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ടൊയോട്ട റൂമിയോണ്‍: എര്‍ട്ടിഗയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ റൂമിയോണ്‍ ഇതിനകം വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്. ടൊയോട്ടയുടെ വിശ്വാസ്യതക്കൊപ്പം മികച്ച മൈലേജും കിടിലന്‍ ഫീച്ചറുകളുമായി വരുന്ന കാറിനായി വരി നില്‍ക്കുകയാണ് ആളുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷനുകളില്‍ എംപിവി വാങ്ങാന്‍ സാധിക്കും. ബ്രാന്‍ഡില്‍ നിന്ന് ഇന്നോവക്ക് തൊട്ടുതാഴെ വമ്പന്‍ സൗകര്യങ്ങളുമായി വരുന്ന എംപിവിക്ക് 10.29 ലക്ഷം മുതല്‍ 13.68 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്.

kia carens

കിയ കാരന്‍സ്: പവര്‍, കാര്യക്ഷമത, സുഖസൗകര്യങ്ങള്‍ എന്നിവ സംയോജിക്കുന്ന കാറാണ് കാരെന്‍സ്. ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാമെന്നതാണ് ഇതിന്റെ മെച്ചം.1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. ഫീച്ചറുകളാല്‍ സമ്പന്നമായ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫീച്ചര്‍ ലിസ്റ്റ് വിപുലമാകുന്നത് വിലയില്‍ പ്രതിഫലിക്കും. 10.45 ലക്ഷം മുതല്‍ 18.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്: മാനുവല്‍, AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ശക്തമായ 2.2-ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഈ ജനപ്രിയ എസ്‌യുവിയുടെ കരുത്ത്. മസ്‌കുലര്‍ ലുക്കിലുള്ള ഒരു കിടിലന്‍ 7 സീറ്റര്‍ നോക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചോയ്‌സാണ് സ്‌കോര്‍പിയോ ക്ലാസിക്. ഇന്റീരിയറില്‍ കാര്യമായ പ്രതീക്ഷകള്‍ വേണ്ടെങ്കിലും ബൊലേറോ പോലെ തന്നെ ഇന്ത്യന്‍ റോഡുകളില്‍ കഴിവ് തെളിയിച്ച കാറാണ് സ്‌കോര്‍പിയോ. 13.25 ലക്ഷം മുതല്‍ 17.06 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

mahindra scorpio n

മഹീന്ദ്ര സ്‌കോര്‍പ്പിയോ N: പുതിയ ട്രെന്‍ഡ്‌സെറ്ററായ സ്‌കോര്‍പിയോ N പവറും ആധുനിക ഫീച്ചറുകളും സമ്മേളിക്കുന്ന 7 സീറ്റര്‍ വാഹനം തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചോയ്‌സാണ്. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത്. എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ആകര്‍ഷകമായ ഡിസൈനും ആധുനിക ക്യാബിനും എസ്‌യുവിയുയുടെ പ്രത്യേകതയാണ്. 13.26 ലക്ഷം മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Friday, September 22, 2023, 12:30 [IST]
English summary
Affordable 7 seater cars in india renault triber to mahindra scorpio details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X