ദീപാവലി കാറിനുളളിലും ആഘോഷിക്കാം; ഈ കിടിലൻ ഫീച്ചർ ഉളള കാറുകൾ പരിചയപ്പെടാം
പണ്ടൊക്കെ വില കൂടിയ പ്രീമിയം കാറുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു ഫീച്ചറാണ് ആംബിയൻ്റ് ലൈറ്റുകൾ. എന്നാൽ ഇന്ന് അത് എല്ലാ വാഹനങ്ങളിലും വാഹന നിർമാതാക്കൾ നൽകുന്നുണ്ട്. താങ്ങാനാവുന്ന വിലയിൽ ഏതൊക്കെ സെഡാനിലും എസ്‌യുവികളിലുമാണ് വാഹന നിർമാതാക്കൾ നിങ്ങൾക്ക് ആംബിയൻ്റ് ലൈറ്റുകൾ ഫീച്ചർ നൽകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. അതിനായി തുടർന്ന് വായിക്കാൻ മറക്കരുത് കേട്ടോ.
ഹ്യുണ്ടായി വെർണ: 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗുകളാണ് ഹ്യുണ്ടായി വെർണയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്, അത് മാത്രമല്ല ഈ ഫീച്ചറിനൊപ്പം ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് ഇതെന്ന് വിശേഷണം കൂടിയുണ്ട്. 10.96 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില ആരംഭിക്കുന്ന സെഡാന്റെയും അതിന് മുകളിലുമുള്ള എസ്എക്സ് വേരിയന്റിനൊപ്പം ഹ്യൂണ്ടായ് ആംബിയന്റ് ലൈറ്റിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ലഭിക്കുന്നു.

കിയ സെൽറ്റോസ്: ഏതാനും മാസങ്ങൾക്കുമുമ്പ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇറങ്ങിയ കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലെ ഏറ്റവും ഫീച്ചറുകളാൽ സമ്പന്നമായ കോംപാക്ട് എസ്‌യുവികളിലൊന്നാണ്. കിയ കാറിനും സഹോദര മോഡലായ വെർണയെ പോലെ 64-കളർ ആംബിയന്റ് ലൈറ്റിംഗ് ഓപ്ഷനും ലഭിക്കുന്നു, HTX വേരിയൻറ് മുതലാണ് ലഭിക്കുക. ഇതിന് നിലവിൽ 15.2 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് സെൽറ്റോസിന്റെ മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നത്.
കിയ കാരൻസ് : മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗിൽ വാഗ്ദാനം ചെയ്യുന്ന മറ്റൊരു കിയയുടെ മോഡലാണ് കാരൻസ് എംപിവി. 16.35 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയുള്ള വാഹനം ആഡംബര ട്രിമ്മിൽ 64-കളർ ആംബിയന്റ് ലൈറ്റിംഗ് വാഗ്ദാനം ചെയ്യുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, എന്നിവയൊക്കെയാണ് കാരൻസിൽ ലഭിക്കുന്ന മറ്റ് ഫീച്ചറുകൾ.

എംജി ഹെക്ടർ: 64 നിറങ്ങളുടെ ആഡംബരം നിങ്ങൾക്ക് വേണ്ടെങ്കിൽ എംജി ഹെക്ടറിന് ക്യാബിനിനുള്ളിൽ എട്ട് നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണമാണ് ലഭിക്കുന്നത്. ഷാർപ്പ് പ്രോ വേരിയൻറ് മുതൽ ഈ ഫീച്ചർ ലഭ്യമാണ്, 19.45 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, എന്നിവയും എംജി ഹെക്ടറിന്റെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ടാറ്റ ഹാരിയർ: പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന് ഡാഷ്‌ബോർഡിൽ മാത്രമല്ല, വലിയ പനോരമിക് സൺറൂഫിന് ചുറ്റും ആംബിയന്റ് ലൈറ്റിംഗ് ലഭിക്കുന്നു എന്നത് വളരെ വ്യത്യസതമായ ഒന്നാണ്. അഡ്വഞ്ചർ ട്രിം മുതൽ 64-കളർ ആംബിയന്റ് ലൈറ്റിംഗുകൾ ലഭിക്കുന്നുണ്ട്. 20.19 ലക്ഷം രൂപ മുതലാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എസി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർ എന്നിവയും ഇതിലുണ്ട്. 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ Kryotec ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
സൺലൈറ്റ് യെല്ലോ, കോറൽ റെഡ്, പെബിൾ ഗ്രേ, ലൂണാർ വൈറ്റ്, ഒബറോൺ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ നിറങ്ങളിലാണ് ഹാരിയർ വാഗ്ദാനം ചെയ്യുന്നത്. ചില നിറങ്ങൾ ടാറ്റ എസ്‌യുവിയുടെ പ്രത്യേക മോഡലുകളിൽ ഒന്നിന് മാത്രമുള്ളതാണ്.പുതിയ ഹാരിയറിനുള്ളിൽ കയറമ്പോൾ തന്നെ, മാറ്റങ്ങൾ കൂടുതൽ ദൃശ്യമാകും. സെന്റർ കൺസോളിലെ പുതിയ ഡാഷും ഗ്രാബ് ഹാൻഡിലുകളും പുതിയ 2023 ഹാരിയറിന്റെ തിരഞ്ഞെടുത്ത മോഡലിന് ചേരുന്നുണ്ട്. മൾട്ടി-ലെയർ ഡാഷിൽ അതിന്റെ മധ്യഭാഗത്ത് ഇരിക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വീണ്ടും എടുത്തു നിൽക്കുന്നു.



Click it and Unblock the Notifications








