എസി ഔട്ട്ഓഫ് ഫാഷനായി; ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും കുറഞ്ഞ വിലയുമുള്ള കാറുകള്‍

ഇന്ന് കാര്‍ വാങ്ങുന്നവര്‍ ക്യാബിനും അതിനകത്ത് സജ്ജീകരിച്ചിരിക്കുന്ന ഫീച്ചറുകള്‍ക്കും ഏറെ പ്രധാന്യം നല്‍കുന്നതായി കാണാം. പുറത്ത് കാലാവസ്ഥ എന്തുതന്നെ ആയാലും യാത്ര ആസ്വദ്യകരമാക്കാന്‍ നമ്മടെ വാഹനത്തില്‍ എസിയുണ്ടെന്ന് ഉറപ്പാക്കുന്നു. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കാറിന്റെ ഉള്‍വശം തണുപ്പിക്കാനും ചൂടാക്കാനും എയര്‍ കണ്ടീഷനുകള്‍ക്ക് കഴിയും.

എന്നാല്‍ ഇപ്പോള്‍ നമ്മള്‍ സ്ഥിരമായി കാറുകളില്‍ കാണുന്ന ഒരു ഫീച്ചറാണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും എസിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയ ശേഷം നമുക്ക് വിഷയത്തിലേക്ക് വരാം. കാറില്‍ എസി ഉള്ളപ്പോള്‍ താപനില നമ്മള്‍ സ്വയം ക്രമീകരിക്കേണ്ടതുണ്ട്. കാറിന്റെ ഡാഷ്ബോര്‍ഡിലെ ഡയല്‍ തിരിക്കുകയോ ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താല്‍ താപനില മാറ്റാം.

cars with automatic climate control

ഒരിക്കല്‍ നിങ്ങള്‍ താപനില ക്രമീകരിച്ചാല്‍ യാത്രയിലുടനീളം അതേ നിലയില്‍ തുടരും. നിങ്ങള്‍ വീണ്ടും വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും താപനില അതേപടി നിലനില്‍ക്കും. ഓട്ടോമാറ്റിക് ക്ലെമറ്റ് കണ്‍ട്രോള്‍ സജ്ജീകരിച്ച കാറുകളില്‍ നമ്മള്‍ ഈ വശത്തേക്ക് തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല എന്നതാണ് മെച്ചം. കാറിനകത്തെ താപനില ഡ്രൈവര്‍ മാന്വലായി ക്രമീകരിക്കേണ്ട കാര്യമില്ല.

അത് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു. കാറിന് പുറത്തുള്ള താപനില പരിശോധിച്ച് ക്ലൈമറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍ ക്യാബിനിലെ താപനില ക്രമീകരിക്കുന്നു. ആഹാ ഇത് കൊള്ളാലോ എന്ന് തോന്നിയാല്‍ ഒട്ടനവധി കാറുകള്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ സജ്ജീകരിച്ചാണ് വരുന്നത്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഉള്ള ചില കാറുകള്‍ പരിചയപ്പെടുത്താം.

renault kwid

റെനോ ക്വിഡ്: 4,69,500 രൂപ മുതലാണ് റെനോ ക്വിഡിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനൊപ്പം ഇന്റീരിയറിലും എക്സ്റ്റീരിയറിലും പൊരുത്തപ്പെടുന്ന കളര്‍ ആണ് ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്. ചെറുകാറിന്റെ ക്ലൈംബര്‍ റേഞ്ചില്‍ വൈറ്റ് ആക്‌സറ്റുകളും കാണപ്പെടുന്നു. പുതിയ ഡ്യുവല്‍ ടോണ്‍ ഫെ്‌ലക്‌സ് വീലുകള്‍ അടക്കം ക്ലൈംബര്‍ റേഞ്ച് നിരവധി നിറങ്ങളില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിനൊപ്പം മികച്ച സുരക്ഷയും ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഹാച്ച്ബാക്കില്‍ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ടിയാഗോ: 5.60 ലക്ഷം രൂപയാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോയുടെ എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചറിനൊപ്പം സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, ഡൈനാമിക് ഗൈഡ്‌ലൈനുകളോട് കൂടിയ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, EBD, ABS, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയടക്കം നിരവധി സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു.

maruti ignis

മാരുതി സുസുക്കി ഇഗ്‌നിസ്: പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സയിലൂടെ വില്‍ക്കപ്പെടുന്ന മാരുതി മോഡലിന് 5.84 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ക്യാബിനിനുള്ളില്‍ ആവശ്യമുള്ള താപനില സ്വയമേവ നിലനിര്‍ത്തുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചറുമായി ഇത് വരുന്നു. സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍, വോയ്സ് കമാന്‍ഡ് സിസ്റ്റം, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് ഹാച്ച്ബാക്കിലെ മറ്റ് പ്രധാന സവിശേഷതകള്‍.

ടാറ്റ പഞ്ച്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായ ടാറ്റ പഞ്ചിന് 5.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ കുടാതെ മറ്റ് നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 15 അല്ലെങ്കില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 187 mm ഗ്രൗണ്ട് ക്ലിയറന്‍സും 366 ലിറ്റര്‍ ബൂട്ട് ശേഷിയും ചെറു എസ്‌യുവി അവകാശപ്പെടുന്നു.

hyundai venue

ഹ്യുണ്ടായി വെന്യൂ: സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ചാട്ടുളിയാണ് വെന്യു. 7,72,000 രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിനൊപ്പം ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളും സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും എസ്‌യുവിയില്‍ ഒരുക്കിയിട്ടുണ്ട്.

Article Published On: Monday, June 26, 2023, 16:38 [IST]
English summary
Affordable cars with automatic climate control from renault kwid to hyundai venue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X